BMC News Desk

നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ ഇരയായി മാറി ; CPIM പത്തനംതിട്ട ജില്ലാ സമ്മേളനം

നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ ഇരയായി മാറി എന്ന് CPIM പത്തനംതിട്ട ജില്ലാ സമ്മേളനം.വിമർശനം ഉയർന്നത് ജില്ലാ സമ്മേളനത്തിന്റെ പൊതു ചർച്ചയിൽ.പി.പി ദിവ്യ സിപിഐഎമ്മുകാരി ആയതിനാൽ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറി. വിവാദങ്ങൾക്ക് ബലം നൽകുന്ന തരത്തിൽ പത്തനംതിട്ടയിലെ ചില നേതാക്കൾ പ്രവർത്തിച്ചു.നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരി. കണ്ണൂർ – പത്തനംതിട്ട ജില്ലാ കമ്മിറ്റികളെ ഒരുമിച്ച് കൊണ്ട് പോകാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും യോഗം വിലയിരുത്തി.
Read More

എം.ടി യുടെ വിയോഗം മലയാളക്കരയുടെ തീരാനഷ്ടം കെ.പി.എഫ്

മലയാള സാഹിത്യത്തിൻ്റെ അതുല്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെ (91) വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) അനുശോചനം രേഖപ്പെടുത്തി. സാഹിത്യവും , സിനിമയും , നാടകവും , പത്രപ്രവർത്തനവുമടക്കം കൈവെച്ച മേഖലകളൊക്കെ പൊന്നാക്കിയാണ് എം.ടി യാത്രയായതെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്ത് കൊണ്ട് കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ,ജനറൽ സെക്രട്ടറി ഹരീഷ് . പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ പറഞ്ഞു. നിരവധി അവാർഡുകകളും പുരസ്ക്കാരങ്ങളുംനല്കി രാജ്യം ആദരിച്ച എം ടി മലയാള […]
Read More

മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഇനി ഓര്‍മ. സംസ്‌കാരം യമുന തീരത്തെ നിഗംബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നിഗംബോധ് ഘട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വിലാപയാത്രയായാണ് നിഗംബോധ് ഘട്ടിലെത്തിച്ചത്. സോണിയാ ഗാന്ധി ,രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിലാപയാത്രയെ അനുഗമിച്ചു. മന്‍മോഹന്‍ സിംഗ് അമര്‍ രഹേ മുദ്രാവാക്യം മുഴക്കി വന്‍ ജനക്കൂട്ടം […]
Read More

എം.ടി യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എംസിഎംഎ ബഹ്റൈൻ

മലയാളത്തിന്റെ സുകൃതം എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു. മലയാള സാഹിത്യ സാംസ്‌കാരിക മേഖലക്കും കൂടാതെ ഓരോ മലയാളിക്കും തീരാനഷ്ട്ടമാണ് സൃഷ്ടിച്ചതെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു.എംസിഎംഎ യുടെ പ്രസിഡന്റ് സലാംമമ്പാട്ട്മുല അധ്യക്ഷത വഹിച്ച ചടങ്ങിൽ അവിനാഷ്, ശ്രീജിഷ് വടകര, ഷെഫിൽ എന്നിവർ സംസാരിച്ചു ജനറൽ സെക്രട്രി അനീഷ്‌ ബാബു സ്വാഗതവും, ട്രഷറർ ലത്തിഫ് മരക്കാട്ട് നന്ദിയും പറഞ്ഞു.
Read More

ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി .മികച്ച ഭരണാധികാരിയും അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനുമായിരുന്നു ഡോ. മൻമോഹൻ സിംഗ്.അദ്ദേഹത്തിന്റെ ലളിതമായ ജീവിതവും സൗമ്യമായ പെരുമാറ്റവും ജനഹൃദയങ്ങൾ കീഴടക്കി. ആഗോളതലത്തിൽ അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനായ അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാ നഷ്ടമാണെന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.
Read More

ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷരാവ് ഒരുക്കി ബഹ്‌റൈൻ കരുവന്നൂർ കുടുംബം

ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബി കെ കെ ) യുടെ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷരാവ് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ നടന്നു.കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ, കേക്ക് കട്ടിങ്, മിന്നൽ ബീറ്റ്സിന്റെ മ്യൂസിക്ക് നൈറ്റ്‌ തുടങ്ങിയ ഒട്ടേറെ പരിപാടികളോടെ ആഘോഷം പര്യവസാനിച്ചു. ബി കെ കെ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ ആമുഖ പ്രഭാഷണം നടത്തി. ബിന്ധ്യ രാജേന്ദ്രൻ മുഖ്യ കോ – കോർഡിനേറ്റർ ആയിരുന്നു. സെക്രട്ടറി അനൂപ് അഷറഫ് സ്വാഗതവും, ട്രഷറർ ജെൻസിലാൽ ഏ. […]
Read More

എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു.

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍, കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടക പരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്കാരിക മേഖലകളിലും തന്‍റെ കഴിവ് തെളിയിച്ച പ്രതിഭ ആയിരുന്നു എം.ടി വാസുദേവൻ നായർ എന്ന് അനുസ്മരണ യോഗം വിലയിരുത്തി. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. കെ സി എ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. പി വി ചെറിയാൻ, […]
Read More

കസാഖ്സ്ഥാനിലെ അക്തോയില്‍ യാത്രാ വിമാനം തകർന്നു,ഉണ്ടായിരുന്നത് 67 യാത്രക്കാർ

കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണ് നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാന്റ് ചെയ്യാൻ പല തവണ ശ്രമിച്ചതായും കസാഖ് മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. അഗ്നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലേക്ക് പറക്കുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനമാണ് ലാന്റിങിനിടെ തീപിടിച്ച് കത്തിയമർന്നത്. വിമാനത്തിലുണ്ടായിരുന്ന 12 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക […]
Read More

ലോകമെങ്ങും ക്രിസ്മസ് ലഹരിയിൽ ; വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം ആഘോഷിക്കുകയാണ്. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു.ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിനും ഇതോടെ തുടക്കമായി. ബത്ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സ്മരണ പുതുക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുമസ് പ്രത്യേക പ്രാർത്ഥനകൾ നടന്നു. വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ ആയിരക്കണക്കിന് […]
Read More

ഐവൈസിസി നേതൃത്വത്തിൽ ലീഡർ കെ കരുണാകരന്റെയും,പി ടി തോമസിന്റെയും അനുസ്മരണം 26ന്

ഐവൈസിസി ബഹ്‌റൈന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ കരുണാകരന്റെയും, മുൻ എം പിയും കെപിസിസി വർക്കിങ് പ്രസിഡന്റുമായിരുന്ന പി ടി തോമസിന്റെയും അനുസ്മരണം നാളെ (26 -12 -2024 ) രാത്രി 7.30 നു സെഗയ കെസിഎ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read More