പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്റർ ; ഷൈനി ഫ്രാങ്ക്
പ്രവാസമേഖലയിലെ വനിതകളെ ഒരുമിപ്പിക്കുന്നതും അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്ററായി കുവൈറ്റിൽ നിന്നും ഷൈനി ഫ്രാങ്ക് നിയമിതയായി. പ്രവാസമേഖലയിൽ മനുഷ്യകടത്തിനും മറ്റും ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലീഗൽ സെൽ തീരുമാനം. കുവൈറ്റ് കേന്ദ്രമാക്കി നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന ഷൈനി ഫ്രാങ്ക് പ്രവാസ മേഖലയിലെ സാമൂഹ്യപ്രവർത്തകർക്ക് സുപരിചിതയാണ്. ഇന്ത്യൻ എംബസ്സി അംഗീകരിച്ച സാമൂഹീകപ്രവർത്തകരുടെ പട്ടികയിൽ നിരവധി വർഷങ്ങളായി ഷൈനി ഫ്രാങ്കുണ്ട്. വിധവകളുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഇന്ത്യയിലും […]









