BMC News Desk

ചീഫ് സെക്രട്ടറിയായി വി വേണു ചുമതലയേറ്റു; ഷേയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി; വി.പി ജോയിക്കും അനില്‍കാന്തിനും മുഖ്യമന്ത്രിയുടെ പ്രശംസ

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഭരണ രംഗത്ത് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഡിജിപി അനില്‍ കാന്തിനെയും കേരള പൊലീസിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വി പി ജോയിയുടെയും ഡിജിപി പദവിയില്‍ നിന്ന് അനില്‍കാന്തിന്റെയും വിടവാങ്ങല്‍ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവും സംസ്ഥാന പൊലീസ് മേധാവിയായി ഡോ.ഷേയ്ഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. ചീഫ് […]
Read More

ഐമാക്ക് കൊച്ചിൻ കലാഭവനിൽ സമ്മർ ക്ലാസുകൾ ജൂലൈ രണ്ടിന് ആരംഭിക്കും

ബഹ്‌റൈനിലെ പ്രശസ്ത കലാവിദ്യാലയമായ ഐമാക്-കൊച്ചിൻ കലാഭവനിൽ ഈവർഷത്തെ സമ്മർ ക്ലാസുകൾ ജൂലൈ 2 -മുതൽ ആരംഭിക്കുമെന്ന് ചെയർന്മാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ജൂലൈ 2 മുതൽ ഓഗസ്റ്റ് 31 വരെ ഐമാക് കൊച്ചിൻ കലാഭവനിൽ 5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കർണാട്ടിക് മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഫൈൻ ആർട്സ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് എന്നിങ്ങനെയുള്ള […]
Read More

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക : നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ

ആയിരക്കണക്കിന് പ്രവാസികൾക്ക് യാത്രാ ആശ്വാസമാകേണ്ട കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കാൻ നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈർ കണ്ണൂർ രാജ്യസഭാ എംപി ഡോ: വി ശിവദാസനാണ് നിവേദനം കൈമാറിയത്. മലബാർ മേഖലയിലെയും, കർണ്ണാടക, തമിഴ് നാട് അതിർത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്രയിക്കാൻ സാധിക്കുന്ന ഒരുമണിക്കൂറിൽ രണ്ടായിരം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള വിമാനത്താവളമാണ് വിദേശ വിമാന സർവീസിനുള്ള പോയിൻറ് ഓഫ് കോൾ […]
Read More

‘ബഹ്​റൈൻ ബീറ്റ്​സ്’ നാളെ ക്രൗൺപ്ലാസയിൽ; ഉണ്ണി മേനോന് സ്വീകരണം നൽകി.

മനാമ: ബഹ്റൈനിന്റെ ഹൃദയത്തുടിപ്പുകൾക്ക് പുതിയ താളം പകർന്ന് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘ബഹ്​റൈൻ ബീറ്റ്​സ്’ ​ മെഗാ മ്യുസിക്കൽ ആന്‍റ്​ എന്റർടൈൻമെന്‍റ്​ പരിപാടി നാളെ വൈകുന്നരം ആറിന് ക്രൗൺപ്ലാസയിൽ നടക്കും. പരിപാടിയിൽ പ​ങ്കെടുക്കുന്ന പ്രശസ്തതാരങ്ങളെല്ലാം ബഹ്റൈനിലെത്തി. വിവിധ ഭാഷകളിലായി നൂറുകണക്കിന് ശ്രദ്ധേയ ഗാനങ്ങൾ പാടി ജനഹൃദയങ്ങളിൽ അനശ്വരസ്ഥാനം നേടിയ അനുഗ്രഹീത ഗായകൻ ഉണ്ണി മേനോനടക്കം നിരവധി ഗായകരും കലാപ്രതിഭകളുമാണ് ‘ബഹ്​റൈൻ ബീറ്റ്​സിൽ പ​ങ്കെടുക്കുന്നത്. ബഹ്റൈൻ വിമാനത്താവളത്തിലെത്തില ഉണ്ണി മേനോനെയും പത്നിയെയും ഗൾഫ് മാധ്യമം പബ്ലിക് റിലേഷൻസ് മാനേജർ […]
Read More

ബഹ്റൈൻ കെഎംസിസി ഈസ ടൗൺ ഏരിയ കമ്മിറ്റിയും വനിതാ വിങ്ങും കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

ബഹ്റൈൻ കെഎംസിസി ഈസ ടൗൺ ഏരിയ കമ്മിറ്റിയും വനിതാ വിങ്ങും സംയുക്തമായി ”ചലനം 2023” കുടുംബ സംഗമം സംഘടിപ്പിക്കുന്നു ബഹ്‌റൈൻ. ഈസാ ടൗൺ കെഎംസിസിയും വനിതാ വിങ്ങും ഈദിനോടനുബന്ധിച്ച് ചലനം 2023 എന്ന പേരിൽ കുടുംബ സംഗമവും, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കാലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. 30/ 6/ 2023 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ അൽ ആലി സ്പോർട്സ് ക്ലബ്ബിൽ വച്ചാണ് ( ഓപ്പോസിറ്റ് റംലിമാൾ ലുലു അലി )പരിപാടികൾ സംഘടിപ്പിക്കുന്നത് .മുതിർന്നവർക്കും കുട്ടികൾക്കുമുള്ള […]
Read More

ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും.

ന്യൂഡല്‍ഹി: ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദിവസത്തില്‍ എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ, സമൂഹത്തില്‍ ഐക്യം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ലോകത്തിലെ വിവിധ മുസ്ലീം നേതാക്കള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി കത്തയച്ചു. ബക്രീദ് ത്യാഗത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നതായും രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ ഈദ് ആഘോഷിക്കുകയാണെന്നും മോദി കത്തില്‍ അറിയിച്ചു. ഈദുല്‍ ഫിത്തര്‍ വേളയില്‍ രാജ്യത്തെ എല്ലാവര്‍ക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് പ്രസിഡന്റ് ദ്രൗപദി മുര്‍മു. സ്നേഹത്തിന്റെയും […]
Read More

ഇന്ത്യൻ സ്കൂൾ ഈദ് ഗാഹ്; പ്രതികൂല കാലാവസ്ഥയിലും ഒഴുകിയെത്തിയത് ആയിരങ്ങൾ.

മനാമ: സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കനത്ത ചൂട് കാരണം പ്രതികൂലമായ കാലാവസ്ഥയായിട്ടും അതിരാവിലെ മുതൽ ഈദ് ഗാഹിലേക്ക് തക്ബീർ ധ്വനികളുമായി ജനങ്ങളുടെ ഒഴുക്കായിരുന്നു. മലയാളി സമൂഹത്തിന് വരഷങ്ങളായി തുടര്‍ന്നു വരുന്ന ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബങ്ങളും പെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറാനെത്തി. പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാൻ നദ് വി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഇബ്രാഹിം നബിയുടെയും കുടുംബത്തിൻ്റെയും ത്യാഗനിര്‍ഭരമായ ജീവിതമാണ് ബലിപെരുന്നാളില്‍ […]
Read More

ശ്രദ്ധേയമായി മനാമ ഈദ്‌ ഗാഹ്‌

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്‌ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഈദ്‌ ഗാഹ്‌ ജനപങ്കാളിത്ത്വം കൊണ്ട്‌ ശ്രധേയമായി. മനാമ മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലായിരുന്നു ഈദ്‌ ഗാഹ്‌ സംഘടിപ്പിച്ചത്‌. സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധി പേർ പങ്കെടുത്ത ഈദ്‌ ഗാഹിന്‌ സഊദി അറേബിയയിലെ ജാലിയാത്ത്‌ ദാഇ കബീർ സലഫി പറളി നേതൃതം നൽകി
Read More

രാഹുൽഗാന്ധി മണിപ്പൂരിലേക്ക്; കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കാനൊരുങ്ങുന്നത്. സംഘർഷം രൂക്ഷമായി തുടരുന്ന ഇംഫാലിലെ ജനങ്ങളുമായി രാഹുൽ ഗാന്ധി സംവദിക്കും. കലാപബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും. മണിപ്പൂരിനെ സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങൾ പുറത്തുവിട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. വിദ്വേഷത്തെ തോൽപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.
Read More

അറഫ പ്രസംഗം ഇത്തവണ മലയാളത്തിലേക്കും വിവർത്തനം ചെയ്യും

മക്ക∙ അറഫ പ്രസംഗം ഇത്തവണ  മലയാളത്തിലേക്കും വിവർത്തനം ചെയ്യും. മലയാളം കൂടാതെ  ഫ്രഞ്ച്, ഇംഗ്ലീഷ്, പേർഷ്യൻ, ഉറുദു, ഹൗസ, റഷ്യൻ, ടർക്കിഷ്, പഞ്ചാബി, ചൈനീസ്, മലായ്, സ്വാഹിലി, സ്പാനിഷ്, പോർച്ചുഗീസ്, അംഹാരിക്, ജർമൻ, സ്വീഡിഷ്, ഇറ്റാലിയൻ, ബോസ്നിയൻ, ഫിലിപ്പിനോ എന്നീ ഭാഷകളിൽ കൂടി പ്രസംഗം കേൾക്കാമെന്ന് ഡപ്യൂട്ടി ജനറൽ പ്രസിഡന്റ് അഹമ്മദ് അൽ ഹമീദി പറഞ്ഞു. മനാറത്ത് അൽ ഹറമൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രക്ഷേപണം ചെയ്യുക.ഇതുവഴി 30 കോടി പേർക്ക് അറഫ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹറംകാര്യ […]
Read More