BMC News Desk

1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍;

ഒടുവിൽ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.സ്‌കൂളുകളുടെ വിഭാഗത്തില്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ഒന്നാമത്. 12ാം തവണയാണ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഈ നേട്ടം […]
Read More

വൗ മോം “കർട്ടൻ റൈസർ ജനുവരി 9ന് ;സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ;ശോഭന ജോർജ്ജ് ഉദ്ഘാടനം ചെയ്യും

ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ 5 മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ” വൗ മോം “ എന്ന വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരത്തിന് നാളെ ജനുവരി 9ന് വ്യാഴാഴ്ച തുടക്കമാകും.രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഹ്രസ്വ രംഗാവിഷ്കാരത്തോടെ ആരംഭിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മുൻ നിയമസഭാംഗവും ഔഷധി ചെയർപേഴ്സണുമായ ശോഭന ജോർജ്ജ് നിർവ്വഹിക്കും.   അമ്മമാരുടെയും കുട്ടികളുടെയും ഹൃദയ ബന്ധവും, […]
Read More

ചികിത്സയ്ക്ക് വേണ്ടത് 15 കോടി; എസ്എംഎ ബാധിച്ച അഥര്‍വിനായി കൈകോര്‍ക്കാം

ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് രണ്ട് വയസുകാരന്റെ കുടുംബം. ചെറായി സ്വദേശികളായ സജിത്ത് – നയന ദമ്പതികളുടെ മകന്‍ അഥര്‍വിനാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ( എസ്എംഎ) രോഗം സ്ഥിരീകരിച്ചത്.സ്‌കൂളില്‍ പോണം, പുറത്ത് പോയി കൂട്ടുകാര്‍ക്കൊപ്പം കളിക്കണം എന്നിങ്ങനെ ഒരുപാട് ആഗ്രഹങ്ങളുള്ള കുഞ്ഞുമനസിനെയാണ് രോഗം തളര്‍ത്തിയത്. എസ്എംഎ എന്ന അപൂര്‍വ രോഗത്തിന്റെ ചികിത്സയുടെ ചെലവുകള്‍ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറത്താണ്. ആശുപത്രിയും – വീടുമായി ഒതുങ്ങുകയാണ് രണ്ട് വയസുകാരന്‍. പിതാവ് സജിത്തിന്റെ വരുമാനത്തിലാണ് ചികിത്സയും കുടുംബ ചെലവും മുന്നോട്ട് […]
Read More

ഹണി റോസിൻ്റെ പരാതി: ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. എറണാകുളം സെൻട്രൽ പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. ഹണി റോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്തു , നിരന്തരം ബോബി ചെമ്മണ്ണൂർ വേട്ടായാടുന്നുവെന്ന് ഹണി റോസ് ആരോപിച്ചിരുന്നു. ഇന്നലെയാണ് ഹണി റോസ് പരാതി നൽകിയത്. ഹണി റോസ് എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിൽ നേരിട്ട് എത്തി വിശദമായി മൊഴി നൽകിയിരുന്നു. ബോബി ചെമ്മണൂരിനെ വിശദമായി ചോദ്യം ചെയ്യും. […]
Read More

എൽഎംആർഎ 360 പരിശോധന കാമ്പെയ്‌നുകൾ നടത്തി

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) 2024 ഡിസംബർ 29 മുതൽ 2025 ജനുവരി 4 വരെ 360 പരിശോധകൾ നടത്തി. പരിശോധയിൽ 20 നിയമലംഘകരെയും ക്രമരഹിത തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തു, കൂടാതെ 77 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ബഹ്റൈൻ രാജ്യത്തെ റെസിഡൻസി നിയമങ്ങളുടെയും വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടത്തിയതിന് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചു.എൽഎംആർഎ 350 പരിശോധനകൾ ബഹ്റൈനിലെ വിവിധ ഗവർണറേറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിൽ നടത്തി. 10 സംയുക്ത പരിശോധനാ […]
Read More

ഹ​മ​ദ് രാ​ജാ​വി​ന് അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി

അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് സ​മ്മാ​നി​ച്ചു. അ​റ​ബ് പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് അ​ൽ യ​മാ​ഹി സ​ഖീ​ർ കൊ​ട്ടാ​ര​ത്തി​ലെ​ത്തി, അ​റ​ബ് ഉ​ച്ച​കോ​ടി​യു​ടെ നി​ല​വി​ലെ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ഹമ​ദ് രാ​ജാ​വി​ന് ലീ​ഡ​ർ മെ​ഡ​ൽ സ​മ്മാ​നി​ച്ചു.അ​റ​ബ് താ​ൽ​പ​ര്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന ഹ​മ​ദ് രാ​ജാ​വി​ന്റെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. രാ​ജ്യ​വും ജ​ന​ങ്ങ​ളും ഹ​മ​ദ് രാ​ജാ​വി​ന്റെ മ​ഹ​നീ​യ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​തി​യും കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ളും കൈ​വ​രി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. സ്പീ​ക്ക​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ൽ യ​മാ​ഹി​യെ രാ​ജാ​വ് […]
Read More

സിസ്റ്റേഴ്സ് നെറ്റ് വർക്ക്‌ ബഹ്‌റൈൻ ‘വിസ്മയ സന്ധ്യ’ വ്യാഴാഴ്ച ഇന്ത്യൻ ക്ലബ്ബിൽ.താജുദ്ദീൻ വടകര തസ്നി ഖാൻ, സോണി മോഹൻ തുടങ്ങിയവർ പങ്കെടുക്കും

സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്‌റൈൻന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചു നടത്തപ്പെടുന്ന ‘വിസ്മയ സന്ധ്യ’ പ്രോഗ്രാം ജനവരി 9 ന് വ്യാഴാഴ്ച വൈകീട്ട് 7:30 ന് ഇന്ത്യൻ ക്ലബ്ബിൽ അരങ്ങേറും.പ്രശസ്ത ഗായകൻ താജുദ്ദീൻ വടകര, സിനിമ സീരിയൽ താരം തെസ്നി ഖാൻ, പിന്നണി ഗായിക സോണി മോഹൻ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഡാൻസ് കോമഡി ഷോയും അരങ്ങേറുമെന്ന് സംഘടനാ ഭാരവാഹികൾ ആയ രക്ഷാധികാരി ഷക്കീല മുഹമ്മദ്‌, പ്രസിഡന്റ്‌ ഹലീമ ബീവി, സെക്രട്ടറി മായ […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ വനിതാ വിംഗ് ക്രിസ്തുമസ് കേക്ക് മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഐ.വൈ.സി.സി ബഹ്‌റൈൻ വനിതാ വിംഗ് ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കേക്ക് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒട്ടേറെ വ്യക്തികൾ പങ്കെടുത്ത മത്സരത്തിൽ ട്രീസ സോണി ഒന്നാം സ്ഥാനത്തിനും, അഫ്സാരീ നവാസ് രണ്ടാം സ്ഥാനത്തിനും, മർവ സക്കീർ, ലെജു സന്തോഷ്‌, മിഷേൽ എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി.മത്സരത്തിൽ വിജയികളായവരെയും, പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളെയും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി, വനിതാ വിംഗ് ഭാരവാഹികൾ അഭിനന്ദിച്ചു. സംഘടനയുടെ പൊതുപരിപാടിയിൽ വെച്ച് വിജയികൾക്കുള്ള സമ്മാന വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു . […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ ഉച്ച ഭക്ഷണം വിതരണം ചെയ്തു.

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിന്റെ തുടർച്ചാർത്ഥം അസ്കറിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ലീനിങ് ക്യാമ്പിലെ ചെറിയ ശമ്പളക്കാരായ 500 തൊഴിലാളികൾക്ക് ഉച്ചഭക്ഷണ ബിരിയാണി വിതരണം ചെയ്തു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മുൻ ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ അടക്കമുള്ളവർ നേതൃത്വം നൽകി. ഈ കാരുണ്യ പദ്ധതിയുമായ സഹകരിച്ച എല്ലാവർക്കും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ചാരിറ്റി […]
Read More

അറേബ്യൻ ഫുട്ബോളിൻ്റെ സുൽത്താൻമാർക്ക് ഒഐസിസി പത്തനംതിട്ടയുടെ അഭിനന്ദനങ്ങൾ

26- ാം ത് അറേബ്യൻ ഫുട്ബോൾ കപ്പിൽ മുത്തമിട്ട ബഹ്‌റൈൻ ടീമിന് ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു .ജനിച്ച മണ്ണ് പോലെ അന്നം തരുന്ന നാടിൻ്റെ സുഖ, ദുഃഖങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് പ്രവാസികൾ . ഈ നാടിൻ്റെ വിജയം സ്വന്തം വിജയം പോലെ ആഘോഷിക്കുകയാണ് പ്രവാസി മലയാളികൾ . തുടർന്നുള്ള നാളുകളിലും ഈ രാജ്യത്തിലെ പ്രവാസി മലയാളികൾ ഈ രാജ്യത്തെ ഹൃദയത്തോട് ചേർത്ത് വെയ്ക്കും . ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ , ജില്ലാ […]
Read More