ഒഐസിസി ബഹ്‌റൈൻ തൃശൂർ ജില്ല കമ്മിറ്റി റിപ്പബ്ലിക് ദിനത്തിൽ ഫാമിലി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
ഒഐസിസി ബഹ്‌റൈൻ തൃശൂർ ജില്ല കമ്മിറ്റി തുടർച്ചയായി രണ്ടാംവർഷവും ഇന്ത്യയുടെ റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.ഇതിന്റെ ഭാഗമായി ഇന്ത്യാ ചരിത്രത്തെ ആസ്‌പദമാക്കി ജനുവരി 31 ന് സിംസ് ഗുഡ്‌വിൻ ഹാളിൽ വെച്ച് ഫാമിലി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള സമ്മാനദാനം നൽകും.ജനതയിൽ ഇന്ത്യയുടെ ചരിത്രാവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ക്വിസ് മത്സരം ബഹ്‌റൈനിലെ പ്രമുഖ ക്വിസ് മാസ്റ്റർ അനീഷ് നിർമലൻ നിയന്ത്രിക്കും. പരിപാടിയിലേക്ക് ഏവരുടെയും പങ്കാളിത്തവും സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നതായി ഒഐസിസി തൃശൂർ […]









