മുഹറഖ് മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു.
മാനാമ: മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ് ലൻ പൊന്നോണം സീസൺ 4 എന്ന പേരിൽ വിപുലമായി ആഘോഷിച്ചു, മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടന്ന ആഘോഷം രാവിലേ 11 മണിക്ക് തുടങ്ങി രാത്രി 1 മണിക്ക് ആണ് അവസാനിച്ചത്, വിഭവ സമൃദ്ധമായ സദ്യയോട് കൂടി തുടങ്ങിയ ആഘോഷ പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി, വിവിധ ഓണക്കാല കളികളുടെ അകമ്പടിയോടെ കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിത്യസ്തമായ കലാ പരിപാടികൾ ഉണ്ടായിരുന്നു,എം എം എസ് സർഗവേദി, എം […]









