നാച്ചോ – ബഹ്‌റൈൻ സീസൺ II- കർഷകശ്രീ പുരസ്കാരം ഷനിൽ -ഷൈല ദമ്പതികൾക്ക്.
മനാമ: ബഹ്‌റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ് പ്രോഡക്ടസ് ആദ്യമായി പ്രവാസലോകത്തു അവതരിപ്പിച്ച കർഷകശ്രീ-യുടെ സീസൺ II അവാർഡ് നിശ ജൂൺ 3-ന് സംഘടിപ്പിച്ചു.ഷനിൽ – ഷൈല ദമ്പതികൾ കർഷകശ്രീ പുരസ്കാരത്തിന് അർഹരായി. ആഭിത സഗീർ രണ്ടാം സ്ഥാനവും സോണിയ ജെമിനിച്ചൻ, സുനീഷ് വി എസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്തമാക്കി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ മുഖ്യതിഥിയായിരുന്നു.മത്സരത്തിന്റെ ചീഫ് ജഡ്ജ് മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം […]









