ദില്ലി വിദേശകാര്യമന്ത്രാലയ ആസ്ഥാനത്ത് തീപിടിത്തം

  • Home-FINAL
  • Business & Strategy
  • ദില്ലി വിദേശകാര്യമന്ത്രാലയ ആസ്ഥാനത്ത് തീപിടിത്തം

ദില്ലി വിദേശകാര്യമന്ത്രാലയ ആസ്ഥാനത്ത് തീപിടിത്തം


ന്യൂഡല്‍ഹി: ഡല്‍ഹി വിദേശകാര്യമന്ത്രാലയ ആസ്ഥാനത്ത് തീപിടിത്തം. രണ്ടാം നിലയിലെ സെര്‍വര്‍ റൂമീലാണ് തിപിടിത്തം ഉണ്ടായത്. പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി തീയണച്ചു.

തീപടരുന്നത് കണ്ട് മന്ത്രാലയത്തിലെ ജീവനക്കാരെല്ലാം പുറത്തേക്കിറങ്ങുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തില്‍ സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Leave A Comment