BMC News Desk

ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി.

ആഫ്രിക്കൻ സന്ദർശന വേളയിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയ സമീപനത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ദക്ഷിണേഷ്യയുടെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നും ആ​ഗോള സമ്പദ്‍വ്യവസ്ഥയിൽ മറ്റ് രാജ്യങ്ങൾക്ക് മറികടക്കാൻ കഴിയാത്ത വിധം സ്വാധീനം ഇന്ത്യ ചെലുത്തിയിട്ടുണ്ടെന്നും സെർജി ലാവ്‌റോവ് പറഞ്ഞു. ഇന്ത്യയും ചൈനയും അവരുടെ മേഖലയിലെ ശക്തികേന്ദ്രങ്ങളായി പ്രവർത്തിക്കുക മാത്രമല്ല, ആ​ഗോളതലത്തിലും അവർ ശക്തരാണ്. ഇന്ത്യയെ അവ​ഗണിക്കാനും ഇന്ത്യയോട് ആജ്ഞാപിക്കാനും ആർക്കും സാധിക്കില്ലെന്നും ആഫ്രിക്കൻ സന്ദർശന വേളയിൽ റഷ്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Read More

യുഎഇ-ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ് : ലക്ഷ്യം വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുക

യുഎഇ -ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുളള വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി. പിയൂഷ് ഗോയല്‍, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്.ഇന്റര്‍നാഷനല്‍ ബിസിനസ് ലിങ്കേജ് ഫോറവും ദുബായ് ചേംബറും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്, ആരോഗ്യസംരക്ഷണം, ഭക്ഷ്യസംസ്‌കരണം തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. […]
Read More

സല്‍മാനിയ മെഡിക്കൽ കോംപ്ലക്സിൽ നവീകരിച്ച അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു.

ബഹ്‌റൈനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ബഹ്റൈൻ ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തത്.ആരോഗ്യ മേഖലയില്‍ നിരവധി നവീകരണങ്ങളും മാറ്റങ്ങളുമാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ സ്പെഷലിസ്റ്റ് ഡിപ്പാര്‍ട്മെന്‍റുകളിലടക്കം മികച്ച ചികിത്സ ലഭ്യമാക്കാനുള്ള […]
Read More

ബഹ്റൈൻ ഭവന, നഗരാസൂത്രണ മന്ത്രി, സൗദി ഭവന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി :ഭവന മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം ചർച്ച ചെയ്തു

സൗദി അറേബ്യ സന്ദർശനത്തോടനുബന്ധിച്ച് ബഹ്റൈൻ ഭവന, നഗരാസൂത്രണ മന്ത്രി അംന ബിൻത് അഹമ്മദ് അൽ റൊമൈഹി, സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രി ഡോ. മാജിദ് അൽ ഹൊഗെയ്ലുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും നേതൃത്വത്തിൽ ബഹ്‌റൈനും സൗദി അറേബ്യയും തമ്മിൽ ഉള്ള ചരിത്രപരമായ ബന്ധത്തെ അൽ റൊമൈഹി പ്രശംസിച്ചു.കൂടിക്കാഴ്ചയിൽ, സാമൂഹിക പാർപ്പിടങ്ങൾ നൽകുന്നതിന് ഇരു […]
Read More

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു.

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.
Read More

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത ; അമേരിക്കന്‍ സ്വദേശി മരിയ ബ്രാന്യാസ്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി അമേരിക്കന്‍ സ്വദേശി മരിയ ബ്രാന്യാസ് മൊറേറ. 115–ാമത്തെ വയസ്സിലാണ് ഈ ഗിന്നസ് ലോക റെക്കോർഡ് മരിയ സ്വന്തമാക്കിയത്. 118 വയസ്സുള്ള ഫ്രെഞ്ച് കന്യാസ്ത്രീ ലുസൈൽ റാൻഡൻ ജനുവരി 17 മരണപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് മരിയ ഈ സ്ഥാനത്തേക്ക് എത്തിയത്.1907 മാ‌ര്‍ച്ച് 4ന് അമേരിക്കയിലാണ് മരിയയുടെ ജനനം. അച്ഛൻ ടെക്സാസിൽ പത്രപ്രവർത്തകനായിരുന്നു. 1931ന് മരിയ ഡോക്ടറായ ജോൺ മോററ്റിനെ വിവാഹം ചെയ്തു. ഭർത്താവിനൊപ്പം നഴ്സായി ജോലി ചെയ്തു. 1976ൽ മരിയയുടെ ഭര്‍ത്താവ് മരിച്ചു. […]
Read More

ബിബിസി ഡോക്യൂമെന്ററിയ്ക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം; ഗവർണർ

ബിബിസി ഡോക്യൂമെന്ററിയ്ക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്ന് ഗവർണർ വ്യക്തമാക്കി. എന്തുകൊണ്ട് ഈ സമയത്ത് ഡോക്യുമെന്ററി പുറത്ത് വിടുന്നതെന്ന് ആലോചിക്കണം.സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ പറഞ്ഞു. തനിക്ക് മുമ്പിൽ മറ്റ് വഴികളില്ല. സർക്കാരുമായി പോരിനില്ല. നിയം നിർമ്മാണം നടത്താനുള്ള സ്വാതന്ത്ര്യവും അധികാരവും സർക്കാരിനുണ്ട്. തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ വ്യക്തമാക്കി. സർക്കാർ നീക്കങ്ങൾ കോടതി വിധി മാനിച്ചായിരിക്കും. […]
Read More

ഐ വൈ സി സി ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം മനോജ്‌ വടകരക്ക്

ഐ വൈ സി സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഗൾഫ് മേഖലയിൽ നിസ്വാർത്ഥമായ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിക്ക് നൽകി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.സാമൂഹിക പ്രവർത്തകനും, പ്രവാസിയും,മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന ധീര രക്ത സാക്ഷി ഷുഹൈബ് എടയന്നൂർ സ്മരണാർത്ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം നൽകിവരുന്നത്.ബഹ്‌റൈൻ പ്രവാസലോകത്ത് നിശബ്ദ സേവനം നടത്തി, മൃതദേഹങ്ങൾ സംസ്കരിക്കുവാനും, കോവിഡ്കാലത്തടക്കം മരിച്ചവരെ മാതാചാര പ്രകാരം സംസ്‌കരിക്കാനും നേതൃത്വം കൊടുത്തു.സൽമാനിയ […]
Read More

കോൺഗ്രസ് പദവികളിൽ തുടരില്ല’; അനിൽ ആന്റണി രാജിവച്ചു

കോൺഗ്രസ് പദവികളിൽ നിന്നും അനിൽ ആന്റണി രാജിവച്ചു. എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്നു അനിൽ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു രാജി വിവരം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരം പ്രധാനം. ഒരു വിഭാഗം നേതാക്കൾക്ക് അസഹിഷ്ണുത കോൺഗ്രസ് അധപതിച്ചെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ്. ട്വീറ്റ് കാണുമ്പോൾ പോലും അസഹിഷ്ണുതയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്ന് ആരോപണം. ശശി തരൂരും മുല്ലപ്പളിയും പോലുള്ള സമുന്നതരായ നേതാക്കൾ ആവശ്യപ്പെത് കൊണ്ടാണ് പാർട്ടിയിൽ ഇതുവരെ തുടർന്നതെന്നും […]
Read More

റിപ്പബ്ലിക് ദിനാഘോഷം ; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രം.

നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രസർക്കാർ. അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാന നഗരങ്ങളിൽ ഉൾപ്പെട സുരക്ഷ കർശനമാക്കാൻ നിർദേശം നൽകി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രസർക്കാർ. അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാന നഗരങ്ങളിൽ ഉൾപ്പെട സുരക്ഷ കർശനമാക്കാൻ നിർദേശം നൽകി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് […]
Read More