ഐ വൈ സി സി ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം മനോജ്‌ വടകരക്ക്

  • Home-FINAL
  • Business & Strategy
  • ഐ വൈ സി സി ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം മനോജ്‌ വടകരക്ക്

ഐ വൈ സി സി ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം മനോജ്‌ വടകരക്ക്


ഐ വൈ സി സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഗൾഫ് മേഖലയിൽ നിസ്വാർത്ഥമായ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിക്ക് നൽകി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.സാമൂഹിക പ്രവർത്തകനും, പ്രവാസിയും,മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന ധീര രക്ത സാക്ഷി ഷുഹൈബ് എടയന്നൂർ സ്മരണാർത്ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം നൽകിവരുന്നത്.ബഹ്‌റൈൻ പ്രവാസലോകത്ത് നിശബ്ദ സേവനം നടത്തി, മൃതദേഹങ്ങൾ സംസ്കരിക്കുവാനും, കോവിഡ്കാലത്തടക്കം മരിച്ചവരെ മാതാചാര പ്രകാരം സംസ്‌കരിക്കാനും നേതൃത്വം കൊടുത്തു.സൽമാനിയ മെഡിക്കൽ കോളേജ് മോർച്ചറിയുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ കുളിപ്പിക്കുവാനും മറ്റും യാതൊരു മടിയും കൂടാതെ മുന്നിൽ നിൽക്കുന്ന സാമൂഹികപ്രവർത്തകൻ മനോജ്‌ വടകരയാണ് ഈ വർഷത്തെ ഐ വൈ സി സി ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരത്തിന് അർഹനായിരിക്കുന്നത്,അഷ്‌റഫ്‌ താമരശ്ശേരി, ശിഹാബ് കൊട്ടുകാട്, ബഷീർ അമ്പലായി എന്നിവർക്കാണ് ഇതിനു മുന്നേ ഈ അവാർഡ് നൽകിയത്.2023 ജനുവരി 27ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന ഏട്ടാമത് യൂത്ത് ഫെസ്റ്റ് 2023 വേദിയിൽ മനോജ്‌ വടകരക്ക് ഈ വർഷത്തെ ഐ വൈ സി സി ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ജിതിൻ പരിയാരം, സെക്രട്ടറി ബെൻസി ഗനിയുഡ്, ട്രഷറർ വിനോദ് ആറ്റിങ്ങൽ, യൂത്ത്‌ ഫെസ്റ്റ് ഭാരവാഹികൾ എന്നിവർ അറിയിച്ചു.

Leave A Comment