സര്‍ക്കാരിന്‍റെ നിര്‍വഹണ ഏജന്‍സിയാക്കി പഞ്ചായത്തുകളെ മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം:കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ തിരുവനന്തപുരം ജില്ലാ സമ്മേളന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ശേഷം പഞ്ചായത്തുകളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന സമീപനം സ്വീകരിച്ചു. പദ്ധതികളുടെ ആവിഷ്കരണ നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്തുകള്‍ നടത്തിവരുന്ന പല പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ വിവിധ മിഷനുകള്‍ രൂപീകരിച്ച് അതുവഴി നടത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ ഇതിന്റെയൊക്കെ നിര്‍വഹണ ഉത്തരവാദിത്വവും […]









