സര്‍ക്കാരിന്‍റെ നിര്‍വഹണ ഏജന്‍സിയാക്കി പഞ്ചായത്തുകളെ മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

  • Home-FINAL
  • Business & Strategy
  • സര്‍ക്കാരിന്‍റെ നിര്‍വഹണ ഏജന്‍സിയാക്കി പഞ്ചായത്തുകളെ മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

സര്‍ക്കാരിന്‍റെ നിര്‍വഹണ ഏജന്‍സിയാക്കി പഞ്ചായത്തുകളെ മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല


തിരുവനന്തപുരം:കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ തിരുവനന്തപുരം ജില്ലാ സമ്മേളന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ശേഷം പഞ്ചായത്തുകളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന സമീപനം സ്വീകരിച്ചു.

പദ്ധതികളുടെ ആവിഷ്കരണ നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്തുകള്‍ നടത്തിവരുന്ന പല പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ വിവിധ മിഷനുകള്‍ രൂപീകരിച്ച്‌ അതുവഴി നടത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ ഇതിന്റെയൊക്കെ നിര്‍വഹണ ഉത്തരവാദിത്വവും സാമ്ബത്തിക ബാധ്യതയും പഞ്ചായത്തുകളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.

ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് അധിക ഫണ്ടായി നല്‍കുന്നില്ല. കൈ നനയാതെ മീന്‍ പിടിക്കുന്ന വിദ്യയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഫലത്തില്‍ പഞ്ചായത്തുകള്‍ വിവിധ മേഖലകളില്‍ പരമ്ബരാഗതമായി നടത്തിവരുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും പ്രോജക്ടുകള്‍ക്കും ഫണ്ട് വകയിരുത്താന്‍ സാധിക്കുന്നില്ല. ഫിനാന്‍സ് കമീഷന്‍ ശുപാര്‍ശ ചെയ്യുന്ന ഫണ്ട് പോലും പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നില്ല മാര്‍ച്ച്‌ 30ന് ലഭിക്കുന്ന ഫണ്ട് മാര്‍ച്ച്‌ 31 ന് ഉള്ളില്‍ ചിലവഴിക്കേണ്ട ഗതികേട് മറ്റൊരു വകുപ്പിനും കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അനില്‍കുമാറിന്റെ അധ്യക്ഷത നടന്ന യോഗത്തില്‍ എം. വിന്‍സെന്റ് എം.എല്‍.എ ,സംസ്ഥാന പ്രസിഡന്റ് വി.എം.അബ്ദുളള തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Comment