BMC News Desk

ടിക്കറ്റ് റദ്ദാക്കാതെ തന്നെ തീയതിയും ക്ലാസും മാറ്റാം; പുതിയ സൗകര്യവുമായി ഇന്ത്യൻ റെയിൽവേ

ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഒരു വ്യക്തിക്ക് യാത്ര തീയതിയിൽ മാറ്റം വരുത്താനുള്ള സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. നേരത്തെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം തീയ്യതി മാറ്റുന്നതിനായി ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കണമായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ  ടിക്കറ്റ് റദ്ദാക്കിയ ചാർജ് നൽകണമായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഇനി മുതല് ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഒരാൾക്ക് യാത്രാ സമയം പരിഷ്കരിക്കാം. ഇതിനു വേണ്ടി ട്രെയിന് പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂർ മുമ്പ് റിസർവേഷൻ കൗണ്ടറില് […]
Read More

വയനാട് ഉപതെരഞ്ഞെടുപ്പിലേക്കെന്ന് സൂചന, കമ്മിഷന്‍ ഒരുക്കം തുടങ്ങി; കലക്ടറേറ്റില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന

അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി അയോഗ്യനായതോടെ ഒഴിവുവന്ന വയനാട് ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മിഷന്‍  ഒരുക്കം തുടങ്ങിയതായി സൂചന. ആദ്യപടിയായി കോഴിക്കോട് കലക്ടറേറ്റില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇവിഎം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക്ക് പോള്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ ആശ്വാസ കേന്ദ്രം ഗോഡൗണില്‍ ആരംഭിക്കുകയാണെന്നും, ഈ സമയത്തും മോക്ക് പോള്‍ പൂര്‍ത്തിയാകുന്നതുവരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യം ഉണ്ടാകണമെന്നും പാര്‍ട്ടികള്‍ക്ക് നോട്ടീസ് […]
Read More

ഫ്രണ്ട്സ് സർഗ്ഗവേദി വനിതാ സംഗമം സംഘടിപ്പിച്ചു

മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്റെ മനാമ ഏരിയ വനിതാവിഭാഗം സർഗ്ഗവേദി സംഗമം സംഘടിപ്പിച്ചു. വനിതാവിഭാഗം പ്രസിഡന്റ് സാജിത സലീം പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്‌ളാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടതല്ല പ്രവാസി വനിതകളുടെ ജീവിതമെന്ന് അവർ പറഞ്ഞു. ഒഴുവു സമയങ്ങൾ തങ്ങളുടെ സർഗ്ഗശേഷികളുടെ പ്രകാശനത്തിനായി വിനിയോഗിക്കണം. എല്ലാവർക്കും ദൈവം വ്യത്യസ്തമായ കഴിവുകൾ നൽകിയിട്ടുണ്ട്. അത് കണ്ടെത്താനും പരിപോഷിപ്പിക്കാനുമാണ് സർഗവേദി സംവിധാനം എന്നുമെന്നും അവർ കൂട്ടിച്ചേർത്തു. മെഹറ മൊയ്തീൻ പ്രബന്ധമവതരിപ്പിച്ചു. ഷഹീന നൗമൽ (മാപ്പിളപ്പാട്ട്), ഷഹീന ആന്റ് ടീം ( സംഘഗാനം), […]
Read More

ഒറ്റ വിസയിൽ സ്വദേശികൾക്കും,പ്രവാസികൾക്കും സൗദിയും ഒമാനും സന്ദർശിക്കാൻ സംവിധാനം ഒരുങ്ങുന്നു

മസ്‌കത്ത്: സൗദി അറേബ്യയും ഒമാനും ഏകീകൃത ടൂറിസം വിസ സംവിധാനം ഒരുങ്ങുന്നു. പദ്ധതി നടപ്പാകുന്നതോടെ സ്വദേശികൾക്കും,പ്രവാസികൾക്കും ഈ രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനും വിനോദ പരിപാടികളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. ഇരു രാജ്യങ്ങളിലെയും ടൂറിസം മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബിന്റെ ഒമാൻ സന്ദർശനത്തിനിടെ ഒമാൻ ടൂറിസം മന്ത്രി സലിം അൽ മഹ്‌റൂഖിയുമായി കൂടിക്കാഴ്ച നടത്തി. ഈ ചർച്ചയിലൂടെയാണ് സംയുക്ത ടൂറിസം പദ്ധതിക്ക് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. ജിസിസി രാജ്യങ്ങളിലെ താമസക്കാരെയും […]
Read More

ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്

ലക്നൗ: മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്.നേരത്തെ കോടതി അയച്ച സമൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് അയച്ചത്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലായിരുന്നു സമൻസ്. ലഖ്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് വാറണ്ട് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്‌കറിയയുടെ ആവശ്യവും കോടതി നിരാകരിച്ചു. ലഖ്‌നൗിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ […]
Read More

അന്താരാഷ്ട്രാ പുരസ്കാര നേട്ടവുമായി കെഎസ്ആർടിസി.നേട്ടം ജപ്പാൻ, ചൈന രാജ്യങ്ങളുടെ ഗതാഗത സംവിധാനങ്ങൾക്കൊപ്പം.

ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ( യു ഐ ടി പി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാർസജപ്പാൻ, ചൈന രാജ്യങ്ങളുടെ ഗതാഗത സംവിധാനങ്ങൾക്കൊപ്പംലോണയിൽ നടക്കുന്ന യു ഐ ടി പി പൊതു ​ഗതാ​ഗത ഉച്ചകോടിയിൽ വെച്ച് കെഎസ്ആർടിസിക്കുള്ള പ്രത്യേക പുരസ്കാരം കെഎസ്ആർടിസി സിഎംഡിയും, സംസ്ഥാന ​ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ ഐഎഎസ് ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്ന് വർഷമായി കെഎസ് ആർ ടി സി യിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമായിട്ടാണ് യു […]
Read More

മലയാളം മിഷൻ അധ്യാപക ശില്പശാലയ്ക്ക് ഇന്ന് തുടക്കം

മനാമ: ബഹ്റൈനിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ മാതൃഭാഷാ അധ്യാപകർക്കായി മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന തൃദിന അധ്യാപക ശില്പശാലയ്ക്ക് ഇന്ന് തുടക്കമാകും.മലയാളം മിഷൻ രജിസ്ട്രാറും അധ്യാപകനും കവിയുമായ വിനോദ് വൈശാഖി, ഭാഷാധ്യാപകനായ സതീഷ് കുമാർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകും. മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരമുള്ള സർട്ടിഫിക്കേറ്റ് കോഴ്സായ കണിക്കൊന്ന, ഡിപ്ലോമ കോഴ്സായ സൂര്യകാന്തി, ഹയർ ഡിപ്ലോമ കോഴ്സായ ആമ്പൽ, സീനിയർ ഹയർ ഡിപ്ലോമയും പത്താംതരം തുല്യത കോഴ്സുമായ നീലക്കുറിഞ്ഞി എന്നിവയിൽ അധ്യാപനം നടത്തുന്നവർക്കായാണ് ശില്പശാല […]
Read More

നാച്ചോ – ബഹ്‌റൈൻ സീസൺ II- കർഷകശ്രീ പുരസ്കാരം ഷനിൽ -ഷൈല ദമ്പതികൾക്ക്.

മനാമ: ബഹ്‌റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ്‌ പ്രോഡക്ടസ് ആദ്യമായി പ്രവാസലോകത്തു അവതരിപ്പിച്ച കർഷകശ്രീ-യുടെ സീസൺ II അവാർഡ് നിശ ജൂൺ 3-ന് സംഘടിപ്പിച്ചു.ഷനിൽ – ഷൈല ദമ്പതികൾ കർഷകശ്രീ പുരസ്കാരത്തിന് അർഹരായി.   ആഭിത സഗീർ രണ്ടാം സ്ഥാനവും സോണിയ ജെമിനിച്ചൻ, സുനീഷ് വി എസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്തമാക്കി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ മുഖ്യതിഥിയായിരുന്നു.മത്സരത്തിന്റെ ചീഫ് ജഡ്ജ് മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം […]
Read More

ഐഎസ്ബി എപിജെ ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ്. ന്യൂ മില്ലേനിയം സ്കൂൾ ജേതാക്കൾ

മനാമ: മദർകെയർ ഐഎസ്ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് സീസൺ ഫോർ  ഫൈനൽ   ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ  നടന്നു. ന്യൂ മില്ലേനിയം സ്കൂളിലെ അരിഹാൻ ചക്രവർത്തിയും റെയാൻഷ് മഖിജയും   ക്വിസ് ജേതാക്കളായി. ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പ് റോളിംഗ് ട്രോഫികൾ യഥാക്രമം ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ  തൃഷൻ എം, സഹന കാർത്തിക് എന്നിവരും ഇന്ത്യൻ സ്‌കൂളിലെ പുണ്യ ഷാജി, ധ്യാൻ എ  എന്നിവരും കരസ്ഥമാക്കി.   അൽ നൂർ ഇന്റർനാഷണൽ സ്‌കൂളിലെ ആഹിൽ സുനീർ, അസ്ലം സുനീർ, […]
Read More

സലാല-ബഹ്‌റൈന്‍ പ്ര​തി​ദി​ന സ​ര്‍വി​സുമായി സലാം എയര്‍.

ഖ​രീ​ഫ്​ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച്​ സ​ലാം എ​യ​ര്‍ സ​ലാ​ല​ക്കും ബ​ഹ്‌​റൈ​നും ഇ​ട​യി​ല്‍ സ​ര്‍വി​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ അ​ഞ്ചു​മു​ത​ല്‍ നേ​രി​ട്ടു​ള്ള പ്ര​തി​ദി​ന സ​ര്‍വി​സ് ആ​ണ്​ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് സ​ലാം എ​യ​ര്‍ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ടി​ക്ക​റ്റു​ക​ള്‍ വെ​ബ്‌​സൈ​റ്റു​ക​ളി​ലും അം​ഗീ​കൃ​ത ഏ​ജ​ന്‍സി​ക​ള്‍ വ​ഴി​യും ല​ഭ്യ​മാ​ക്കും.ഖ​രീ​ഫി​നോ​ട​നു​ബ​ന്ധി​ച്ച്​ നേ​രി​ട്ട് സ​ര്‍വി​സ് ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ​ലാം എ​യ​ര്‍ സി.​ഇ.​ഒ ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് പ​റ​ഞ്ഞു.
Read More