തുർക്കി സിറിയ ഭൂകമ്പം: ബഹ്റൈനിൽ ,ദ ഡേ ഓഫ് സോളിഡാരിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു
സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനായി ദ ഡേ ഓഫ് സോളിഡാരിറ്റി എന്ന വിഷയത്തിൽ ദേശീയ കാമ്പെയ്‌ൻ സംഘടിപ്പിച്ചു. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കുമുള്ള ബഹ്റൈൻ രാജാവിന്റെ പ്രതിനിധി, ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ ബഹ്റൈൻ ടി.വി യാണ് പരിപാടി സംഘടിപ്പിച്ചത്. സിറിയയിലെയും തുർക്കിയെയിലെയും ജനങ്ങൾക്കും , ലോകമെമ്പാടുമുള്ള ദുരിതബാധിതർക്കും നൽകുന്ന സഹായത്തിനും ഷെയ്ഖ് നാസർ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് […]









