ബഹ്റൈനും ഹംഗറിയും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈനും ഹംഗറിയും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു

ബഹ്റൈനും ഹംഗറിയും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു


വിവിധ കരാറുകളില്‍ ബഹ്റൈനും ഹംഗറിയും ഒപ്പുവെച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുമായി ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഹംഗറി പ്രസിഡന്റ് കാതലിന്‍ നൊവാക് കൂടിക്കാഴ്ച നടത്തി.ഗുദൈബിയ പാലസില്‍ നടന്ന യോഗത്തിൽ സാമ്ബത്തിക സഹകരണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള കരാറുകൾ ഒപ്പുവെച്ചു. ഹംഗറിയും ബഹ്റൈനും തമ്മിലുള്ള ശക്തമായ സഹകരണവും ഉഭയകക്ഷി ബന്ധവും ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഉഭയകക്ഷി സഹകരണം കൂടുതല്‍ വിപുലമാക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നടത്തുന്ന ഉദ്യമങ്ങള്‍ പരിഗണിച്ച്‌ ‘ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ-ഫസ്റ്റ് ക്ലാസ്’ പദവി ഹമദ് രാജാവ് ഹംഗറി പ്രസിഡന്റിന് സമ്മാനിച്ചു. വിദേശ രാഷ്ട്രത്തലവന്മാര്‍ക്ക് നല്‍കുന്ന ഹംഗറിയുടെ ഉന്നത പുരസ്കാരം പ്രസിഡന്റ് ഹമദ് രാജാവിനും സമ്മാനിച്ചു.

Leave A Comment