പുതുവത്സര ആഘോഷത്തിനൊരുങ്ങി ബഹ്റൈൻ: നിരവധി ലാൻഡ് മാർക്കുകളിൽ കരി മരുന്ന് പ്രയോഗങ്ങളും ഡ്രോൺ ഷോകളും നടക്കും
പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഗംഭീര ആഘോഷങ്ങളൊരുക്കി ബഹ്റൈൻ. സന്ദർശകർക്കും താമസക്കാർക്കും കാഴ്ചയുടെ ഉത്സവമൊരുക്കുന്ന പ്രത്യേക കരിമരുന്ന് പ്രയോഗമാണ് ആഘോഷങ്ങളിലെ ഹൈലൈറ്റ്.പുതുവത്സര രാവിൽ ബഹ്‌റൈൻ ബേ, മറാസി ഗാലേറിയ, ദി അവന്യൂസ്, ബഹ്‌റൈൻ ഫോർട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ നടക്കും.ഇതിനുപുറമേ മറ്റ് നിരവധി വിനോദ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.ഡ്രോൺ , തൽസമയ വിനോദ പരിപാടികൾ, ഫുഡ് സ്റ്റോളുകൾ ,ഗെയിമുകൾ തുടങ്ങിയവയും പുതുവത്സരാഘോഷങ്ങളെ സമ്പന്നമാക്കും.രാജ്യത്തെ എട്ട് പ്രധാന സ്ഥലങ്ങളിലായി 31-ാം തീയതി അർദ്ധരാത്രി ആഘോഷങ്ങൾ നടക്കും, അവന്യൂസിലും […]









