BMC News Desk

ശ്രീനിവാസന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

മലയാള സിനിമയിലെ പ്രമുഖ നടനും തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലയാളികളെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മികച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു.​സാധാരണക്കാരുടെ ജീവിത വിഷയങ്ങളും, പ്രശ്നങ്ങളും ലളിതമായ ഹാസ്യത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സിനിമയിലൂടെ സമൂഹത്തിലെ തെറ്റായ പ്രവണതകളെ അദ്ദേഹം ശക്തമായി വിമർശിച്ചു. ബാക്കിവെച്ചുപോയ കഥകളും കഥാപാത്രങ്ങളും മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്നതാണ്. ആ പ്രതിഭയുടെ വിയോഗത്തിൽ ദുഃഖിതരായ […]
Read More

AMAI ബഹ്റൈന്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

ആയുര്‍വേദ ചികിത്സയും വൈദ്യവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (AMAI) – ബഹ്റൈന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം യോഗവും ജനറല്‍ ബോഡി മീറ്റിംഗും സംഘടിപ്പിച്ചു. യോഗം പ്രൊഫ. ഫാത്തിമ അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യ മേഖലയിലെ വനിതാ ശാക്തീകരണം എന്നിവയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ പ്രമുഖ അക്കാദമീഷ്യനും ആരോഗ്യ വിദഗ്ധയുമാണ് പ്രൊഫ. ഫാത്തിമ അല്‍ മന്‍സൂരി. അഡ്ഹോക്ക് കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. ബിനു ജെ എബ്രഹാം അധ്യക്ഷത വഹിച്ചു. […]
Read More

ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ ബഹ്‌റൈൻ ദേശീയ ദിനം ഏറെ അഭിമാനത്തോടെയും സാംസ്കാരിക പരിപാടികളോടെയും ആഘോഷിച്ചു. രാജ്യത്തോടുള്ള സ്‌കൂളിന്റെ ആഴമേറിയ ബന്ധവും സമൂഹത്തിനുള്ളിൽ സാംസ്കാരിക ഐക്യം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയും ഈ ചടങ്ങിൽ പ്രതിഫലിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി […]
Read More

മലയാള സിനിമയ്ക്ക് തീരാനഷ്ടം – ശ്രീനിവാസന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

മലയാള സിനിമാ ലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഒരുപോലെ തിളങ്ങിയ ശ്രീനിവാസന്റെ വിയോഗവാർത്ത അത്യന്തം ദുഃഖകരമാണെന്നും കൊല്ലം പ്രവാസി അസോസിയേഷന്‍റെ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കലാ–സാഹിത്യ വിഭാഗം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും ആഴമുള്ള തിരക്കഥകളിലൂടെയും സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെയും മലയാള സിനിമയ്ക്ക് എല്ലാമായിരുന്ന ഒരു സമ്പൂർണ്ണ കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംഭാവനകൾ തലമുറകളോളം […]
Read More

സംസാ ബഹ്‌റൈൻ,രാജ്യത്തിന്റെ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.

സ്കൈഷെൽ അപാർട്മെന്റ് ഹാൾ,സിൻജ്ൽ രാവിലെ 10.30 നു മൗനപ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സോവിൻ തോമസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ ശ്രീ സതീഷ് പൂമനക്കൽ ആദ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം ഉപദേശക സമതി അംഗം മുരളികൃഷ്ണൻ നിർവഹിച്ചു.. ദേശീയദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇ രാജ്യം പ്രവാസികളായ നമ്മുടെ ജീവിതം സുഗമമായി മുന്നോട്ടു പോകുവാൻ ചെയ്യുന്ന സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ വാക്കുകളിൽ സൂചിപ്പിക്കുകയുണ്ടായി.തുടർന്ന് ചിൽഡ്രൻസ് വിംഗ് കോർഡിനേറ്ററും പ്രോഗ്രാം കൺവീനറുമായ മനീഷ് പോന്നോത് ദേശീയദിനത്തിന്റെ സന്ദേശം തന്റെ അർത്ഥവത്തായ […]
Read More

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി : ചടങ്ങിൽ ബഹ്‌റൈൻറെ 54 മത് ദേശീയ ദിനവും വിപുലമായി ആഘോഷിച്ചു

ബഹ്റൈൻ മീഡിയ സിറ്റിയിൽ ഡിസംബർ ഒന്നിന് ആരംഭിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷമായ നക്ഷത്രത്തിളക്കത്തിനും ദേശീയ ദിനാഘോഷങ്ങൾക്കും ഔപചാരികമായ ഉത്ഘാടനമായി . ബഹ്റൈൻ മീഡിയ സിറ്റി അങ്കണത്തിൽ ഒരുക്കിയ മനോഹരമായ ക്രിസ്തുമസ് നക്ഷത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചതോടെയാണ് 30 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ മാമാങ്കത്തിന് ഔപചാരിക തുടക്കമായത്. ഉത്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ സാന്താക്ലോസും കരോൾ സംഘവും എത്തിയിരുന്നു. പരിപാടിയിൽ മുഖ്യ അതിഥിയായി ബഹ്റൈൻ പാർലമെൻറ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസ് , വുമൺ ഓഫ് ദി […]
Read More

പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ ഡിസംബർ 20ന് ഉദ്ഘാടനം ചെയ്യും

പ്രവാസികളുടെ നിയമാവകാശ സംരക്ഷണത്തിന് ആഗോള വ്യാപനം പ്രവാസികളുടെയും എൻആർഐകളുടെയും നിയമാവകാശ സംരക്ഷണത്തിനായി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ (PLC) ഇറ്റലിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഡിസംബർ 20, ശനിയാഴ്ച 2025 ഓൺലൈൻ വഴി നടക്കുന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പ്രൊഫ. ജോസ് വട്ടക്കോട്ടയിൽ ഫിലിപ്പ് നേതൃത്വം നൽകുന്ന 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഈ ചാപ്റ്റർ തുടക്കമാകും. ഇറ്റലിയിൽ കഴിയുന്ന പ്രവാസികൾ നേരിടുന്ന നിയമപ്രശ്നങ്ങൾ, അവകാശബോധവത്കരണം, […]
Read More

റിഫ സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു; ഖലീഫ സെക്ടർ ചാമ്പ്യന്മാർ

റിഫ: ‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തിൽ നടന്ന 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് റിഫ സോൺ മത്സരങ്ങൾ ആവേശകരമായി സമാപിച്ചു. വിവിധ സെക്ടറുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച പോരാട്ടത്തിൽ 321 പോയിന്റുകൾ നേടി ഖലീഫ സെക്ടർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 249 പോയിന്റുകളുമായി സനദ് സെക്ടർ രണ്ടാം സ്ഥാനവും, 180 പോയിന്റുകൾ നേടി ഇസാ ടൗൺ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 144 പോയിന്റുകളോടെ ഹമദ് ടൗൺ നാലാം സ്ഥാനത്തെത്തി. കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന […]
Read More

കൈരളിയുടെ കലാ കായിക സാംസ്ക്കാരിക പൈതൃകങ്ങൾക്ക് നിറചാർത്തേകുന്ന പവിഴ ദ്വീപാണ് ബഹ്‌റൈൻ.

ബഹ്‌റൈൻ പവിഴ ദ്വീപ് മലയാളികളും, മറ്റ് ഇതര ഭാഷക്കാരും നെഞ്ചേറ്റിയ മണ്ണ് അന്നം തരുന്ന നാടിന്റെ ദേശീയ ആഘോഷദിനമായ 54 th ബഹ്‌റൈൻ ദേശീയ ദിനത്തിൽ ബഹ്‌റൈൻ മലയാളി കുടുംബവും ആഘോഷത്തിൽ പങ്കുചേർന്നു.ഇന്ത്യൻ ഡെലൈറ്റിൽ വെച്ച് കൂടിയ ബഹ്‌റൈൻ ദേശീയ ദിനാഘോഷ ചടങ്ങിൽ പ്രസിഡന്റ്‌ ധന്യ മേനോൻ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ബിനോയ്‌ മൂത്താറ്റ്, ഉപദേശക സമിതി അബ്ദുൾ റെഹ്മാൻ പാട്ട്ല, ജനറൽ സെക്രട്ടറി എം. എസ്സ്. പി. നായർ ആനയടി, വൈസ്സ് പ്രസിഡന്റ്‌, ബാബു.എം. കെ, മെമ്പർ […]
Read More

ബഹ്‌റൈൻ ദേശീയ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ.

കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു റിഫാ ഐഎംസി മെഡിക്കൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 100-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കെ പി എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കെ പി എ രക്ഷാധികാരിയും മുൻ ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവർത്തകനുമായ ബിജു മലയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കെ . പി . […]
Read More