BMC News Desk

ബഹ്റൈനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി നിര്യാതനായി

മനാമ: ബഹ്റൈനില്‍ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. കരുനാഗപള്ളി ശ്രീമന്ദിരത്തില്‍ രാജന്‍ ഗോപാലന്‍ (69) ആണ് മരിച്ചത്.മുഹറഖ് പെട്രോള്‍ പമ്ബിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹം കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ പൂർത്തിയായി വരുന്നു.ഭാര്യ: പ്രസന്നരാജ്. മക്കള്‍: ശ്രുതിരാജ്, ശ്രീജരാജ്.
Read More

ഹാർട്ട്‌ കൂട്ടായ്മയുടെ അഞ്ചാം വാർഷികാഘോഷം അദില്യ ബാൻസങ് തായ് ഹാളിൽ വച്ച് നടന്നു.

‘ഒരുമിക്കാൻ ഒരു സ്നേഹതീരം’ എന്ന ആപ്ത വാക്യവുമായി കഴിഞ്ഞ അഞ്ചു വർഷമായി ബഹറിനിലെ സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹ കൂട്ടായ്മയുടെ അഞ്ചാമത്തെ വാർഷിക ആഘോഷത്തിന്റെ ഉത്ഘാടനം ബഹ്‌റൈൻ പാർലമെന്ററി അംഗമായ ഹസൻ ഈദ് ബുക്കമ്മാസ് നിർവഹിച്ചു. ചടങ്ങിൽ വിഷ്ടാഥിതി ആയ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ ജി ബാബുരാജിനെ ആദരിച്ചു. അഞ്ചാം വാർഷികത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ സയ്യിദ് ഹനീഫ, മീഡിയ വൺ ബ്യൂറോ ചീഫ് സിറാജ് […]
Read More

ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് പേര് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.

പരാക്രം ദിവസിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദാരാഞ്ജലികൾ അർപ്പിച്ച് രാജ്യം. നേതാജിയുടെ ആശയങ്ങൾ രാജ്യത്തിന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേതാജി കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിയ്ക്കുമ്പോഴാകും ഇന്ത്യ സുസ്ഥിര മാകുക. ഇതിനായ് നേതാജിയുടെ ദർശനങ്ങൾ മുൻ നിർത്തി പ്രയത്നിക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് പ്രധാനമന്ത്രി പറഞ്ഞു.ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 പേരില്ലാത്ത ദ്വീപുകൾക്ക് പരം വീർ ചക്ര പുരസ്‌കാര ജോതാക്കളുടെ പേര് പ്രധാനമന്ത്രി സമ്മാനിച്ചു. മേജർ സോംനാഥ് ശർമ, സുബേദാർ കരം സിംഗ്, മേജർ ഹോഷിയാർ […]
Read More

കശ്മീരി പണ്ഡിറ്റുകൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. താഴ്വരയിൽ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സംഘം രാഹുലിനെ അറിയിച്ചു.തീവ്രവാദികളുടെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പാക്കേജിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ജമ്മു-ശ്രീനഗർ ദേശീയ പാതയ്ക്കടുത്തുള്ള ജഗ്തി ടൗൺഷിപ്പിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കമ്മ്യൂണിറ്റി അംഗങ്ങളെ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും ഡെലിഗേഷൻ അംഗവും […]
Read More

“വിദ്യാഭ്യാസം തന്നെ മുഖ്യം”; സ്‌കൂൾ പ്രവർത്തിക്കുന്നത് ഒരേയൊരു വിദ്യാർത്ഥിക്ക് വേണ്ടി.

ഒരു വിദ്യാർത്ഥി മാത്രമുള്ള, ആ വിദ്യാർത്ഥിക്ക് ഒരു അധ്യാപകൻ മാത്രമുള്ള സ്ക്കൂളുണ്ട് ഇന്ത്യയിൽ മഹാരാഷ്ട്രയിൽ . മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഗണേഷ്പൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമം ആണ് ഗണേഷ്പൂർ. ഇവിടുത്തെ ആകെ ജനസംഖ്യ 200 ആണ്. ഗ്രാമത്തിൽ ഒരു ജില്ലാ പരിഷത്ത് പ്രൈമറി സ്കൂൾ ഉണ്ട്. 1 മുതൽ 4 വരെ ക്ലാസുകൾ സ്‌കൂളിൽ നടത്താൻ അനുവാദമുണ്ട്. എന്നാൽ സ്‌കൂളിൽ ഒരു വിദ്യാർത്ഥി മാത്രമേ ഉള്ളൂ. കാരണം ഗ്രാമത്തിൽ […]
Read More

കേരളത്തിൽ നഴ്‌സിന്റെ മിനിമം വേതനം പുനഃപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്; മൂന്ന് മാസം സമയം നല്‍കി

കേരളത്തിൽ നഴ്‌സിന്റെ മിനിമം വേതനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. പുനഃപരിശോധിക്കാൻ സർക്കാരിന് മൂന്ന് മാസത്തെ സാവകാശം നൽകി. നഴ്‌സിന്റെയും ആശുപതി ഉടമകളുടെയും അഭിപ്രായം തേടണം. 2018-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുഃപരിശോധിക്കേണ്ടത്.ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഴ്‌സുമാര്‍ വീണ്ടും സമരരംഗത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഒരു നഴ്‌സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ കൂടി ഉയര്‍ത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.തങ്ങളോട് ആലോചിക്കാതെ 2018-ല്‍ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ […]
Read More

ബഹ്റൈനിൽ ഹജ്, ഉംറ കാര്യങ്ങളുടെ ഉന്നത സമിതി ആദ്യ യോഗം ചേർന്നു : തീർത്ഥാടന സീസണുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു

ബഹ്റൈനിൽ ഹജ്, ഉംറ കാര്യങ്ങളുടെ ഉന്നത സമിതിയുടെ ആദ്യ യോഗം ചേർന്നു. ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ യോഗത്തിന്റെ അധ്യക്ഷനായി പങ്കെടുത്തു. ഹജ്ജ് തീർഥാടന സീസണുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കുന്നതിനും ഹജ്, ഉംറ സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നതിനുമായി ബഹ്റൈൻ പ്രതിനിധി സംഘം സൗദി അറേബ്യയിൽ നടത്തിയ സന്ദർശനത്തെക്കുറിച്ച് യോഗം അവലോകനം ചെയ്തു.ബഹ്‌റൈനിൽ നിന്നുള്ള , തീർഥാടകർക്ക് സേവനം നൽകുന്നതിന് ബഹ്‌റൈനും സൗദി അറേബ്യയും തമ്മിൽ നിലനിൽക്കുന്ന ഫലപ്രദമായ […]
Read More

ബഹ്‌റൈനിൽ നാളെയും മറ്റന്നാളും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ബഹ്‌റൈനിൽ നാളെയും മറ്റന്നാളും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അറേബ്യൻ പെനിൻസുലയുടെ കിഴക്കൻ മേഖലയെയും , അറേബ്യൻ ഗൾഫിനെയും അന്തരീക്ഷ ന്യൂനമർദ്ദം ബാധിക്കുമെന്നും തുടർന്ന് വരും ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു .ജനങ്ങളോടും, കടലിൽ പോകുന്നവരോടും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിക്കുന്ന ഔദ്യോഗിക ബുള്ളറ്റിനുകളും മുന്നറിയിപ്പുകളും പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.
Read More

ഇന്ത്യൻ സ്കൂൾ പുസ്തകവാരം സംഘടിപ്പിച്ചു.

മനാമ: ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ പുസ്തകവാരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന പുസ്തകമേള  വൈസ് പ്രിൻസിപ്പൽ-അക്കാദമിക്‌സ് സതീഷ് ജി, വൈസ് പ്രിൻസിപ്പൽ-മിഡിൽ സെക്ഷൻ വിനോദ് എസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.  ജനുവരി 15 മുതൽ 19 വരെ ഇസ  ടൗണിലെ  ഓഡിറ്റോറിയത്തിൽ  ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം സംഘടിപ്പിച്ച   പുസ്തകമേള  കുട്ടികൾക്ക്  ഏറെ വിജ്ഞാനപ്രദമായി. ഉദ്ഘാടന ചടങ്ങിൽ പ്രധാന അധ്യാപകർ, കോ-ഓർഡിനേറ്റർമാർ, അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.   വിദ്യാർഥികളിൽ വായന വളർത്തുക […]
Read More

അമിതാഭ്​ ബച്ചന്​ സൗദി അറേബ്യയുടെ ആദരം; ‘ജോയ്​ അവാർഡ്​’ സമ്മാനിച്ചു.

റിയാദ്: അമിതാഭ്​ ബച്ചന്​ സൗദി അറേബ്യയുടെ ആദരം. ‘ജോയ്​ അവാർഡ്​’ സമ്മാനിച്ചു. വിവിധ രംഗങ്ങ​ളിലെ പ്രതിഭകളെ ആദരിക്കാൻ സൗദി ജനറൽ എൻറർടൈമെൻറ്​ അതോറിറ്റി എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ച്​ ഏർപ്പെടുത്തിയ പുരസ്​കാര സമർപ്പണത്തിന്‍റെ മൂന്നാം പതിപ്പിനായിരുന്നു ശനിയാഴ്​ച രാത്രി റിയാദ്​ ബോളിവാഡ്​ സിറ്റിയിലെ ബക്കർ അൽ ഷെദ്ദി തിയറ്റർ വേദിയായത്​​​​. ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനക്കുള്ള ജോയ്​ അവാർഡാണ്​ ബോളിവുഡിന്‍റെ ബിഗ്​ ബി ഏറ്റുവാങ്ങിയത്​. അറബ്​ ലോകത്തെയും അന്താരാഷ്​ട്ര തലത്തിലെയും പ്രശസ്​ത ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഗായകരും […]
Read More