ഇന്ത്യൻ സ്കൂൾ പുസ്തകവാരം സംഘടിപ്പിച്ചു.

ഇന്ത്യൻ സ്കൂൾ പുസ്തകവാരം സംഘടിപ്പിച്ചു.


മനാമ: ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ പുസ്തകവാരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന പുസ്തകമേള  വൈസ് പ്രിൻസിപ്പൽ-അക്കാദമിക്‌സ് സതീഷ് ജി, വൈസ് പ്രിൻസിപ്പൽ-മിഡിൽ സെക്ഷൻ വിനോദ് എസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.  ജനുവരി 15 മുതൽ 19 വരെ ഇസ  ടൗണിലെ  ഓഡിറ്റോറിയത്തിൽ  ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം സംഘടിപ്പിച്ച   പുസ്തകമേള  കുട്ടികൾക്ക്  ഏറെ വിജ്ഞാനപ്രദമായി. ഉദ്ഘാടന ചടങ്ങിൽ പ്രധാന അധ്യാപകർ, കോ-ഓർഡിനേറ്റർമാർ, അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.   വിദ്യാർഥികളിൽ വായന വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകമേള സംഘടിപ്പിച്ചത്. വിജ്ഞാനത്തിന്റെയും ഭാവനയുടെയും സർഗ്ഗാത്മകതയുടെയും പുതിയ ചക്രവാളത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.  പ്രമുഖ ബുക്ക് ഷോപ്പുകൾ അവരുടെ സ്റ്റാളുകൾ ബുക്ക് ഫെയറിൽ ഒരുക്കിയിയിരുന്നു. പുസ്തക വാരാചരണത്തിന്റെ ഭാഗമായി  ഇംഗ്ലീഷിൽ ചെറുകഥ രചന, ലൈബ്രറി ലോഗോ ഡിസൈൻ, പുസ്തക അവലോകനം, വാർത്താ വായന, ഫാൻസി ഡ്രസ് തുടങ്ങിയ മത്സരങ്ങൾ നടത്തി. ഈ മത്സരങ്ങൾ വിദ്യാർത്ഥികളുടെ  ആവിഷ്‌കാര ശേഷി, ഭാഷാ നൈപുണ്യം  എന്നിവ പുറത്തുകൊണ്ടുവരാൻ സഹായിച്ചു. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,  പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ  പുസ്തക വാരാചരണത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
പുസ്തകവാര  മത്സര ഫലങ്ങൾ:
 
ഫാൻസി ഡ്രസ്: 1.ആരാധ്യ സന്ദീപ് 2. നഫീസ ആസിയ അർഷാദ് 3. സംയുക്ത ബാലാജി.
വാർത്താ വായന: 1.ബേസിൽ സുബിൻ 2.നിഖിൽ ജോൺ ജേക്കബ് 3. തേജസ്വിനി നാച്ചിയപ്പൻ.
ലൈബ്രറി ലോഗോ ഡിസൈൻ: 1.നേഹ ജഗദീഷ് ,2.അലൻ വള്ളിൽ ശശി ,3. ഉമാ ഈശ്വരി മീനാക്ഷിനാഥൻ.
ചെറുകഥാ രചന ഇംഗ്ലീഷ്: 1. ഹജീറ സിദ്ദിഖ , 2. പ്രണവ് പ്രീദീപ് പ്രവീണ, 3. മീര ബാലസുബ്രഹ്മണ്യം.
പുസ്തക അവലോകനം: 1.ആര്യ അജു , 2. ഈവമേരി ആംസൺ , 3. റിഹാന ലോബോ.

Leave A Comment