BMC News Desk

ബഹ്റൈൻ 54ാം ദേശീയ ദിനത്തിൽ എം എം ടീം മലയാളി മനസ്സ് എട്ടാം വാർഷികം വിപുലമായി ആഘോഷിച്ചു

എം എം ടി മലയാളി മനസ്സ് ബഹ്റൈൻറെ 54ാം ദേശീയ ദിനവും സംഘടനയുടെ എട്ടാമത് വാർഷികവും സംയുക്തമായി സിഞ്ച് അൽ അഹ്‌ലി ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് ഡിസംബർ 16 ആം തീയതി വൈകിട്ട് 7 മണി മുതൽ സ്നേഹ സ്പർശം 2025 എന്ന പേരിൽ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. എം എം ടീമിൻറെ പ്രസിഡണ്ട് ഫിറോസ് മാഹിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സംഘടനയുടെ രക്ഷാധികാരിയും ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് […]
Read More

സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ 54 മത് ദേശീയദിനാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ 54 മത് ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബഹ്‌റൈന്റെ പൈതൃകത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പതിറ്റാണ്ടുകളായി ഇന്ത്യൻ സമൂഹത്തിന് ഈ രാജ്യം നൽകുന്ന അംഗീകാരത്തെയും സുരക്ഷയെ സംബന്ധിച്ചും ജാതിമത ഭാഷാ വ്യത്യാസങ്ങൾ ഇല്ലാതെ ഇവിടുത്തെ ജനങ്ങളും ഭരണാധികാരികളും പ്രവാസികളോട് കാണിക്കുന്ന സ്നേഹവും കരുതലും സംബന്ധിച്ചും യോഗത്തിൽ പങ്കെടുത്തവർ എടുത്തു പറയുകയുണ്ടായി, പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതവും, ട്രഷറർ തോമസ് […]
Read More

ബഹ്‌റൈൻ ദേശീയ ദിനാഘോഷം വിപുലമായി ആഘോഷിച്ചു; ബഹ്‌റൈൻ ഒഐസിസി

ബഹ്‌റൈന്റെ 54-മത് ദേശീയ ദിനാഘോഷം ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോട് കൂടി നടത്തി. വിവിധ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷങ്ങളുടെ സമാപനം ദേശീയ കമ്മറ്റി ഓഫീസിൽ ചേർന്ന സമ്മേളനത്തോട് കൂടി അവസാനിച്ചു. പെറ്റനാട് പോലെ തന്നെ പോറ്റുന്ന നാടും പ്രവാസിസമൂഹത്തിന് നൽകുന്ന എല്ലാ സഹായത്തിനും, പിന്തുണക്കും ഒഐസിസി ദേശീയ കമ്മറ്റി നന്ദി രേഖപ്പെടുത്തി. സ്വദേശി എന്നോ വിദേശി എന്നോ വിവേചനം ഇല്ലാതെഎല്ലാ ആളുകളെയും ഒരു പോലെ കാണുവാനും രാജ്യത്ത് സമാധാനവും, സന്തോഷവും പുലർത്തുവാൻ […]
Read More

കുടുംബ സൗഹൃദവേദി ലേബർ ക്യാമ്പിൽ ബഹ്‌റൈൻ ദേശീയദിനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

അമ്പത്തിനാലാമത് ബഹ്‌റൈൻ ദേശീയദിനത്തോട് അനുബന്ധിച്ച് കുടുംബ സൗഹൃദവേദി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൽമാബാദിലെ കൂഹ്ജി, ഒളിമ്പിക് എന്നി ലേബർ ക്യാമ്പുകളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മുന്നൂറിൽപരം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിലെ ചടങ്ങിന് ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതവും, രക്ഷാധികാരി അജിത്ത് കണ്ണൂർ അധ്യക്ഷതയും വഹിച്ചു. മുഖ്യാഥിതി ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ഉൽഘാടന കർമ്മം നിർവഹിച്ചു. ട്രെഷറർ മണിക്കുട്ടൻ, ജോയിന്റ് ട്രെഷറർ സജി ജേക്കബ്, എന്റർടൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ, […]
Read More

താപനില കുറയുന്നു, ഒപ്പം ശീതക്കാറ്റും, തണുത്ത് വിറച്ച് ബഹ്റൈൻ

ബഹ്റൈനിൽ അതി ശൈത്യം പിടിമുറുക്കുന്നു. ഒപ്പം രാജ്യത്തുടനീളം ശക്തമായ ശീതക്കാറ്റിന്റെ സാന്നിധ്യവും ഉണ്ട്.അതി ശൈത്യം തുടരുന്നതിനൊപ്പം വീശുന്ന ശീതകാറ്റിനെതിരെ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടിട്ടു. മാത്രമല്ല; പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക പോർട്ടലുകളിലൂടെയുള്ള കാലാവസ്ഥ വിവരങ്ങൾ പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി
Read More

പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ഇന്ത്യൻ സ്‌കൂൾ ;ഫെയർ ടിക്കറ്റ് പുറത്തിറക്കി

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റാർ വിഷൻ അവതരിപ്പിക്കുന്ന ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം വ്യഴാഴ്ച നടന്നു. ജനുവരി 15,16 തീയതികളിൽ നടക്കുന്ന മേളയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിൽ സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ റിസ്‌വാൻ താരിഖ് ടിക്കറ്റ് കൈമാറി. സംഘാടക സമിതി ജനറൽ കൺവീനർ ആർ രമേശ് ടിക്കറ്റ് ഏറ്റുവാങ്ങി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, സ്‌കൂൾ […]
Read More

സുകൃത ജനനം” ക്രിസ്മസ് കരോൾ ഗാനം റിലീസ്; പോസ്റ്റർ പ്രകാശനം ചെയ്തു

ഒരു പതിറ്റാണ്ടിലേറെയായി ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം “സുകൃത ജനനം” പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ എന്ന് തുടങ്ങുന്ന കരോൾ ഗാനം സുനിൽ റാന്നി എന്ന യൂട്യൂബ് ചാനലിൽ റിലീസിന് തയ്യാറെടുക്കുന്നു.ക്രിസ്മസ് കരോൾ സംഗീത ആൽബം ഡിസംബർ 20- ന് വൈകിട്ട് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ് ഗാനത്തിന്റെ യൂട്യൂബ് റിലീസ് നിർവഹിക്കും. ക്രിസ്മസ് കരോൾ ഗാനത്തിന്റെ […]
Read More

ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ നടത്തിയ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി. 140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ക്യാമ്പ് കെ പി എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു.മെഡിക്കൽ അവയർനസ് ക്ലാസിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഇന്റെർണൽ മെഡിസിൻ ഡോക്ടർ നൗഫൽ […]
Read More

ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച നൂറാമത് രക്തദാന ക്യാമ്പ് സന്ദർശിച്ച പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പിഎംഎ ഗഫൂർ, ബിഡികെ രക്തദാന മേഖലയിൽ ചെയ്യുന്ന സേവനങ്ങൾ മഹത്തരമെന്ന് അഭിപ്രായപ്പെട്ടു. ഒരു തുള്ളി രക്തം ആയിരങ്ങൾക്കുള്ള ജീവപ്രതീക്ഷയാകുന്ന സേവനത്തിന്റെ സൗന്ദര്യമാണെണെന്നും രക്തം കുടിക്കുന്നവരുടെ കാലത്ത് രക്തം നൽകുന്ന കാഴ്ച മനോഹരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഡികെ 2018 ൽ നടത്തിയ സ്നേഹ സംഗമത്തിൽ പിഎംഎ ഗഫൂർ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തിയിരുന്നു. ഇത്തവണ ബഹ്‌റൈൻ […]
Read More

ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പൗരന്മാരുടെ സുപ്രധാന പങ്ക് അഭിനന്ദനാര്‍ഹം- ബഹ്റൈന്‍ കിരീടാവകാശി

രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ രാജ്യം ദേശീയ നേട്ടത്തിന്റെ എല്ലാ മേഖലകളിലും മുന്നേറുന്നത് തുടരുന്നുവെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുകയും ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അവരുടെ സുപ്രധാന പങ്ക് അംഗീകരിക്കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറ പാകിയത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ദര്‍ശനവുമാണെന്ന് പ്രിന്‍സ് സല്‍മാന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വിശിഷ്ട നേട്ടങ്ങളില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. എല്ലാ ദേശീയ നേട്ടങ്ങളും ടീം […]
Read More