BMC News Desk

ഇന്ത്യ ലോകത്തിന്റെ തന്നെ മാതൃക എന്ന് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി

ഇന്ത്യ ലോകത്തിന്റെ തന്നെ മാതൃകയെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇന്ത്യ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യ. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി.പുതിയ രാഷ്ടപതിയുടെ ആദ്യ അഭിസംബോധനയാണ് നടന്നത്. ഇത് സന്തോഷ നിമിഷമെന്ന് ദ്രൗപതി മുർമു പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ അമൃത കാലമാണിതെന്ന് ദ്രൗപതി മുർമു പറഞ്ഞു. പുതിയ ഇന്ത്യയുടെ നിർമ്മാണം, ആത്മനിർഭരമായ ഇന്ത്യയാണ് ലക്ഷ്യമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആയിരിന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.ജനങ്ങൾ ആഗ്രഹിച്ചത് സുസ്ഥിര ഭരണം അത് […]
Read More

തൃശ്ശൂർ പടക്കപ്പുരയ്ക്ക് തീ പിടിച്ചു ;ഉഗ്രസ്‌ഫോടനം

തൃശ്ശൂർ കുണ്ടന്നൂരിൽ പടക്കപുരയ്ക്ക് തീ പിടിച്ചു. സ്‌ഫോടനത്തിൽ പടക്കപുര പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ കാവശേരി സ്വദേശി മണിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കുണ്ടന്നൂർ സുന്ദരാക്ഷൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് പുരയ്ക്കാണ് തീ പിടിച്ചത്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനം നടക്കുന്നത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. വടക്കാഞ്ചേരി നഗരത്തിൽ മാത്രമല്ല കുന്നംകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങൡലും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. 20 കിമി പരിധിയിൽ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് […]
Read More

ബഹ്‌റൈനെ മികച്ച ഡെസ്റ്റിനേഷൻ വെഡിങ് സെൻറർ ആക്കി മാറ്റും :വെഡിങ് ടൂറിസം വീണ്ടെടുക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും ബി ടി ഇ എ

ബഹ്റൈനെ ലോകത്തിലെ മികച്ച ഡെസ്റ്റിനേഷൻ വെഡിങ് സെൻറർ ആക്കി മാറ്റുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി സിഇഒ ഡോ. നാസർ ഖാഇദി .ഇതിൻറെ ഭാഗമായി 2023 ന്റെ ആദ്യപാദത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി 14 വിവാഹങ്ങൾ നടത്തുമെന്നും അതോറിറ്റി അറിയിച്ചു. വെഡിങ് ടൂറിസം വീണ്ടെടുക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണിത്. ബഹറിനിൽ നടക്കുന്ന വിവാഹങ്ങൾ കൂടുതലും ഇന്ത്യ, പാകിസ്ഥാൻ, ചൈന, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, കാനഡ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ, ലെബനൻ, […]
Read More

എൻ. എച്ച് ആർ. എയ്ക്ക് ഇൻറർനാഷണൽ ഹെൽത്ത് ക്വാളിറ്റി സർവീസ് അംഗീകാരം

ബഹ്റൈനിലെ നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.ഹെല്‍ത്ത് സെന്‍ററുകളെയും ആശുപത്രികളെയും വിലയിരുത്തുന്നതിനുള്ള ഇന്‍റര്‍നാഷനല്‍ ഹെല്‍ത്ത് ക്വാളിറ്റി സര്‍വിസസ് സൊസൈറ്റിയുടെ അംഗീകാരമാണ് എൻ.എച്ച്. ആർ. എൻ. എച്ച് ആർ. എയ്ക്ക് ലഭിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ജി.സി.സി രാജ്യവും, മൂന്നാമത്തെ അറബ് രാജ്യവുമാണ് ബഹ്റൈന്‍. സൗദി, ജോര്‍ഡന്‍ എന്നീ അറബ് രാജ്യങ്ങള്‍ക്കാണ് നിലവില്‍ അറബ് മേഖലയില്‍ ഈ അംഗീകാരമുള്ളത്. ആരോഗ്യ സേവന മേഖലയില്‍ ബഹ്റൈൻ കൈവരിച്ച മുന്നേറ്റത്തിന്‍റെയും നേട്ടത്തിന്‍റെയും ഭാഗമാണ് അംഗീകാരമെന്ന് എന്‍.എച്ച്‌.ആര്‍.എ ചീഫ് […]
Read More

ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന തൃശൂർ കുന്നംകുളം സ്വദേശി നിര്യാതനായി

ബഹ്‌റൈനിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന തൃശൂർ കുന്നംകുളം സ്വദേശി ജയരാജൻ (59) നിര്യാതനായി. ഭാര്യ ശാന്ത, മക്കൾ അതുൽ, അഹല്യ (വിദ്യാർത്ഥികൾ). മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി ഐസിആർഎഫ് ഇന്ത്യൻ എംബസിയുമായി ബന്ധെപ്പെട്ടു വരുന്നു.
Read More

എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.

കൊച്ചി: എയര്‍ ഇന്ത്യയുടെ ഷാര്‍ജ-കൊച്ചി വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഹൈഡ്രോളിക് തകരാര്‍ കാരണമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിത്. വിമാനത്തില്‍ 193 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം സുരകഷിതമായി ലാന്‍ഡ് ചെയ്തതായി സിയാല്‍ അറിയിച്ചു.
Read More

പോലീസുകാരൻ്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി മരിച്ചു.

ഭുവനേശ്വര്‍ | പോലീസുകാരൻ്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രിയും ബി ജെ ഡി നേതാവുമായ നബ കിഷോര്‍ ദാസ് മരിച്ചു. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഐ സി യുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ രക്തമൊഴുക്ക് മെച്ചപ്പെടുത്താനുള്ള ശ്രമം വിദഗ്ധ ഡോക്ടർമാർ നടത്തിയിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആയിരുന്നു സംഭവം. നെഞ്ചില്‍ രണ്ട് വെടിയുണ്ടകളേറ്റ മന്ത്രിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ വ്യോമമാർഗം എത്തിച്ചു. ഝാർസുഗുഡ ജില്ലയിൽ ബ്രജരാജ്നഗറിലെ ഗാന്ധിചൗക്കില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി […]
Read More

ചരിത്രം കുറിച്ച്  ഇന്ത്യ;പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം നേടി

പോച്ചെസ്ട്രൂം: പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഫൈനലിൽ കിരീടം ചൂടി ഇന്ത്യ. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. ഇംഗ്ലണ്ടിനെ വെറും 68 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ 17.1 ഓവറിൽ വിജയസ്കോറിലെത്തി. നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ടൈറ്റസ് സധുവാണ് കളിയിലെ താരം. അർച്ചന ദേവി, പാർഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ തുടര്‍തോല്‍വികള്‍ക്ക് വിരാമമിട്ട് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തുകയാണ് കൊമ്പൻമാരുടെ ലക്ഷ്യം. കഴിഞ്ഞ രണ്ട് ഐഎസ്‌എല്‍ മത്സരങ്ങളില്‍ ആറ് പോയിന്റും കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ നാല് വിജയങ്ങളുമായി മികച്ചതാണ്. ഈ സീസണില്‍ ഇതുവരെ ഹോം ഗ്രൗണ്ടില്‍ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചു.
Read More

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു.

മനാമ: എസ്.കെ.എസ്.എസ്.എഫ് കേരളത്തിലുടനീളവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, മലേഷ്യയിലും, GCC രാജ്യങ്ങളിലും ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക വിപുലമായ പരിപാടികളോടെ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.”രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ ” എന്ന എക്കാലത്തേയും പ്രസക്തമായ പ്രമേയത്തിൽ പ്രമുഖ പണ്ഡിതനും, പ്രഭാഷകനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യ നന്മയും, സഹോദര്യവും ഊട്ടിയുറപ്പിക്കാൻ നാം മുന്നിട്ടിറങ്ങണമന്നു പ്രഭാഷണ മധ്യേ അദ്ദേഹം ഉണർത്തി.മുഖ്യാതിഥിയായി കെ.സി.ഇ. സി അധ്യക്ഷൻ Rev. […]
Read More