എസ്.കെ. പൊറ്റെക്കാട് സ്മാരക സാഹിത്യപ്രതിഭാ പുരസ്‌കാരം അജിത് നായർക്ക് സമ്മാനിച്ചു
ഈ വർഷത്തെ എസ്.കെ. പൊറ്റെക്കാട് സ്മാരക സാഹിത്യപ്രതിഭാ പുരസ്‌കാരം ബഹ്റൈൻ പ്രവാസിയായ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ അജിത് നായർ ഏറ്റുവാങ്ങി. പ്രശസ്ത മലയാള സാഹിത്യകാരൻ എം. മുകുന്ദൻ ആണ് മാഹി കലാഗ്രാമത്തിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചത്.പുരസ്‌കാരം സമർപ്പിച്ച് സംസാരിച്ച എം. മുകുന്ദൻ, “നല്ല നോവലുകൾ സത്യം മാത്രമേ പറയൂ” എന്നത് സാഹിത്യത്തിന്റെ യഥാർത്ഥ സ്വഭാവമാണെന്ന് അഭിപ്രായപ്പെട്ടു. അർദ്ധസത്യങ്ങളും അസത്യങ്ങളും നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ ശക്തമായ എഴുത്തിന്റെയും വ്യാപകമായ വായനയുടെയും ആവശ്യകത ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. […]









