BMC News Desk

ശബരിമല സ്വര്‍ണക്കൊള്ള; പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. 1.3 കോടി വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ശബരിമലയില്‍ നടന്നത് വ്യാപക ക്രമക്കേടെന്ന് ഇഡി വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എട്ടോളം സ്വത്തുവകകള്‍ കണ്ടുകെട്ടി. ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളില്‍ ഗുരുതര ക്രമക്കേടെന്നും കണ്ടെത്തലുണ്ട്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് സുപ്രധാന രേഖകളും ഇഡി പിടിച്ചെടുത്തു.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും കൂട്ടുനിനെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സ്വര്‍ണകൊള്ളയിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റി വന്‍ സ്വത്ത് സമ്പാദനം നടത്തിയതായും കണ്ടെത്തലുണ്ട്. […]
Read More

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത റിമാൻഡിൽ, മഞ്ചേരി ജയിലിലേക്ക് മാറ്റി

ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിയെ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ദീപക്കിന്റെ മരണത്തിൽ ആത്മഹത്യ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന ഇവരെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. വടകരക്കു സമീപമുള്ള ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വനിത പൊലീസുകാരടക്കം മഫ്തി​യിലെത്തി […]
Read More

ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച അദാരി പാർക്കിൽ

കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് ഈ മാസം 23-ന് അദാരി പാർക്കിൽ നടക്കും.രിസാല സ്റ്റഡി സർക്കിളിന്റെ (ആർ.എസ്.സി) യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയികളായ മുന്നൂറോളം പ്രതിഭകളാണ് നാഷനൽ തലത്തിൽ മത്സരിക്കാനായി എത്തുന്നത്. റിഫ, മുഹറഖ്, മനാമ എന്നീ സോണുകളിൽ നിന്നുള്ള ജൂനിയർ, സെക്കണ്ടറി, സീനിയർ വിഭാഗം മത്സരാർത്ഥികളാണ് വിവിധ വേദികളിലായി മാറ്റുരയ്ക്കുന്നത്.സാഹിത്യ രംഗത്തെ മൂല്യശോ ഷണത്തിന് ബദലായിട്ടാണ് 15 വർഷങ്ങൾക്ക് മുമ്പ് ആർ.എസ്.സി. സാഹിത്യോത്സവ് അ […]
Read More

എഴുത്താണി ഓൺലൈൻ കൈയെഴുത്തു ദ്വൈമാസികയുടെ ആദ്യലക്കം പ്രകാശനം ചെയ്തു.

കൊല്ലം പ്രവാസി അസ്സോസിയേഷൻ കലാ – സാഹിത്യ വിഭാഗം സൃഷ്ടി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ കൈയെഴുത്തു ദ്വൈമാസിക “എഴുത്താണി യുടെ ആദ്യലക്കം പ്രകാശനം ചെയ്തു. അംഗങ്ങളുടെ എഴുതാനും , വരയ്ക്കാനുമുള്ള കഴിവുകൾ , അംഗങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ സൃഷ്ടികൾ രണ്ടു മാസം കൂടുമ്പോൾ ഓൺലൈൻ വഴി പ്രസിദ്ധീകരിക്കുക എന്നതാണ് ഉദ്ദേശം .ആദ്യ ലക്കത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ‍ പ്രവാസി ഭാരതീയ സമ്മാൻ […]
Read More

ഇന്ത്യൻ സ്‌കൂൾ തമിഴ് ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ തമിഴ് ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. തമിഴ് ഭാഷയുടെയും പൈതൃകത്തിന്റെയും ആഴവും സൗന്ദര്യവും എടുത്തുകാണിക്കുന്ന സാംസ്കാരിക പ്രകടനങ്ങളുടെയും സാഹിത്യ മത്സരങ്ങളുടെയും സമ്പന്നമായ സംയോജനത്തോടെയായിരുന്നു ആഘോഷം. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ ദീപം തെളിയിച്ചു. തദവസരത്തിൽ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വകുപ്പ് മേധാവി വിബി ശരത്, തമിഴ് അധ്യാപിക മുത്തരസി […]
Read More

പ്രവാസ ജീവിതത്തിൽ തളർന്നുപോയ പ്രവാസിക്ക് കൈത്താങ്ങായി പ്രവാസി വെൽഫെയറും

പക്ഷാഘാതം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിഞ്ഞ തമിഴ്നാട് സദശിയായ യുവാവിനെ നാട്ടിലെത്തിക്കുന്നതിനും തുടർ ചികിത്സക്കും വേണ്ട സഹായങ്ങളിൽ പ്രവാസി വെൽഫെയറും പങ്കാളികളായി. പ്രവാസി വെൽഫെയർ സഹായം യുവാവിൻ്റെ തുടർ ചികിത്സാ സഹായ സമിതി അംഗങ്ങളായ രങ്കരാജൻ, സതീഷ് ശങ്കരൻ എന്നിവർക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ, ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി എന്നിവരുടെ സാനിധ്യത്തിൽ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ ബദറുദ്ദീൻ പൂവാർ, സെക്രട്ടറി സബീന അബ്ദുൽ ഖാദിർ, എക്സിക്യൂട്ടീവ് അംഗം […]
Read More

കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ് പ്രവർത്തനോദ്‌ഘാടനം ജനുവരി 30ന്

കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ ഔദ്യോഗിക പ്രവർത്തനോദ്‌ഘാടനം ജനുവരി 30ന് മനാമ കെഎംസിസി ഹാളിൽ നടത്താൻ തീരുമാനിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി മുഖ്യാതിഥിയായി പങ്കെടുക്കും.മനാമ കെഎംസിസി ഹാളിൽ ചേർന്ന ലേഡീസ് വിങ്ങിന്റെ പ്രഥമ വർക്കിങ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് മാഹിറ ശമീർ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഉന്നമനത്തിൽ സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രവാസികളായ […]
Read More

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല(FAT) ക്രിസ്മസ് പുതുവൽസര ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല(FAT) ക്രിസ്മസ് പുതുവൽസര ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ഫാറ്റ് പ്രസിഡന്റ് റോബി ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ജെയിംസ് ഫിലിപ്പ് നന്ദി പ്രസംഗവും നടത്തി. രക്ഷാധികാരി . കുമാർ പടിയറ, വനിതാ വിംഗ് കൺവീനർ ബിനു ബിജു, ട്രഷറർ ജോബിൻ ചെറിയാൻ, എന്നിവർ ആശംസാ പ്രസംഗവും […]
Read More

ഏഷ്യൻ പാർലമെന്ററി അസംബ്ലിയുടെ 16-ാമത് പ്ലീനറി സെഷനിൽ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ബഹ്റൈൻ

ഏഷ്യൻ പാർലമെന്ററി അസംബ്ലിയുടെ 16-ാമത് പ്ലീനറി സെഷനിൽ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ബഹ്റൈൻ,ഏഷ്യയിലെ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും ഇടയിൽ സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിൽ ഏഷ്യൻ പാർലമെന്റുകളുടെ പങ്ക്: അവസരങ്ങൾ, വെല്ലുവിളികൾ, ഭാവി പാതകൾ” എന്ന പ്രമേയത്തിൽ ആണ് സെഷൻ നടത്തുക.ജനുവരി 24 മുതൽ 28 വരെയാണ് ഏഷ്യൻ പാർലമെന്ററി അസംബ്ലിയുടെ 16-ാമത് പ്ലീനറി സെഷൻ ബഹ്റൈനിൽ നടക്കുക. ബഹ്റൈൻ പാർലമെന്ററി ഡിവിഷന്റെ പ്രതിനിധി കൗൺസിൽ സ്പീക്കറും എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റുമായ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് സെഷൻ […]
Read More

അഞ്ചാം ലോക കേരള സഭയിലേക്ക് ബഹ്‌റൈൻ നവകേരളയ്ക്ക് രണ്ട് പ്രതിനിധികൾ

ജനുവരി 29 മുതൽ 31 വരെ കേരള നിയമസഭ മന്ദിരത്തിലെ ആർ. ശങ്കര നാരായണൻ തമ്പി ഹാൾ തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് ബഹ്‌റൈൻ നവ കേരളയെ പ്രതിനിധീകരിച്ചു എൻ. കെ ജയനും ജേക്കബ് മാത്യു വും പങ്കെടുക്കും. 125 ഓളം രാജ്യങ്ങളിൽനിന്നുള്ള മലയാളി പ്രവാസികളുടെ പ്രതിനിധികളാണ് ഇത്തവണ പങ്കെടുക്കുന്നത്. പ്രവാസി സമൂഹത്തെ ഭരണ നിർവ്വഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളികളക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ നൂതന ആശയമാണ് ലോക കേരള സഭ. കേരള […]
Read More