സോപാനം വാദ്യസംഗമം 2025ന് അരങ്ങൊരുങ്ങി
ആളും ആരവവും അരങ്ങും ഒരുങ്ങിക്കഴിഞ്ഞു, സോപാനം വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ കോൺവെക്സ് മീഡിയ ഇവൻ്റ്സിൻ്റെ സഹകരണത്തിൽ ഇന്ത്യക്ക് പുറത്തുനടക്കുന്ന ഏറ്റവും വലിയ മേളകലാവിരുന്നിന് ഇനി മണിക്കൂറുകൾ മാത്രം. ടുബ്ലി അദാരിപാർക്ക് ഗ്രൗണ്ടിൽ ബഹറിനിലെ ഏറ്റവും വലിയ സാംസ്കരിക വേദിയുടെ അരങ്ങ് നിർമ്മാണം അവസാനഘട്ടത്തിലാണ്. ഡിസംബർ 5 വെള്ളി വൈകീട്ട് കൃത്യം 4 മണി മുതൽ ലോകമേള കലാ ചരിത്രത്തിലെ വിസ്മയകരമായൊരു ഏടിന് പവിഴദ്വീപ് സാക്ഷിയാകും. വാദ്യസംഗമത്തിൽ പങ്കെടുക്കാനായി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം, കാഞ്ഞിലശ്ശേരി പത്‌മനാഭൻ, […]









