BMC News Desk

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടം ഉദ്ഘാടനം ജനുവരി 24 ന്

കേരളത്തിന്‍റെ അഭിമാന പദ്ധതി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാതയുടെയും ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.
Read More

കെഎംസിസി മലപ്പുറം ജില്ലാ ലേഡീസ് വിങ് രൂപീകരിച്ചു

കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ലേഡീസ് വിങ് രൂപീകരിച്ചു. മനാമ കെഎംസിസി ഹാളിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൗൺസിലിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് ജില്ലാ പ്രസിഡന്റ് മർഷിദ നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിദ്‌വ യാസർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കൗൺസിൽ യോഗത്തിൽ പ്രസിഡന്റായി മർഷിദ നൗഷാദിനെയും ജനറൽ സെക്രട്ടറിയായി അസ്മാബി മുജീബിനെയും ട്രഷററായി […]
Read More

കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു

ഇന്ത്യൻ ഇസ്ലാഹി സെന്റർ ,സൈറോ അക്കാദമിയുമായി ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ കോച്ചിങ് ക്യാമ്പിന് ഗംഭീര പരിസമാപ്തി. പ്രമുഖ ബഹ്‌റൈനി സാമൂഹ്യ പ്രവർത്തകയും ‘ഷി മെഡിക് ട്രെയിനിങ് സെന്റർ ’ സ്ഥാപകയുമായ ഹുസ്നിയ അലി കരീമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക് മീഡിയയുടെ അതിപ്രസരത്തിൽ അലിഞ്ഞില്ലാതാകുന്ന ബാല്യവും കൗമാരവും ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങളിലൂടെ തിരിച്ചു പിടിക്കാൻ രക്ഷിതാക്കൾ അടക്കമുള്ള സമൂഹം മുന്നിട്ടിറങ്ങേണ്ടതിന്റെ അനിവാര്യത വർദ്ധിച്ചു വരികയാണെന്നും, ഈയൊരു സാമൂഹിക പശ്ചാത്തലത്തിൽ ഇസ്ലാഹി സെന്റർ നടത്തുന്ന […]
Read More

എസ്.ഐ‌.ആർ വോട്ടർ പട്ടിക പരിഷ്കരണം ജനാധിപത്യത്തിനുമേലുള്ള ഭീഷണി : പ്രവാസി വെൽഫെയർ

രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എസ്‌.ഐ‌.ആർ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഗൗരവമായ ആശങ്ക ഉളവാക്കുന്നതാണെന്ന് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ പറഞ്ഞു. പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയിൽ ജനാധിപത്യത്തിന്റെ ആത്മാവാണ് പൗരന്റെ വോട്ടവകാശം. ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് ഒരു രാജ്യം യഥാർത്ഥ അർത്ഥത്തിൽ ജനാധിപത്യമായിത്തീരുന്നത്. ഈ അടിസ്ഥാന തത്വത്തെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് ഇപ്പോൾ എസ്‌.ഐ‌.ആർ നടപടികൾ നടപ്പാക്കപ്പെടുന്നതായി കാണുന്നത്.എസ്‌.ഐ‌.ആർ നടപടികൾ വഴി ലക്ഷക്കണക്കിന് സാധാരണ പൗരന്മാരുടെ […]
Read More

ഇന്ത്യൻ സ്‌കൂൾ ഫെയറിന് വൻ ജനാവലി;സംഗീതസാന്ദ്രമായ തുടക്കം

പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ഇന്ത്യൻ സ്‌കൂൾ വാർഷിക കൾച്ചറൽ ഫെയറിന് സംഗീതസാന്ദ്രമായ തുടക്കം. ദ്വിദിന വാർഷിക സാംസ്കാരിക മേള ആസ്വദിക്കാൻ ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിലേക്ക് വൻ ജനാവലിയാണ് ഇന്നലെ (വ്യാഴം) എത്തിയത്. സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സലേഹ് അൽ അലവി മുഖ്യാതിഥിയായിരുന്നു. ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനൊപ്പം സമ്പന്നമായ വിദ്യാഭ്യാസ-സാംസ്കാരിക അന്തരീക്ഷം വളർത്തിയെടുക്കുന്നതിലും ഇന്ത്യൻ സ്‌കൂൾ ഒരു സുപ്രധാന നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു. സമർപ്പണത്തിലൂടെയും സമൂഹത്തിനായുള്ള അർത്ഥവത്തായ സംഭാവനകളിലൂടെയും, […]
Read More

‘മനുഷ്യർക്കൊപ്പം ‘കേരളയാത്ര ഐക്യദാർഢ്യ സമ്മേളനം നാളെ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയോടനുബന്ധിച്ച് ഐ.സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സമ്മേളനം നാളെ വെള്ളി രാത്രി എട്ടിന് സൽമാനിയ കെ. സിറ്റി ഹാളിൽ നടക്കും. കേരള മുസ്ലിം ജമാഅത്ത് സാരഥിയും മർകസ് ഉപാദ്ധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരി സമ്മേളനത്തിൽ മുഖ്യാതിഥിയാവും. മനുഷ്യർക്കൊപ്പം ശീർഷകത്തിൽ ജനുവരി ഒന്നിന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി. അബൂബക്കർ മുസ്ല്യാരുടെ […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ) മെഡിക്കൽ ക്യാമ്പ്

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ) ബഹ്റൈൻ അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.2026 ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണി വരെ മനാമ ബസ്സ് സ്റ്റേഷന് സമീപമുള്ള അൽ ഹിലാൽ മെഡിക്കൽ സെൻ്ററിൽ വെച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ യൂറിക് ആസിഡ്, സെറം ക്രിയാറ്റിൻ (കിഡ്നി സ്ക്രീനിംഗ് ), ട്രൈ ഗ്ലിസറൈഡ്, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, എസ് ജി. പി.ടി (ലിവർ […]
Read More

ചരിത്ര ദൗത്യം; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 ഡ്രാഗൺ പേടകം ഭൂമിയിലിറങ്ങി

ക്രൂ-11 ഡ്രാഗൺ പേടകം ഭൂമിയിലിറങ്ങി. ഇന്നുച്ചയ്‌ക്ക് ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ക്രൂ-11 സംഘവുമായി സ്പേസ്‌എക്‌സിന്‍റെ ഡ്രാഗൺ എൻഡവർ പേടകം കാലിഫോര്‍ണിയ തീരത്ത് സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തത്. ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം ഭൂമിയിലിറങ്ങിയത്.ഓസ്‌ട്രേലിയക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു പേടകത്തിന്റെ അൺഡോക്കിങ് പ്രക്രിയ പൂർത്തിയായത്. പത്തര മണിക്കൂറിലേറെയാണ് ഭൂമിയിലേക്കുള്ള യാത്രയുടെ സമയം. പ്രത്യേക ബോട്ടുപയോഗിച്ച് ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി കരയിലെത്തിക്കും. […]
Read More

കാഞ്ഞങ്ങാട് സ്വദേശി പ്രദീപ് നാട്ടിലേയ്ക്ക് മടങ്ങി

ബഹ്റൈനിലെ ഹിദ്ദ് ലെ കഫ്‌തെരിയയിൽ ജോലി ചെയ്തു വരികയായിരുന്ന പ്രദീപ് സ്ട്രോക്കിനെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയായിരുന്നു.ടീം ഹോപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ കാരണം ഹോസ്പിറ്റൽ വാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയത് .ഹോപ്പ് അംഗമായ റഫീഖ് ഈ സഹോദരന്റെ കൂടെ സഹായത്തിനും അദ്ദേഹത്തിന്റെ കൂടെ യാത്രയായി.നാട്ടിൽ എത്തിച്ചേർന്ന പ്രദീപ് ടീം ഹോപിന് നന്ദി അറിയിച്ചു.ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതുമുതൽ അദ്ദേഹത്തിന്റെ സ്പോൺസറുടെ പൂർണ്ണമായ സഹായത്തോടു കൂടെ ചേർന്ന് നിന്നുകൊണ്ടുതന്നെ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാൻ ഹോപ്പിന്റെ പ്രവർത്തകർക്ക് സാധിച്ചു.കൂടാതെ […]
Read More

ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ എം സി സി ബഹ്റൈൻ

നിലവിലെ 22 കി മീ മാത്രം അകലെയായി തലപ്പാടിയിൽ ടോൾ സംവിധാനം നിലനിൽക്ക തന്നെ 60 കി മീ ദൂരപരി എന്ന നിയമം ലംഘിച്ചുകൊണ്ട് ഏർപ്പെടുത്തിയ ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം എൽ എ A K M അഷറഫിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സത്യാഗ്രഹത്തിനും പ്രതിഷേധ സമരങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ എം സി സി ബഹ്റൈൻ സംസ്ഥാന വൈസ്പ്രസിഡൻ്റ് ഷാഫി പാറക്കട്ട സമര പന്തൽ സന്ദർശിച്ചു.
Read More