BMC News Desk

റോമിലെ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരുമായി കൂടിടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ

റോമിലെ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരുമായി കൂടിടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ. പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. റോമിലെ ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായ ഗൗരവ് ഗാന്ധി, സുഭാഷിണി ശങ്കരൻ എന്നിവരെ പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ അദ്ധ്യക്ഷൻ പ്രൊഫ. ജോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി പ്രിയ ജോർജ്, ലീന ബ്രിട്ടൻ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്. പുതിയതായി രൂപം കൊണ്ട പ്രവാസി ലീഗൽ സെൽ ഇറ്റലിയൻ […]
Read More

ഐ‌എസ്‌ബി പ്ലാറ്റിനം ജൂബിലി ഫെയർ വൻ വിജയമാക്കാൻ ഇന്ത്യൻ സ്‌കൂൾ

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി വർഷ ഫെയർ വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ് അറിയിച്ചു. ജനുവരി 15 നും 16 നും വൈകുന്നേരം 6.00 മുതൽ 10.30 വരെ ഇസ ടൗൺ കാമ്പസിൽ നടക്കുന്ന ഐ‌എസ്‌ബി പ്ലാറ്റിനം ജൂബിലി വാർഷിക സാംസ്കാരിക മേളയിൽ പൂർണ്ണഹൃദയത്തോടെ പങ്കെടുക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സാംസ്കാരിക സമ്പുഷ്ടീകരണം, സമൂഹ സേവനം എന്നിവയോടുള്ള ഇന്ത്യൻ സ്കൂളിന്റെ […]
Read More

പ്രവാസി വെൽഫെയർ: മജീദ് തണൽ പ്രസിഡന്റ്, ആഷിക് എരുമേലി ജനറൽ സെക്രട്ടറി

ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പ്രവാസി വെൽഫെയറിൻ്റെ 2026–27 കാലഘട്ടത്തേക്കുള്ള പ്രസിഡന്റായി മജീദ് തണലിനെ പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ നിന്ന് തിരഞ്ഞെടുത്തു. ബഹ്റൈനിലെ പ്രമുഖ ബിസിനസുകാരനും സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവ സാന്നിധ്യവുമായ മജീദ് തണൽ കോഴിക്കോട് പയ്യോളി സ്വദേശിയാണ്. ജനറൽ സെക്രട്ടറിയായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കോട്ടയം എരുമേലി സ്വദേശി ആഷിക്കും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ഷാഹുൽ ഹമീദ് വെന്നിയൂർ, ബദറുദ്ദീൻ പൂവാർ എന്നിവരെയും സെക്രട്ടറിമാരായി ജോഷി ജോസഫ് […]
Read More

ഹോപ് ബഹ്റൈന് പുതിയ ഭാരവാഹികൾ

പത്തുവർഷമായി ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്റിന്റെ (പ്രതീക്ഷ) വാർഷിക പൊതുയോഗത്തിൽ 2026-2027 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു.പൊതുയോഗത്തിൽ ഹോപ്പിന്റെ പ്രസിഡന്റ് ഷിബു പത്തനംതിട്ട അധ്യക്ഷനായി. ഹോപ് സെക്രട്ടറി ജയേഷ് കുറുപ്പ് കഴിഞ്ഞ പ്രവർത്തന കാലയളവിൽ ഹോപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. അർഹരായ പ്രവാസി സഹോദരങ്ങളെ കണ്ടെത്തി അവർക്ക് വേണ്ട ഫുഡ് കിറ്റുകൾ, ഗൾഫ് കിറ്റുകൾ, എയർ ടിക്കറ്റ്, യാത്രാസഹായം, ഹോസ്പിറ്റൽ ശുശ്രൂഷകൾ, മരുന്ന്, ചികിത്സസഹായം, രക്തദാനം, നിയമസഹായം തുടങ്ങി വിവിധ മേഖലകളിലായി ആയിരത്തിലധികം […]
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം (VOT)”: 2026–2028 പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റു

ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സാമൂഹിക–സാംസ്കാരിക സംഘടനയായ “വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം” (VOT) യുടെ 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വാർഷിക ജനറൽ ബോഡി യോഗം, 2025 ഡിസംബർ 26-ന് സൽമാനിയയിലെ കലവറ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടന്നു. VOT പ്രസിഡന്റ് സിബി കുര്യൻ തോമസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌: മനോജ്‌ എം, യോഗ നടപടികൾ നിയന്ത്രിച്ചു.യോഗത്തിൽ, ജനറൽ സെക്രട്ടറി: അരവിന്ദ് പി ജി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ: മണിലാൽ കെ സാമ്പത്തിക […]
Read More

ശബരിമലയിൽ ഭക്തജനത്തിരക്ക്; മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പർണശാലകൾ കെട്ടി മകരവിളക്ക് ദർശിക്കാൻ തീർത്ഥാടകർ സന്നിധാനത്തും പരിസരത്തും തമ്പടിച്ച് തുടങ്ങി.പൊന്നമ്പലമേട്ടിൽ നിന്ന് മകര വിളക്ക് തെളിയുന്നത് കാണാൻ പറ്റുന്ന മേഖലകളിലാണ് ഭൂരിഭാഗം ഭക്തരും തമ്പടിച്ചിരിക്കുന്നത്. ശബരിമലയിൽ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.എരുമേലി പേട്ടതുള്ളൽ കൂടി കഴിഞ്ഞതോടെ തീർത്ഥാടകർ കൂടുതലായി സന്നിധാനത്തേക്ക് മല ചവിട്ടി തുടങ്ങിയത്. പന്തളം കൊട്ടാരത്തിൽ നിന്ന് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള യാത്ര നാളെ വൈകിട്ടോടെ സന്നിധാനത്തെത്തും. മകരവിളക്ക് ദിവസമായ നാളെ 35000 തീർത്ഥാടകർക്ക് മാത്രമാണ് സന്നിധാനത്തേക്കുള്ള പ്രവേശനം. […]
Read More

ഭാസ്‌കര സ്മൃതിയിൽ അലിഞ്ഞ് ബഹ്‌റൈൻ; ‘ഓർക്കുക വല്ലപ്പോഴും’ സംഗീത സന്ധ്യ അവിസ്മരണീയമായി

മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും സംവിധായകനുമായിരുന്ന പി. ഭാസ്‌കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ബഹ്‌റൈൻ കേരളീയ സമാജം വേദിയായി. പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ ‘ഭൂമിക’യും ബഹ്‌റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിച്ച ‘ഓർക്കുക വല്ലപ്പോഴും’ എന്ന സംഗീത സായാഹ്നം പ്രവാസി മലയാളികൾക്ക് അപൂർവ്വമായൊരു ദൃശ്യ-ശ്രാവ്യ വിരുന്നായി. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ‘മലർമണം പടർന്ന നൂറ് വർഷങ്ങൾ’ എന്ന പ്രമേയത്തിൽ ഒരുക്കിയ സംഗീത യാത്രയിൽ ഭാസ്‌കരൻ മാസ്റ്ററുടെ അനശ്വരമായ ഗാനങ്ങൾ […]
Read More

ഒഐസിസി കോഴിക്കോട് ഫെസ്റ്റ്: കിംഗ് ഹമദ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കാളികളായി. ജീവകാരുണ്യ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ഉദ്യമത്തിന് വാജിദ് എം., റഷീദ് മുയിപ്പോത്ത് എന്നിവർ കോർഡിനേറ്റർമാരായി നേതൃത്വം നൽകി. രക്തദാന ക്യാമ്പ് വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ഹോസ്പിറ്റൽ ജീവനക്കാരെ ചടങ്ങിൽ മോമെന്റോ നൽകി ആദരിച്ചു. […]
Read More

സംസ്ഥാനത്തു മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

സംസ്ഥാനത്തു മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം.തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് എൽ.ഡി.എഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എൽഡിഎഫ് നിലനിർത്തിയപ്പോൾ മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡ് യുഡിഎഫ് നിലനിർത്തി.സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച തദ്ദേശ വാർഡുകളിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമായിരുന്നു.എൽഡിഎഫും യുഡിഎഫും ബിജെപിയും ആറു സ്വതതന്ത്രന്മാരും ഉൾപ്പടെ ഒൻപതു പേരായിരുന്നു […]
Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി

പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. 15 വൈകിട്ട് കോടതിയില്‍ ഹാജരാക്കണം. 16ന് ജാമ്യാപേക്ഷ പരിഗണിക്കും. കേസ് രാഷ്ട്രീയപ്രേരിതം എന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും രാഹുലിന്റെ അഭിഭാഷകര്‍ വാദിച്ചു. രാഹുലിലനെ പാലക്കാട് എത്തിച്ച് തെളിവെടുക്കും.കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്. മൊഴിയെടുത്താല്‍ മൂന്ന് ദിവസത്തിനകം ഒപ്പിടണമെന്നത് പാലിച്ചില്ല. അറസ്റ്റ് ചെയ്തപ്പോള്‍ കേസിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയിച്ചില്ല. ചട്ടം […]
Read More