BMC News Desk

“സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ

സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തിൽ ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം. എന്താണ് സുരക്ഷിത കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ […]
Read More

താനൂർ ബോട്ടപകട൦; മരണമടഞ്ഞവർക്ക്‌ അനുശോചന൦ രേഖപ്പെടുത്തി പ്രവാസി വെൽഫെയർ

മനാമ: മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടം തീർത്തും നിർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവുമാണ് എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് ഉടമകളും അത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താത്ത പ്രാദേശിക ഭരണകൂടവും ഇതിൽ ഒരുപോലെ കുറ്റക്കാരാണ്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകിയ നാട്ടുകാരെയും സന്നദ്ധ സംഘടനാ പ്രവർത്തകരെയും പ്രവാസി വെൽഫെയർ അഭിനന്ദിച്ചു. അതോടൊപ്പം കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കും സംവിധാനങ്ങൾക്കും ഒഴികഴിവുകൾ അരുതെന്ന കാര്യം ഇത്തരം സംഭവങ്ങൾ […]
Read More

ബഹ്റൈനിൽ പാലക്കാട് കല്ലടിക്കോട് സ്വദേശി അന്തരിച്ചു.

മനാമ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന് അടുത്തുള്ള അൽ ഹാഷ്മി ഗോൾഡ് സ്മിത്തിൽ സ്വർണ്ണപ്പണി ചെയ്ത് വന്നിരുന്ന പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശി ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ്‌ ) 39 വയസ്സ് സൽമാനിയ മെഡിക്കൽ സെന്ററിൽ ഇന്ന് കാലത്ത് മരണപ്പെട്ടു.അഖിലയാണ് ഭാര്യ മിഘ 10 വയസ്സ് ,വിയാൻ 2വയസ്സ് എന്നിവർ മക്കളാണ് .ബി.കെ.എസ്.എഫ്-ന്റെയും,വിശ്വകല സംസ്ക്കാരിക വേദിയുടെയും, നേതൃത്തത്തിൽ മറ്റു നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Read More

അതിഖ് അഹമ്മദിന്റെ ഭാര്യയെ ‘മാഫിയ’യായി പ്രഖ്യാപിച്ചു; വിവരം നൽകിയാൽ ലക്ഷങ്ങൾ പാരിതോഷികമെന്ന് പൊലീസ്

പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട മുൻ എം പിയും കൊലക്കേസ് പ്രതിയുമായ അതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീണിനെ ‘മാഫിയ’യായി പ്രഖ്യാപിച്ച് പൊലീസിന്റെ എഫ് ഐ ആർ. സാബിർ എന്ന ഷൂട്ടറുമായി ഇവർക്ക് ബന്ധമുണ്ടെന്നും എഫ് ഐ ആറിൽ പൊലീസ് പറയുന്നു. ഉമേഷ് പാൽ വധക്കേസിലെ പ്രതികളിലൊരാളാണ് സാബിർ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മകന്റെ സുഹൃത്തായ അതീൻ സഫറിന്റെ വീട്ടിലാണ് സാബിറിനൊപ്പം ഷൈസ്ത താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ […]
Read More

‘കേരളത്തില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് തൂങ്ങിച്ചാകുന്നത്, നാറിയ ഭരണം’; രൂക്ഷ വിമര്‍ശനവുമായി ജഗതിയുടെ മകള്‍

താനൂര്‍ ബോട്ടപകടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതിയുടെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍. കേരളത്തില്‍ അഴിമതി മാത്രമാണ് ഉള്ളതെന്നും നാറിയ ഭരണമാണെന്നും പാര്‍വതി പറഞ്ഞു. അഴിമതിയേക്കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ എന്നും ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ ചോദിച്ചു. കേരളത്തില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് തൂങ്ങി മരിക്കുന്നതാണെന്നും പാര്‍വതി പറഞ്ഞു. പാര്‍വതിയുടെ വാക്കുകള്‍ നിങ്ങള്‍ എല്ലാവരേയും പോലെ മലപ്പുറം താനൂരിലെ അപകട വാര്‍ത്ത കേട്ട് ഞാനും ഞെട്ടി. 21 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓര്‍ക്കാന്‍ പോലും വയ്യ. ഞാന്‍ […]
Read More

ബഹ്‌റൈൻ നവകേരള മെയ് ദിനം ആഘോഷിച്ചു

മനാമ: ബഹ്‌റൈൻ നവകേരള ലോക തൊഴിലാളിദിനത്തിൽ ഹൂറയിലെ എസ്എംഎസ് കമ്പനിയുടെ ലേബർ ക്യാമ്പിൽ വെച്ചു മെയ് ദിനം ആഘോഷിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.തൊഴിലാളികൾ ജോലിയോടൊപ്പം ശരീരത്തിന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധചെലുത്തണം എന്ന് ഡോക്ടർ അഭിപ്രായപെട്ടു. കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിന് എല്ലാവിധത്തിലും ഉള്ള സഹായവും നൽകാൻ ഐ.സി.ആർ.എഫ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനിലെ തന്നെ പഴക്കം ചെന്ന സംഘടനയായ ബഹ്‌റൈൻ നവകേരളയുടെ പ്രവർത്തനങ്ങൾ എന്നും ജനകീയ വിഷയങ്ങളിൽ ആയിരുന്നെന്നും നവകേരളക്ക് എല്ലാവിധ ആശംസകൾ അറിയിക്കുന്നതായും […]
Read More

അടൂരിന്റെ സ്നേഹാദരവ് മെയ് 12ന് നടക്കും; രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യുo.

മനാമ : ബഹ്‌റൈൻ ഒഐസിസി അടൂർ നിയോജകമണ്ഡലം കമ്മറ്റി യുടെ പ്രവർത്തനോത്ഘടനവും , അടൂർ നിയോജകമണ്ഡലത്തിൽ നിന്ന് ബഹ്‌റൈനിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ അനുമോദിക്കുന്നതിനും വേണ്ടി നടത്തുന്ന അടൂരിന്റെ സ്നേഹാദരവ് പ്രോഗ്രാംഅടുത്ത വെള്ളിയാഴ്ച (12.05.2023)വൈകുന്നേരം ആറു മണി മുതൽ സൽമാനിയ കെ സി എ ഓടിറ്റൊറിയത്തിൽ വച്ച് നടത്തുന്നതാണ്.പൊതു സമ്മേളനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും മാധ്യമ ചർച്ചകളിലൂടെ മലയാളിസമൂഹത്തിൽ മുഖവുരകൾ ആവശ്യമില്ലാത്ത ജനകീയ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഉത്ഘാടനം ചെയ്യും.ബഹ്‌റൈൻ പാർലമെന്റ് […]
Read More

താനൂർ ദുരന്ത൦; പ്രവാസ ലോകത്തു൦ നൊമ്പരകാഴ്ചകൾ.

സൗദി അറേബ്യ: ഇന്നലെ താനൂർ തൂവലിൽ നടന്ന ബോട്ട് അപകടത്തിൽ സഹോദരി ഭർത്താവിനെയും അവരുടെ രണ്ടു മക്കളെയും നഷ്ട്ടപെട്ട താനൂർ കുണ്ടുങ്ങൽ ഉമ്മർ ഉള്ളാട്ടിലിനെ ആശ്വസിപ്പിക്കാൻ ആകാതെ സഹ പ്രവർത്തകർ. ഉമ്മറിന്റെ സഹോദരി ഭർത്താവായ ഓലപ്പീടിക സ്വദേശി സിദ്ധീഖ് (35 വയസ്സ്), സഹോദരിയുടെ മകൾ ഫാത്തിമ മിൻഹ (12 വയസ്സ്), മകൻ ഫൈസാൻ (4 വയസ്സ്) എന്നിവരാണ് ഏവരെയും കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ പൊലിഞ്ഞത്. മൂന്നാമത്തെ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിസയിലാണ്. കിഴക്കൻ സഊദിയിലെ ജുബൈലിൽ പ്രവാസിയായ […]
Read More

ബിഎംസി ആന്തോളജി സിനിമയിലെ ‘ഡയസ് ഡെത്ത്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

മനാമ : ബഹ്‌റൈൻ മീഡിയ സിറ്റിക്ക് കീഴിലുള്ള ബിഎംസി ഫിലിം പ്രൊഡക്ഷൻസിന്റെ ആന്തോളജി സിനിമയിലെ ‘ഡയസ് ഡെത്ത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ പ്രശസ്ത ആക്ടിങ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടായ ആക്ടിലാബ് സ്ഥാപകനും ആക്ടിങ് ട്രെയിനറുമായ സജീവ് നമ്പ്യാത്ത് ഫസ്റ്റ് ക്ലാപ്പ് ചെയ്തു, ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറും നിർമ്മാതാവുമായ ഫ്രാൻസിസ് കൈതാരത്ത് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.താര ദമ്പതികളായ ജയമേനോനും പ്രകാശ് വടകരയും സിനിമയുടെമറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതായിരുന്നു .അനിത കാർത്തിക് രാജാണ്,കാർത്തിക് രാജ് […]
Read More

താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കും. മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. സംസ്കാരം നടക്കുന്ന മദ്രസയിലും എത്തി. തിരൂരങ്ങാടിയിൽ മുസ്‌ലിം ലീഗ് നേതാക്കൾ അടക്കമുള്ളവരുമായി യോഗം ചേർന്നു. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി […]
Read More