വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും ശ്രദ്ധേയമായി
ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി, ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അദ്‌ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ടാണ് മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും നടന്നത്. ക്യാമ്പിൽ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പടെ 160 പേർ പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി കൺവീനറും, വോയ്‌സ് ഓഫ് ആലപ്പി മുൻ വൈസ് പ്രസിഡന്റുമായ വിനയചന്ദ്രൻ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന […]









