ബഹ്‌റൈനിലെ ആദ്യ നാടൻപാട്ടുകൂട്ടമായ ആരവം പത്തൊൻപതാം വാർഷികം ആഘോഷിച്ചു
ബഹ്‌റൈനിലെ ആദ്യ നാടൻപാട്ടുകൂട്ടമായ ആരവം പത്തൊൻപതാം വാർഷികം ഹമലയിലെ ലിയോ ഗാർഡനിൽ ആഘോഷിച്ചു. രാവിലെ പത്തുമണിക്ക് തുടങ്ങിയ ആദ്യ സെഷൻ അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും പാട്ടും കുട്ടികളുടെ കലാകായിക വിനോദങ്ങളുമായി അവസാനിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം ആരവം കുടുംബാംഗങ്ങളുടെ ഗെയിമും തുടർന്ന് സമ്മാനദാനവും നടന്നു. വൈകുന്നേരം നടന്ന ഔപചാരികമായ സമ്മേളനത്തിൽ കോർഡിനേറ്റർ മനോജ് ഉത്തമൻ എല്ലാവരെയും സ്വാഗതം ചെയ്തു. ആരവം നാടൻപാട്ടുകൂട്ടത്തിന്റെ അമരക്കാരായ ഹരീഷ് മേനോനും ജഗദീഷ് ശിവനും പത്തൊമ്പതു വർഷം പിന്നിട്ട “ആരവം നാടൻ […]









