BMC News Desk

മനസ്സും ശരീരവും നാഥനിൽ സമർപ്പിച്ച് ജന ലക്ഷങ്ങൾ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു

മക്ക: മനസ്സും ശരീരവും നാഥനിൽ സമർപ്പിച്ച് ജന ലക്ഷങ്ങൾ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഹറം ഇമാമും ഖത്തീബും ഹറംകാര്യ വകുപ്പ് മേധാവിയുമായ ഷെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് മക്കയിൽ നേതൃത്വം നല്‍കി. റമദാനില്‍ തറാവീഹ് നമസ്‌കാരത്തില്‍ ഖുര്‍ആന്‍ പൂര്‍ണമായും പാരായണം ചെയ്ത് പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച പ്രത്യേക പ്രാര്‍ഥനയായ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയിലാണ് വിശ്വാസി ലക്ഷങ്ങള്‍ അണിനിരന്നത്. ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ ആകാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന റമദാനിലെ അവസാന പത്തിലെ […]
Read More

അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഇനി മുതൽ പത്ത് രൂപയും ജിഎസ്ടിയും പിഴയായി നൽകേണ്ടിവരും. 

ന്യൂഡൽഹി:അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ എടിഎം വഴി പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പത്ത് രൂപയും ജിഎസ്ടിയും ഇനിമുതൽ പിഴയായി നൽകേണ്ടിവരും.പഞ്ചാബ് നാഷണൽ ബാങ്കിന്റേതാണ് തീരുമാനം.അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പത്ത് രൂപയും ജിഎസ്ടിയും പിഴയായി ഈടാക്കുമെന്നാണ് പഞ്ചാബ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ പിഴത്തുക ഈടാക്കി തുടങ്ങും. അധിക നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച്‌ ഉപയോക്താക്കളെ അറിയിക്കുന്നതിനായി ബാങ്ക് എസ്‌എംഎസ് അലേര്‍ട്ടും നല്‍കി തുടങ്ങിയിട്ടുണ്ട്.
Read More

എസ്എസ്എൽസി ഫലം മെയ് 20ന്, പ്ലസ് ടു 25ന്; സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കും.ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്ലസ് ടു ഫലം മെയ് 25ന് പ്രസിദ്ധീകരിക്കും. വേനലവധിക്കു ശേഷം സ്‌കൂളുകൾ ജൂൺ ഒന്നിനു തന്നെ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും ഇക്കൊല്ലം […]
Read More

മാറ്റ് ബഹ്‌റൈൻ ഇഫ്താർ സംഗമം നടത്തി.

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി.വി.രാധാകൃഷ്ണ പിള്ള സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്‌റൈൻ കെഎംസിസി ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്ങൽ,ബിനു കുന്നന്താനം, ലു ലു ഗ്രൂപ്പ്‌ റീജണൽ മാനേജർ ഷുക്കൂർ, സമസ്ത ട്രഷറർ എസ്‌. എം. അബ്ദുൽ വാഹിദ്, സംസ്കാര തൃശ്ശൂർ ഫൗണ്ടർ അംഗം എം. എം. ആർ സുഗതൻ, സംഗമം ഇരിങ്ങാലക്കുട പ്രസിഡന്റ്‌ ശ്രീ ഗണേഷ് എന്നിവർ സംസാരിച്ചു. അഡ്വ. ബിനു മണ്ണിൽ, വർഗീസ് കാരക്കൽ,എബ്രഹാം ജോൺ, അസിൽ […]
Read More

രാഹുൽ ഗാന്ധിയ്ക്ക് തിരിച്ചടി; കോടതി അപ്പീൽ തള്ളി, അയോഗ്യത തുടരും

സൂറത്ത്: രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളി. ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളിയത്. കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ശിക്ഷാ വിധിക്കെതിരെ രാഹുൽ […]
Read More

വ്യാജവാര്‍ത്ത; 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയയ്ക്ക് എം എ യൂസഫലിയുടെ വക്കീല്‍ നോട്ടീസ്.

തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടിയുമായി വ്യവസായി എം എ യൂസഫലി. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കാട്ടിയാണ് യൂസഫലി ഷാജനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരമായി പത്ത് കോടി രൂപ ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. റുനാടന്‍ മലയാളിയുടെ യൂട്യൂബ് ചാനലിലൂടെ മാര്‍ച്ച് ആറിന് പുറത്തുവിട്ട വിഡിയോയാണ് നടപടിയ്ക്ക് ആധാരം. ഷാജന്‍ തന്നെയാണ് യൂസഫലിയ്‌ക്കെതിരെ വിഡിയോയിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത്. […]
Read More

ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ സംഗമവും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു

മനാമ: ഐ വൈ സി സി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ വിരുന്നും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു.ഹമദ് ടൗണിൽ വെച്ച് സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ ഏരിയ പ്രവർത്തകരും ദേശീയ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.ഏരിയ കൺവൻഷൻ ദേശീയ സെക്രട്ടറി അലൻ ഐസ്സക്ക് ഉത്‌ഘാടനം ചെയ്തു,റഫീഖ് ഫൈസി റമദാൻ സന്ദേശം നൽകി.ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ പ്രസിഡന്റ് മുഖ്യാഥിതിയായിരുന്നു. കോൺഗ്രസ് നേതാവ് അനിൽ യു കെ മുഖ്യ പ്രഭാഷണം നടത്തി. ഐവൈസിസി സ്ഥാപക […]
Read More

ബഹ്‌റൈനിൽ പദ്മശ്രീ ശോഭന പരിശീലിപ്പിക്കുന്ന നൃത്തശില്പശാല.

മെയ് 2 , 3 ,4 തീയതികളിൽ  ബഹറിൻ കേരളീയ സമാജം വനിതാ വേദിയുടെ  നേതൃത്വത്തിൽ പദ്മശ്രീ ശോഭന പരിശീലിപ്പിക്കുന്ന  നൃത്തശില്പശാല ഉണ്ടായിരിക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.പങ്കെടുക്കുന്നവരുടെ നൃത്തത്തിൽ(ഭരതനാട്യത്തിൽ )ഉള്ള പാടവം അനുസരിച്ച്‌ രണ്ടു വിഭാഗമായി നൃത്തം അഭ്യസിപ്പിക്കും.രണ്ട് നൃത്തങ്ങൾ വേദികളിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീ ലിപ്പിക്കുന്നത് എന്ന് സാമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് , വനിതാവേദി […]
Read More

മനാമ ഈദ്‌ഗാഹിന്‌ എംഎം അക്‌ബർ നേതൃത്വം നൽകും

മനാമ: ബഹ്‌റൈൻ തലസ്ഥാന നഗരിയായ മനാമയിൽ മിനിസ്റ്റ്രി ഓഫ്‌ ജെസ്റ്റിസ്‌ ആന്റ്‌ ഇസ്ലാമിക്‌ അഫേർസ്‌ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹീ സെന്ററും സംഘടിപ്പിക്കുന്ന സംയുക്ത ഈദ്‌ ഗാഹിന്‌ പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനുമായ എംഎം അക്ബർ നേതൃത്വം നൽകും. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ മുൻവശമുള്ള മുൻസിപ്പാലിറ്റി അഥവാ ബലദിയ്യ കോമ്പൗണ്ടിലാണ്‌ ഈദ്‌ ഗാഹ്‌. രാവിലെ 5:28 നടക്കുന്ന ഈദ്‌ നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക്‌ കാർപാർക്കിംഗ്‌ സൗകര്യം കോമ്പൗണ്ടിനോട്‌ ചേർന്ന്‌ സൗകര്യപ്പെടുത്തിയിട്ടുണ്ട്‌. അനവധി ഗ്രന്ഥങ്ങളുടെ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയ്ക്ക് പുതിയ നേതൃത്വം

മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 2023 – 2024 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. സനീഷ് കൂറുമുള്ളിൽ ചെയർമാനും ബിനു രാജ് രാജൻ ജനറൽ സെക്രട്ടറിയുമായ ഒൻപത് അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർമാനായി സതീഷ് കുമാർ, അസി. ജനറൽ സെക്രട്ടറിയായി ദേവദത്തൻ എ ഡി , ട്രഷറർ ആയി അജികുമാർ എൻ ടി, അസി. ട്രഷറർ ആയി ശിവാജി ശിവദാസൻ, മെമ്പർഷിപ് സെക്രട്ടറിയായി രഞ്ജിത്ത് പി വി, എന്റർടൈൻമെന്റ് സെക്രട്ടറിയായി ബിനു മോൻ കെ വി, […]
Read More