BMC News Desk

മുഹറഖിൽ മലയാളി സമാജം സൗജന്യ ഓർത്തോപീഡിക് പരിശോധനാ ക്യാമ്പ് ഫെബ്രുവരി 1 മുതൽ 15 വരെ

മുഹറഖ് മലയാളി സമാജവും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്കായി സൗജന്യ ഓർത്തോപീഡിക് (എല്ല് രോഗ വിഭാഗം) പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ച് ഫെബ്രുവരി 1 മുതൽ 15 വരെയാണ് ക്യാമ്പ് നടക്കുക.എല്ല് സംബന്ധമായ അസുഖങ്ങൾ, സന്ധിവേദന, മറ്റ് വാതസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്ക് വിദഗ്ദ്ധ ഡോക്ടറുടെ സേവനം ഈ ദിവസങ്ങളിൽ സൗജന്യമായി പ്രയോജനപ്പെടുത്താം. പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.ക്യാമ്പിൽ […]
Read More

പ്രവാസികളുടെ ആരോഗ്യ സംരക്ഷണം:ബഹ്റൈനിൽ ഫിറ്റ് ഫോറിന് തുടക്കം

പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി ഫിറ്റ്ഫോ റിന് ബഹ്റൈനിൽ തുടക്കമായി. ഖമീസ് അൽ മജ്ദ് സ്‌കൂളിൽ നടന്ന ഫിറ്റ് ഫോർ കിക്കോഫിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പ്രവാസിമലയാളികൾ പങ്കെടുത്തു. ഐ സി എഫ് ഇന്റർ നാഷ്ണൽ ഡെപ്യൂട്ടി പ്രസിഡണ്ട് കെ. സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.പരിശീലന സെഷന് ഡോ. മുഹമ്മദ് ശരീഫ് നേതൃത്വം നൽകി. കൃത്യമായ വ്യായാമം ശീലമാക്കിയാൽ ആരോഗ്യമു ള്ള മനസ്സും ശരീരവും ലഭിക്കു മെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളിൽ […]
Read More

നാടിനെയും, പ്രവാസികളെയും തഴഞ്ഞ ‘ആമ ബജറ്റ്’ – ഐ.വൈ.സി.സി ബഹ്‌റൈൻ

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് വെറും തമാശയാക്കി മാറ്റിയെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി കുറ്റപ്പെടുത്തി. പട്ടിണി പാവങ്ങളുടെയും പ്രവാസികളുടെയും വയറ്റത്തടിക്കുന്ന ഈ ബജറ്റ് വെറും ‘സീറോ’ ആണ്. നാടിന് ഗുണമുള്ള എയിംസോ റെയിൽവേ പദ്ധതികളോ ഒന്നുമില്ലാതെ, പകരം കടലാമയെ നോക്കാനും കല്ലു വരാനും ഓരോ പദ്ധതികൾ പ്രഖ്യാപിച്ചത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. വിഴിഞ്ഞം പദ്ധതിയെ തിരിഞ്ഞുനോക്കാത്ത കേന്ദ്രം, നാളികേരത്തിന്റെ പേരിൽ വെറും വാചകക്കസർത്ത് നടത്തുകയാണ് ചെയ്തത്. കേരളത്തിന്റെ വികസനം ആമയുടെ വേഗതയിൽ മതിയെന്ന […]
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം -ദിൽസേ 3 ശ്രദ്ധേയമായി

വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം KCA അസോസിയേഷൻ നുമായി സഹകരിച്ചു നടത്തിയ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ദിൽസേ 3 ശ്രദ്ധേയമായി കുട്ടികളുടെ ചിത്രരചന മത്സരവും കുട്ടികൾക്കായി വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് ഷീബ ഹബീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി സന്തോഷ് സ്വാഗതം ആശംസിച്ചു . വോയ്‌സ് ഓഫ് ട്രിവാഡ്രം പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി വിനീഷ് , കേരളം കത്തോലിക്ക അസോസിയേഷൻ സെക്രട്ടറി വിനു ക്രിസ്റ്റി , ദിൽസേ കൺവീനർ സുനി […]
Read More

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ പുസ്തക പ്രകാശനം നടത്തി

സംസം പബ്ലിക്കേഷൻസ് പുറത്തിറക്കിയ സലാമിന്റെ രചനകളുടെ സമാഹാരമായ “സലാമിന്റെ സർഗ്ഗ രചനകൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹ്‌റൈനിൽ സാമൂഹ്യ പ്രവർത്തകനായ ഫസൽ ബഹ്‌റൈൻ നിർവ്വഹിച്ചു.തന്റെ ജീവിതാനുഭവങ്ങളിലൂടെയും ഓർമകളിലൂടെയുമുള്ള കടന്നുപോക്കാണ് പുസ്തകമെന്നും വായനക്കാർക്ക് നല്ല വായനാനുഭവം നൽകുമെന്നും സലാം പറഞ്ഞു.1995ൽ ബഹ്‌റൈനിലെത്തിയ സലാം റാസ് റുമാനിൽ ഖുദ്സ് പ്രസ്സിലെ ജീവനക്കാരനാണ്.തന്റെ ജോലിയിലെ ഇടവേളകളിലും,ഒഴിവുസമയങ്ങളിലും തന്റെ എഴുത്തിനു സമയം കണ്ടെത്തുന്ന അദ്ദേഹം അത് പുസ്തക രൂപത്തിൽ ഇറക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്.സലാം കണ്ണൂർ സിറ്റി സ്വദേശിയും ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ […]
Read More

തണൽ സൗത്ത് സോണിന് പുതിയ ഭാരവാഹികൾ

തണൽ സൗത്ത് സോണിന് 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സഗായ ബി എം സി ഹാളിൽ വെച്ച് നടന്ന പൊതുയോഗത്തിൽവെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.തണൽ സൗത്ത് സോൺ പ്രസിഡന്റ് ഷിബു പത്തനംതിട്ടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി നിസാർ കൊല്ലം, സെൻറർ കമ്മിറ്റി സെക്രട്ടറി മുജീബ് റഹീം എന്നിവർ യോഗത്തിന് നേതൃത്വം നൽകുകയും പുതിയകമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.പുതിയ ഭാരവാഹികളായി പ്രസിഡൻ്റ്  മണിക്കുട്ടൻ ജി, വൈസ് പ്രസിഡന്റ്മാരായി ജേക്കബ് തേക്കുതോട്, ഷാജി മുതല സെക്രട്ടറി സുരേഷ് പുത്തന്‍വിളയില്‍ ജോയിന്റ് […]
Read More

ബഹ്‌റൈനിലെ ആദ്യ നാടൻപാട്ടുകൂട്ടമായ ആരവം പത്തൊൻപതാം വാർഷികം ആഘോഷിച്ചു

ബഹ്‌റൈനിലെ ആദ്യ നാടൻപാട്ടുകൂട്ടമായ ആരവം പത്തൊൻപതാം വാർഷികം ഹമലയിലെ ലിയോ ഗാർഡനിൽ ആഘോഷിച്ചു. രാവിലെ പത്തുമണിക്ക് തുടങ്ങിയ ആദ്യ സെഷൻ അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും പാട്ടും കുട്ടികളുടെ കലാകായിക വിനോദങ്ങളുമായി അവസാനിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം ആരവം കുടുംബാംഗങ്ങളുടെ ഗെയിമും തുടർന്ന് സമ്മാനദാനവും നടന്നു. വൈകുന്നേരം നടന്ന ഔപചാരികമായ സമ്മേളനത്തിൽ കോർഡിനേറ്റർ മനോജ് ഉത്തമൻ എല്ലാവരെയും സ്വാഗതം ചെയ്തു. ആരവം നാടൻപാട്ടുകൂട്ടത്തിന്റെ അമരക്കാരായ ഹരീഷ് മേനോനും ജഗദീഷ് ശിവനും പത്തൊമ്പതു വർഷം പിന്നിട്ട “ആരവം നാടൻ […]
Read More

മലയാളീ ലേഡീസ് ഗ്രൂപ്പ്‌ ഓഫ് ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മലയാളീ ലേഡീസ് ഗ്രൂപ്പ്‌ ഓഫ് ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഡോക്ടർ ചെറിയാൻ ചെയര്മാനായും ഷറഫ് അലി കോർഡിനേറ്ററുമായ മലയാളീ ലേഡീസ് ഗ്രൂപ്പ്‌ ഓഫ് ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റൽ അദ്ലിയയിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വീശിഷ്ട അഥിതിഗളായി ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത് , സയ്ദ് ഹനീഫ്, ഹുസൈൻ വയനാട്, എസ് എം പിള്ളൈ, തുടങ്ങിയ പ്രമുഖ വ്യക്തികൾ സംസാരിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ ഡോക്ടർ ആയിഷ,കോ-ഓർഡിനേറ്റർ […]
Read More

കേരള ഗാലക്സി ബഹ്‌റൈൻ പാവപ്പെട്ട തൊഴിലാളികൾക്ക് പുതപ്പുകൾ വിതരണം ചെയ്തു

ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികൾക്ക് കൈത്താങ്ങുമായി ‘കേരള ഗാലക്സി ബഹ്‌റൈൻ’ പുതപ്പ് വിതരണം നടത്തി. തണുപ്പുകാലം കഠിനമായ സാഹചര്യത്തിൽ ലേബർ ക്യാമ്പുകളിലെ പാവപ്പെട്ട തൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഈ കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചത്.ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി മുഖ്യതിഥിയായിരുന്നു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രവാസലോകത്ത് വലിയ ആശ്വാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമല ചടങ്ങിന് നേതൃത്വം നൽകി. സംഘടനയുടെ ഉപദേശക സമിതി അംഗം ഗഫൂർ മയ്യന്നൂർ, സെക്രട്ടറി വിനോദ് അരൂർ, […]
Read More

ഹൃദയപൂർവ്വം പത്തനംതിട്ട’: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വാർഷികാഘോഷം സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ അഞ്ചാമത് വാർഷികാഘോഷവും 2026&27 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും ‘ഹൃദയപൂർവ്വം പത്തനംതിട്ട’ എന്ന പേരിൽ സെഗയ ബി.എം.സി (BMC) ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. പ്രശസ്ത മാധ്യമപ്രവർത്തകയും,ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതി ചടങ്ങ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനു കുരുവിള സ്വാഗതം ആശംസിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ മനോജ് വടകര, മണിക്കുട്ടൻ എന്നിവരെ ചടങ്ങിൽ അസോസിയേഷൻ […]
Read More