BMC News Desk

ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

അവിഹിതബന്ധം മറച്ചുവെക്കാൻ പോൺ സിനിമാനടിക്ക് പണംനൽകിയെന്ന കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി നടപടികൾക്ക് മുന്നോടിയായാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ, ന്യൂയോർക്കിലെ മാൻഹട്ടൻ കോടതി ട്രംപിന് മേൽ ക്രിമിനൽകുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതിയിൽ ഹാജരാകാനെത്തിയത്. കോടതി നടപടികൾക്കു ശേഷം ട്രംപിനെ സ്വന്തംജാമ്യത്തിൽ വിട്ടയച്ചേക്കും. 2016 യു.എസ് തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പോൺ സിനിമാതാരം സ്റ്റോമി ഡാനിയേൽസിന് 1.30 ലക്ഷം ഡോളർ (1.07 കോടിയോളം രൂപ) നൽകിയെന്നാണ് […]
Read More

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; ബുലന്ദ്ശഹറില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ്

ബി എം സി ന്യൂസ് ഡെസ്ക് :എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കസ്റ്റഡിയിലെന്ന് സൂചന. ബുലന്ദ്ശഹറില്‍ നിന്ന് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ രാസവസ്തു നിറച്ച കുപ്പി യാത്രക്കാര്‍ക്ക് നേരെ എറിഞ്ഞെന്നാണ് വിവരം. നിലവില്‍ കസ്റ്റഡിയിലായ വ്യക്തി മരപ്പണിക്കാരനാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് സംശയിക്കുന്നയാള്‍ യുപിയിലെ ബസായി എന്ന സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാള്‍ […]
Read More

ബിസിനസുകാർക്കായി ബഹ്‌റൈൻ ഗോൾഡൻ ലൈസൻസ് പുറത്തിറക്കുന്നു.

ബഹ്‌റൈനിൽ വൻതോതിൽ നിക്ഷേപ൦ ഒരുക്കാൻ പദ്ധതിയിടുന്ന വിദേശ, പ്രാദേശിക ബിസിനസുകാർക്ക് പ്രോത്സാഹന൦ ഒരുക്കുന്നതിനും അവരുടെ ബിസിനസ് സംരംഭംഗങ്ങളുടെ സുഗമമായ സേവനങ്ങൾക്കുമായാണ്  ഗോൾഡൻ ലൈസൻസ് പുറത്തിറക്കുന്നത് എന്നാണ് ബഹ്‌റൈൻ പ്രഖ്യാപിച്ചിരിക്കുന്നത്,ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന റിയൽ ജിഡിപി വളർച്ചാ നിരക്ക് അടുത്തിടെ രേഖപ്പെടുത്തിയ ബഹ്‌റൈന്റെ വർദ്ധിച്ചുവരുന്ന നിക്ഷേപ ആകർഷണത്തെ അടിസ്ഥാനമാക്കി,ബഹ്‌റൈന്റെ ഏറ്റവും പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് കീഴിൽ. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക , തൊഴിലവസരങ്ങൾ വർധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യമിട്ടാണ് ഈ  സുപ്രധാനമായ നീക്ക൦. ബഹ്‌റൈനിൽ 500-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന […]
Read More

മധുവധക്കേസ്; 14 പ്രതികള്‍ കുറ്റക്കാര്‍, രണ്ട് പേരെ വെറുതെവിട്ടു.

അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധി. രണ്ടുപേരെ വെറുതേവിട്ടു. 4,11 പ്രതികളെയാണ് വെറുതേവിട്ടത്. കേസില്‍ ആകെ 16 പ്രതികളാണ് ഉള്ളത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ നാളെ വിധിക്കും. മണ്ണാര്‍ക്കാട് പട്ടികജാതിപട്ടികവര്‍ഗ പ്രത്യേക കോടതിയാണ് ശിക്ഷവിധിക്കുന്നത്. നാലും 11ഉം പ്രതികള്‍ ഒഴികെ മറ്റു പ്രതികളായ ഹുസൈന്‍, ഷംസുദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, അബ്ദുള്‍കരീം, സജീവ്, സതീഷ്, ഹരീഷ്, ബൈജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. നാലാം പ്രതി അനീഷ്, […]
Read More

ട്രെയിൻ ആക്രമണത്തിലെ പ്രതി പിടിയിലായെന്നത് വ്യാജവാർത്ത: ഐജി എ വിജയൻ

കോഴിക്കോട്:എലത്തൂരിൽട്രെയിൻആക്രമണത്തിലെപ്രതികസ്റ്റഡിയിലെന്ന വാർത്ത തള്ളി ഐജി എ.വിജയൻ. ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിൽ ആരും പിടിയിലായിട്ടില്ലെന്നും പ്രതി എടിഎസിന്റെ കസ്റ്റഡിയിൽ ഇല്ലെന്നും ഐജി വ്യക്തമാക്കി.അതേസമയം എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അം​ഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർഅന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഇത് കൂടാതെ ക്രൈംബ്രാഞ്ച്ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോ​ഗസ്ഥരെയാണ് അന്വേഷണസംഘത്തിൽഉൾപ്പെടുത്തിയിരിക്കുന്നത്.ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ […]
Read More

മാനനഷ്ടക്കേസിലെ ശിക്ഷാവിധി; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. ഏപ്രില്‍ 13 വരെയാണ് നിലവില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. മെയ് മൂന്നിനാകും കേസ് വീണ്ടും പരിഗണിക്കുക. കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ […]
Read More

എലത്തൂർ ട്രെയിൻ തീപിടുത്തത്തിൽ വഴിത്തിരിവ്; സിസിടിവിയിൽ കണ്ടത് പ്രതിയല്ലെന്ന് പൊലീസ്

ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യത്തിൽ വഴിത്തിരിവ്. ദൃശ്യം പ്രതിയുടേത് അല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ കപ്പാട് സ്വദേശ് ഫആയിസ് മൻസൂറാണ്. യുവാവ് ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനിൽ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി വിദ്യാർത്ഥി പോവുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. സിസിടിവിയിൽ ചുവന്ന ഷർട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് […]
Read More

എലത്തൂർ ട്രെയിൻ അക്രമം; പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്

എലത്തൂരിൽ ട്രെയിനിൽ തീവച്ച കേസിൽ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. ട്രെയിനിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി റാസിഖിന്റ സഹായത്തോടെയാണ് ചിത്രം വരച്ചത്. അതേസമയം, സംഭവം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയാണെന്ന് പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനാകും. സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കാണും. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച ചെയ്ത് തീരുമാനിക്കും. പ്രതിയിലേക്കെത്താൻ കഴിയുന്ന നിർണായ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് […]
Read More

ലാൽകെയേഴ്‌സ് ലേബര്‍ ക്യാമ്പുകളിൽ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.

ബഹ്റൈന്‍ ലാല്‍കെയേഴ്സ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി കമ്മ്യൂണിറ്റി റെസ്റ്റോറന്‍റ് പ്രീമിയര്‍ ഹോട്ടലുമായി സഹകരിച്ച് സല്‍മാബാദിലെ മൂന്ന് ലേബര്‍ ക്യാമ്പുകളിലായി മുന്നൂറോളം തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.ബഹ്റൈന്‍ ലാല്‍കെയേഴ്സ് കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, ട്രഷറര്‍ അരുണ്‍.ജി.നെയ്യാര്‍, വൈസ് പ്രസിഡണ്ട് ഡിറ്റോ ഡേവിസ് എന്നിവര്‍ നേതൃത്വം നല്‍കി. തോമസ് ഫിലിപ്പ് , രഞ്ജിത്ത്, പ്രദീപ് ,നിധിന്‍,ജൈസണ്‍ എന്നിവര്‍ നിയന്ത്രിച്ചു.
Read More

ബഹ്റൈൻ തൃശ്ശൂർ കുടുംബം ബി ടി കെ ഇഫ്താർ സംഗമം 2023 ബഹ്‌റൈൻ തൃശ്ശൂർ കുടുംബം സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ശ്രദ്ധേയമായി.

ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് പ്രവാസികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ബഹ്‌റൈൻ തൃശ്ശൂർ കുടുംബം എന്ന ബി ടി കെ മാർച്ച് 31 വെള്ളിയാഴ്ച്ച നുവൈദറത് ബാബാസിറ്റിയിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ബഹ്‌റൈൻ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുമുള്ള നിരവധി ആൾക്കാരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി . സ്വാഗതം ജോഫി ജോസ് (ജോയിൻ്റ് സെക്രട്ടറി) പറഞ്ഞു. കാര്യ പരിപാടികളെ കുറിച്ച് ഷാജഹാൻ കേച്ചേരി (പ്രോഗ്രാം കോർഡിനേറ്റർ) സംസാരിച്ചു. അതിഥികളെ വേദിയിലേക്ക് ഷെമീർ സ്വാഗതം ചെയ്തു […]
Read More