BMC News Desk

ബഹ്‌റൈനിൽ റമദാന് പ്രത്യേക കലണ്ടർ പുറത്തിറക്കി നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം.

റമദാനിൽ ഇഫ്താർ അടക്കമുള്ള സമയക്രമം വ്യക്തമാക്കുന്ന പ്രത്യേക കലണ്ടർ പുറത്തിറക്കി നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം അറബി, ഇംഗ്ലീഷ് ഭാഷകളിൽ റമദാനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളടക്കമുള്ള സമയങ്ങൾ അടക്കമുള്ളവ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട് . രണ്ട് ഭാഷകൾക്കും പ്രത്യേക ലിങ്കുകളും ഇതോടൊപ്പം ഉണ്ട്.ഈ ലിങ്കുകളും ഉപയോഗിച്ച് വിവരങ്ങൾ അറിയാൻ സാധിക്കും. അറബിയിൽ ലഭ്യമാകാൻ http://bitly.ws/Buvn എന്ന ലിങ്കും , ഇംഗ്ലീഷിൽ ലഭ്യമാകാൻ http://bitly.ws/Buvp എന്ന ലിങ്കുമാണ് ഉപയോഗിക്കേണ്ടത്.
Read More

ഉംറ യാത്രികർക്ക് ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ പഠനക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു.

മനാമ : വിശുദ്ധ ഉംറ നിർവഹിക്കുന്നവർക്ക് വേണ്ടി ഫ്രന്റ്സ് സ്റ്റഡി സർക്കിൾ പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. “ഉംറയുടെ പ്രായോഗിക രൂപം” എന്ന വിഷയത്തിൽ മൾട്ടി മീഡിയ ഉപയോഗിച്ചുള്ള അവതരണത്തിന് യാത്രാ അമീർ അബ്ദുൽ ഹഖ് നേതൃത്വം നൽകി. പ്രവാചകൻ മുഹമ്മദ്‌ നബി കാണിച്ചു തന്ന രീതിയിൽ കർമ്മങ്ങൾ നിർവഹിക്കുമ്പോഴാണ് ഉംറ സ്വീകാര്യവും പ്രതിഫലാർഹവുമായി തീരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ മനസാന്നിധ്യത്തോടെയും ഭക്തിപൂർവവുമായിരിക്കണം ഓരോ തീർത്ഥാടകനും മക്കയിലേക്ക് പ്രവേശിക്കേണ്ടത്. ക്ഷമയും പരസ്പരമുള്ള സഹകരണവും ശീലമാക്കണം. ചെയ്ത് പോയ പാപങ്ങൾ […]
Read More

ബഹ്‌റൈൻ കേരളീയ സമാജം ജി.സി.സി രാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ദേവ്ജി – ബികെഎസ്,ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു.

2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച് ഈദുൽ ഫിത്തർ അവധി വരെ നീണ്ടുനിൽക്കുന്ന ‘ദേവ്ജി – ബികെഎസ് ജിസിസി കലോത്സവം’. 100 വ്യക്തിഗത മത്സരഇനങ്ങളിലും 60 ലധികം ഗ്രൂപ്പ് ഇനങ്ങളിലുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഈ ആർട്ട് ഫെസ്റ്റിൽ കുട്ടികൾക്ക് വിവിധ മേഖലകളിൽ  അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും വികസിപ്പിക്കുവാനും അവസരം ഒരുക്കുക മാത്രമല്ല, ജിസിസിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒത്തുചേരാനും പരസ്പരം കലയും സംസ്കാരവും പൈതൃകവും പങ്കിടുവാനും മനസ്സിലാക്കുവാനുമുള്ള അവസരമൊരുക്കും. സൗഹൃദാന്തരീക്ഷത്തിൽ പരസ്പരം മത്സരിക്കാനുമുള്ള അവസരമൊരുക്കുന്ന ആർട്ട് ഫെസ്റ്റ്, […]
Read More

ഐമാക് കൊച്ചിൻ കലാഭവൻ ഒരുക്കുന്ന പ്രീ -സമ്മർ ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

മാർച്ച് 15 മുതൽ മാർച്ച് 30 വരെ ഐമാക് കൊച്ചിൻ കലാഭവൻറെ സെഗയ,ഗുദൈബിയ ബ്രാഞ്ചുകളിൽ 5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഒരുക്കുന്ന പ്രീ സമ്മർ ക്യാമ്പിൽ ഡാൻസ് , മ്യൂസിക്,ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഡ്രോയിങ്ങ് , ആര്ട്ട് ആൻഡ് ക്രാഫ്റ്റ് ,സ്റ്റോറി ടെല്ലിങ് ,മെമ്മറി ടെസ്റ്റ് ,ക്വിസ്,സ്കിൽ ഡെവലെപ്മെന്റ് തുടങ്ങിയവ കുട്ടികൾക്ക് കളിചിരികൾക്കൊപ്പം ആസ്വദിച്ച് വിദഗ്ധരും പ്രഗൽഭരുമായ അദ്ധ്യാപർക്കൊപ്പം സായക്തമാക്കാം.മാത്രമല്ല പ്രീ -സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന […]
Read More

2023 ലെ നാച്ചോ കർഷകശ്രീ അവാർഡിന് എൻട്രികൾ ക്ഷണിക്കുന്നു.

ബഹ്‌റൈനിലെ ഭക്ഷിയോൽപ്പന്ന രംഗത്തെ നിറസാന്നിധ്യമായ നാച്ചോ ഫുഡ്‌ പ്രോഡക്ടസ് ഈ വർഷവും ബഹ്‌റൈൻ പ്രവാസികളിൽനിന്നും “കർഷകശ്രീ” യെ തെരെഞ്ഞെടുത്ത് ആദരിക്കുന്നു !!! ഇന്ത്യൻ സമൂഹത്തിൽ നിന്നുമുള്ള ഏതൊരാൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം (വ്യവസായികടിസ്ഥാന ത്തിലുള്ള ഫാമുകൾ തുടങ്ങിയവയെ ഉൾപെടുത്തുന്നതല്ല ) .തന്റെ സംരക്ഷണത്തിൽ ഫ്ലാറ്റ് – റൂഫ് ടോപ്, ബാൽക്കണി, ഗാർഡൻ തുടങ്ങി പരിമിതമായ ഇടങ്ങളിലെ നിങ്ങളുടെ കൃഷി എന്തുമാകട്ടെ പച്ചക്കറികളാകാം, കോഴി, താറാവ്, മത്സ്യം തുടങ്ങി മായമില്ലാതെ അഥവാ നാച്ചോ ഫുഡ്‌സിന്റെ ആപ്തവാക്യം പോലെ “പ്രകൃതിയുടെ […]
Read More

വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ സമ്മേളനം നടന്നു.

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’യുടെ റിഫ ഏരിയ സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നു. റിഫയിലെ ഊട്ടി റെസ്റ്റോറന്റിൽ കൂടിയ സമ്മേളനം, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി അനിൽ യു കെ ഉൽഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷനായ സമ്മേളനത്തിൽ, സെൻട്രൽ കമ്മറ്റി പ്രസിഡൻറ് സിബിൻ സലിം, ട്രെഷറർ ജി. ഗിരീഷ് കുമാർ, ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം, എന്റർടൈൻമെന്റ് സെക്രട്ടറിയും റിഫ ഏരിയ കോർഡിനേറ്ററുമായ ദീപക് തണൽ എന്നിവർ ആശംസകൾ അർപ്പിച്ച് […]
Read More

5 ജി.സി.സി രാജ്യങ്ങളിലെ നേറ്റീവ് ബോൾ അസോസിയേഷനുകൾ സംയുക്തമായി ബഹ്റൈനിൽ ആദ്യമായി ടൂർണ്ണമെന്റ് ഒരുക്കുന്നു

മനാമ : ഗൾഫ് കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളായ ബഹ്റൈൻ,കുവൈറ്റ് ,ഒമാൻ ,ഖത്തർ ,യുഎഇ എന്നിവിടങ്ങളിലെ നാടൻ പന്തുകളി സംഘടനകളെ അണിനിരത്തി ബഹറിനിൽ വച്ച് ആദ്യമായാണ് ഇത്തരത്തിൽ കേരളത്തിൻറെ തനത് കായിക വിനോദമായ നാടൻ പന്തുകളി ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.ഐമാക് ബി എം സി ഇവന്റ് മാനേജർ ആയി നടത്തുന്ന “ഹർഷാരവം 2023” എന്ന കായിക മാമാങ്കത്തിന് അഞ്ച് രാജ്യങ്ങളിൽ നിന്നായി 9 ടീമുകൾ അണിനിരക്കും. ഏപ്രിൽ 21 ,22 ,23 തീയതികളിൽ നടക്കുന്ന […]
Read More

ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; നാട്ടു നാട്ടുവിന്ഓസ്കാർ.

മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കാർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. ഇത് ഇന്ത്യയുടെ ചരിത്ര മുഹൂർത്തമാണ്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും ഗാനം അർഹമായിരുന്നു. ഗോൾഡൻ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്‌സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളിലും ​ഗാനം നിറഞ്ഞു നിന്നിരുന്നു. നഗോൾ‌ഡൻ ഗ്ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആർആർആറിന് നേടിക്കൊടുത്തിരുന്നു. നാട്ടു നാട്ടു രചിച്ചത് ചന്ദ്ര […]
Read More

കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ മന്നം അവാർഡ്‌ സിനിമാതാരം ഉണ്ണിമുകുന്ദന്

കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ മന്നം അവാർഡ്‌ പ്രശസ്ത സിനിമാതാരം ഉണ്ണിമുകുന്ദന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈദ്‌ ആഘോഷത്തിന്റെ ഒന്നാം ദിവസം ഇന്ത്യൻ സ്കൂൾ ജഷന്മാൾ ആഡിറ്റോറിയത്തിൽ വെച്ച്‌ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയിൽ വെച്ച് അവാർഡ്‌ സമ്മാനിക്കും. ഇതോടൊപ്പം നളകലാരത്നം പഴയിടം മോഹനൻ നമ്പൂതിരിക്കും, ഹ്യൂമാനിറ്റേറിയൻ പുരസ്കാരം കെ.ജി. ബാബുരാജിനും ,വാദ്യകലാശ്രീ പുരസ്കാരം പെരുവനം കുട്ടൻ മാരാറിനും , വൈഖരീ പുരസ്കാരം ശ്രീജിത്ത്‌ പണിക്കർക്കും ,.ബിസിനസ്സ്‌ എക്സലൻസ്‌ പുരസ്കാരം ശരത്‌ പിള്ളയ്ക്കും സമ്മാനിക്കും. മികച്ച സാമൂഹ്യപ്രവർത്തകയായവനിതയെ […]
Read More

ഇ.എം.എസും ,എ.കെ.ജിയും ആധുനിക കേരളത്തിന്റെ ശില്പികൾ ; കെ.പി.സതീഷ് ചന്ദ്രൻ.

മനാമ : കേരളം എന്ന മലയാളിയുടെ മാതൃഭൂമിയെ കുറിച്ച് ഓർക്കുമ്പോൾ അതിനൊപ്പം ചേർത്ത് വായിക്കേണ്ട ഏറ്റവും പ്രമുഖമായ രണ്ട് നാമധേയങ്ങളാണ് സഖാക്കൾ ഇ.എം.എസും എ.കെ.ജിയുമെന്ന് സി.പി.ഐ എം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ പറഞ്ഞു. ബഹ്റൈൻ പ്രതിഭ നടത്തിയ ഇ.എം.എസ് -എ.കെ ജി ആധുനിക കേരളത്തിന്റെ ശില്പികൾ എന്ന അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന സമയത്ത് തന്റെ പൂണുൽ പൊട്ടിച്ച് കത്തിച്ച് കവറിലാക്കി […]
Read More