BMC News Desk

കൊല്ലം ചവറ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി.

കൊല്ലം ചവറ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. വിജയകൃഷ്ണൻ പിള്ള (47) ആണ് മരണമടഞ്ഞത്. ഇന്നലെ രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.ഹൃദയാഘാതമാണ് മരണ കാരണമാണെന്നാണ് പ്രാഥമിക വിവരങ്ങൾ . ടൂബ്ലിയിൽ ഒരു ട്രേഡിങ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന വിജയ് ദീർഘകാലമായി ബഹ്‌റൈൻ പ്രവാസിയാണ്. ഭാര്യയും മകനും അടങ്ങുന്ന കുടുംബം ബഹ്‌റൈനിൽ ഉണ്ട്.ഭാര്യ ദിവ്യ, മകൻ നചികേത്, ഏഷ്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്‌ഥി.  
Read More

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം “പ്രവാസി ശ്രീ” ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2025 ആഘോഷങ്ങളുടെ ഭാഗമായി വനിതാ വിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ കെ പി എ ആസ്ഥാനത്ത് വച്ച് വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അധ്യക്ഷത വഹിച്ച ചടങ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. .കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം , വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് […]
Read More

മുഖ്യമന്ത്രിക്ക് ഉജ്ജ്വല സ്വികരണമൊരുക്കും ബഹ്റൈന്‍ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൂട്ടായ്മ

ഈ വരുന്ന പതിനേഴാം തീയ്യതി പ്രവാസി സംഗമത്തില്‍ പന്‍കെടുക്കാനായി ബഹ്റൈനിലെത്തുന്ന കേരള മുഖ്യമന്ത്രി  പിണറായി വിജയന് അത്യുജ്ജ്വലമായ ജനകീയ സ്വീകരണം ഒരുക്കുമെന്ന് ബഹ്റൈനിലെ ഇടത് പക്ഷ പുരോഗമന കൂട്ടായ്മയായ ഓകെ,ഓകെ ( ഒന്നാണ് കേരളം ഒന്നാമതാണ് കേരളം) നേതാക്കള്‍ അറിയിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും കേരളജനതയെ ചേര്‍ത്ത് പിടിച്ച് സധൈര്യം കൂടെ നിന്ന കരുത്തനായ ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കൂട്ടായ്മയുടെ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. അദ്ദേഹം നവകേരള സൃഷ്ടിക്കായി കേരളത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ […]
Read More

മദ്രസ്സ വിദ്യാർത്ഥികളുടെ സ്മാർട്ട് സ്കോളർഷിപ്പ് എക്സാം 18 ന്

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരമുള്ള മദ്റസ കളിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്മാർട്ട് സ്കോളർഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബർ 18 ശനിയാഴ്ച നടക്കും, ബഹ്‌റൈൻ ഐ സി എഫ് ന് കീഴിൽ പ്രവർത്തിക്കുന്ന മജ് മഉ തഅലീമിൽ ഖുർആൻ മദ്റസ കളിൽ നിന്നും നേരെത്തെ രജിസ്റ്റർ ചെയ്ത 226 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.മനാമ,മുഹറഖ്, റഫ, ഗുദൈബിയ, ഉമ്മൽഹസം,ഹമദ് ടൗൺ, ഇസടൗൺ, സൽമാബാദ് എന്നീ എട്ടു കേന്ദ്രങ്ങളിലായാണ് പരീക്ഷ സജീകരിച്ചിരിക്കുന്നത്. ഐ സി […]
Read More

ഇന്ത്യൻ ക്ലബ് ഓണാഘോഷത്തിന് വർണ്ണാഭമായ സമാപനം

ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷം – ആവണി 2025 , ഒക്ടോബർ പത്തിന് നടന്ന ഓണസദ്യയോടെ സമാപിച്ചു.സമാപന ആഘോഷങ്ങൾ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു.സെലിബ്രിറ്റി ഷെഫായ ജയസുകുമാരപിള്ളയും സംഘവും ഒരുക്കിയ സദ്യ കഴിക്കാൻ 3500 അധികം ആളുകൾ എത്തിയിരുന്നു. ടീ ആരവത്തിന്റെ മ്യൂസിക് ഷോയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ്,സെക്രട്ടറി അനിൽകുമാർ,കൺവീനർ സാനി പോൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.പരിപാടിക്ക് പിന്തുണയുമായി നിറഞ്ഞുനിന്ന എല്ലാ സ്പോൺസർമാർക്കും ഇന്ത്യൻ ക്ലബ്ബിന്റെ അംഗങ്ങളുടെ […]
Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 16 വെള്ളിയാഴ്ച ബഹ്റൈനിലെത്തും; സ്വീകരിക്കാൻ ഒരുങ്ങി ബഹ്റൈനിലെ മലയാളി സമൂഹം

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനത്തോട് അനുബന്ധിച്ചുള്ള മലയാളി പ്രവാസി സംഗമം വിജയിപ്പിക്കാനാശ്യമായ വിവിധ തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി സ്വാഗതസംഘം ചെയർമാൻ പി വി രാധാകൃഷ്ണപിള്ള, ജനറൽ കൺവീനർ പി ശ്രീജിത്ത്, സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ലോകകേരള സഭാഗം സുബൈർ കണ്ണൂർ തുടങ്ങിയവർ അറിയിച്ചു.മലയാളം മിഷൻ്റെയും, ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലുള്ള മലയാളി പ്രവാസി സംഗമത്തെ ഒക്ടോബർ 17 വെള്ളിയാഴ്ച 06:30 ന് കേരള മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ […]
Read More

ഗാസ യുദ്ധം അവസാനിച്ചതിൽ സന്തോഷം അറിയിച്ച് ബഹ്റൈൻ കിരീടാവകാശി : സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത ബഹ്റൈൻ രാജാവിനെയും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

ഗാസ യുദ്ധം ഔദ്യോഗികമായി അവസാനിച്ചതിലും , ഗാസ സമാധാന ഉച്ചകോടിയുടെ വിജയത്തിലും ബഹ്റൈൻ കിരീടവകാശി സന്തോഷം അറിയിക്കുകയും , ഗാസ ഉച്ചകോടികൾ പങ്കെടുത്ത ബഹ്റൈൻ രാജാവിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.ഗാസ സമാധാന കരാറിൽ ഇസ്രയേലും ഹമാസും അമേരിക്കയും ഉൾപ്പെടെ മറ്റു നാലു രാജ്യങ്ങളും ഒപ്പുവച്ചതോടെയാണ് യുദ്ധത്തിന് ഔദ്യോഗികമായ അവസാനമായത്. ഇസ്രയേലിനെയും ഹമാസിനെയും കൂടാതെ അമേരിക്ക, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ […]
Read More

യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ബഹ്റൈൻ രാജാവ് കൂടിക്കാഴ്ച നടത്തി

ഷാം എൽ ഷെയ്ഖ് സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി,ബഹ്റൈൻ   രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ കൂടിക്കാഴ്ച നടത്തി.ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും രാജാവും അമേരിക്കൻ പ്രസിഡന്റും അവലോകനം ചെയ്തു.ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാന കരാറിലെത്തുന്നതിനുമുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു.
Read More

ഐ.സി.എഫ്. ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു

ഐ.സി.എഫ്. ബഹ്റൈൻ ഉംറ സർവ്വീസ് വഴിയുള്ള ഉംറ യാത്രക്കാർക്കും മറ്റുമായി മനാമ സുന്നി സെന്ററിൽ രണ്ട് ദിവസത്തെ സൗജന്യ പഠന ക്ലാസ് സംഘടിപ്പിച്ചു.സാധാരണക്കാർക്ക് സമ്പൂർണ്ണമായ വിധത്തിൽ ഉംറ കർമ്മം നിർവഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ വിഷയങ്ങൾ ലളിതമായും പ്രാക്ടിക്കലായും വിശദീകരിക്കപ്പെട്ട ക്ലാസുകൾക്ക് ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി നേതൃത്വം നൽകി. ഐ.സി.എഫ്. ഉംറ സർവീസിന് കീഴിൽ ഈ മാസം 16 ന് യാത്ര തിരിക്കുന്ന 50 അംഗ സംഘം 25 ന് തിരിച്ചെത്തും. അടുത്ത സംഘങ്ങൾ […]
Read More

എന്റെ സി എച്ച്” കലാ മത്സരങ്ങൾക്ക് തുടക്കമായി

കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഒക്ടോബർ 24ന് കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന സി എച്ച് അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ സിഎച്ച്’ കലാ മത്സരങ്ങൾക്ക് തുടക്കമായി .മനാമ കെഎംസിസി ഹാളിൽ നടന്ന പരിപാടി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര ഉദ്ഘാടനം ചെയ്തു .ക്വിസ്സ് പ്രബന്ധരചന മത്സരത്തോടെയാണ് “ എന്റെ സി എച്ച് ” കലാ മത്സരങ്ങൾക്ക് തുടക്കമായത് .ഒക്ടോബർ 23 വരെ നീണ്ടു നിൽക്കുന്ന കലാ മത്സരങ്ങളിൽ ക്വിസ്സ് […]
Read More