വെള്ളാപള്ളിയെ നവോത്ഥാന സമതി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണം: റസാഖ് പാലേരി
കേരളത്തിലുടനീളം വിദ്വേഷ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന വെള്ളാ പള്ളി നടേശനെ കേരളസർക്കാർ രൂപീകരിച്ച നവോത്ഥാന സമിതി യുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി . ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം എന്ന വാക്കിനോട് ചേർത്ത് പറയാൻ അർഹതയില്ലാത്ത പോരാണ് വെള്ളപ്പള്ളിയുടെതെന്ന് അദ്ദേഹം പറഞ്ഞു . മലബാറിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടരുന്നതിന് ആരും എതിരല്ല. കഴിഞ്ഞ പത്ത് വർഷം കൊണ്ട് സർക്കാറിൽ നിന്ന് അത് നേടിയെ ടുക്കുന്നതിന് […]









