BMC News Desk

എന്റെ സി എച്ച്” കലാ മത്സരങ്ങൾക്ക് തുടക്കമായി

കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഒക്ടോബർ 24ന് കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന സി എച്ച് അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ സിഎച്ച്’ കലാ മത്സരങ്ങൾക്ക് തുടക്കമായി .മനാമ കെഎംസിസി ഹാളിൽ നടന്ന പരിപാടി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര ഉദ്ഘാടനം ചെയ്തു .ക്വിസ്സ് പ്രബന്ധരചന മത്സരത്തോടെയാണ് “ എന്റെ സി എച്ച് ” കലാ മത്സരങ്ങൾക്ക് തുടക്കമായത് .ഒക്ടോബർ 23 വരെ നീണ്ടു നിൽക്കുന്ന കലാ മത്സരങ്ങളിൽ ക്വിസ്സ് […]
Read More

ഷാഫി പറമ്പിലിനെതിരെയുള്ള ആക്രമണം :അക്രമകാരികൾക്കെതിരെയും നിയമ ലംഘകർക്കെതിരെയും നിയമ നടപടി സ്വീകരിക്കണം: യു ഡി എഫ് ബഹ്‌റൈൻ

വടകര ലോകസഭ അംഗവും കെപിസിസി വർകിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെതിരെയുള്ള സിപിഎം അക്രമകാരികളുടെയും നിയമപാലക്കാരുടെയും നീക്കം അങ്ങേയറ്റം അപലനീയവും പൈശാചികവുമാണെന്ന് ബഹ്‌റൈൻ യൂ ഡി എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അക്രമകാരികൾക്കെതിരെയും നിയമ ലംഘകർക്കെതിരെയും കർശനമായ നടപടി എടുക്കണമെന്നും യു ഡി എഫ് ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ഒഐസിസി ദേശീയ ജനറൽസെക്രട്ടറി കെ സി ഷമീം ഉദ്ഘാടനം നിർവ്വഹിച്ചു യു ഡി എഫ് ചെയർമാൻ […]
Read More

സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓണാഘോഷം വിവിധ കല പരിപാടികളോടെ സംഘടിപ്പിച്ചു

ബഹ്‌റൈനിൽ കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് നടത്തിയ “പൂവിളി 2025” ഓണ പ്രോഗ്രാം ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. വിവിധ കലാപരിപാടികളോടും 500ല്‍ പരം ആളുകൾ പങ്കെടുത്ത ഓണസദ്യയും പരിപാടിയുടെ മാറ്റുകൂട്ടി. പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം ആശംസിച്ചു, ഇന്ത്യൻ സ്കൂൾ ചെയർമാൻ Adv. ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യ അതിഥികളായി ഇന്ത്യൻ സ്കൂൾ […]
Read More

പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി

കേരളത്തിന് പുറത്തുള്ള പ്രൊഫഷനലുകളായ പ്രവാസികൾ നവകേരള സൃഷ്ടിക്ക് വലിയ സംഭാവന നൽകാൻ സാധിക്കുന്നവരാണ് എന്ന് ജോൺ ബ്രിട്ടാസ് എംപി. ബഹ്‌റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഔറ ആർട്സുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നിർമ്മിതിയിൽ എക്കാലവും വലിയ പങ്ക് വഹിച്ചവരാണ് ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹം. അത് കൂടുതൽ ഫലപ്രദമായ രീതിയിൽ സംസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനത്തിനായി ഉപയോഗപ്പെടുത്താൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പോലെയുള്ള കൂട്ടായ്മകളിലൂടെ സാധിക്കണെമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ […]
Read More

ക്രിക്കറ്റ് ടൂർണമെന്റിൽ ട്രൈറ്റൻസ് ഇലവൻ സി സി ജേതാക്കളായി

8 ടീമുകൾ പങ്കെടുത്ത ട്രൈറ്റൻസ് ഇലവൻ സി സി ഫ്രണ്ട്‌ലി ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രൈറ്റൻസ് ഇലവൻ ജേതാക്കളായി. ബഹ്റൈൻ സീഫ് മൈതാനത്ത് നടന്ന ആവേശകരമായ ഫൈനലിൽ ഫാബ് സിസി യെയാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ട്രൈറ്റൻസ് ഇലവൻ, ക്യാപ്റ്റൻ വിജേഷിന്റെ (58 റൺസ് 33 പന്തിൽ) നേതൃത്വത്തിൽ നിശ്ചിത 12 ഓവറിൽ 136 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫാബ് സിസി യ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. […]
Read More

കോട്ടയം മെഡി.കോളജ് അപകടം;മരിച്ച ബിന്ദുവിൻ്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു;ദേവസ്വം ബോർഡ് ഓവർസിയറായാണ് നിയമനം

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. നിയമന ഉത്തരവ് ദേവസ്വം മന്ത്രി വി എൻ വാസവൻ കൈമാറി. ദേവസ്വം ബോർഡ് ഓവർസിയറായാണ് നിയമനം. ബിന്ദുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മകളുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു. മന്ത്രിസഭാ യോ​ഗ തീരുമാനത്തിൽ അനുവദിച്ച പത്ത് ലക്ഷം രൂപ ഉൾപ്പെടെ 10.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ […]
Read More

ഐ.സി.എഫ്. മീലാദ് ഫെസ്റ്റ് സമാപിച്ചു വിദ്യാർത്ഥിനികൾ ഒരുക്കിയ ആർട്ട് ഗാലറി ശ്രദ്ധേയമായി

തിരുവസന്തം – 1500 ശീർഷകത്തിൽ നടന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ്..ഉമ്മുൽ ഹസം റീജിയൻ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ നടന്ന ഫെസ്റ്റിൽ മജ്മഉതഅലീമിൽ ഖുർആൻ മദ്റസ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും ദഫ് പ്രദർശനവും അരങ്ങേറി.ഫെസ്റ്റ് നഗരിയിൽ മദ്റസ വിദ്യാർത്ഥിനികൾ ഒരുക്കിയ ആർട്ട് ഗാലറി മദീന എക്സിബിഷൻ ശ്രദ്ധേയമായി. റീജിയൻ പ്രസിഡണ്ട് നസീഫ് അൽ ഹസനിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. ശമീർ […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ കുടുംബസംഗമം സംഘടിപ്പിച്ചു

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ) ബഹ്‌റൈൻ, നടത്തിയ യൂത്ത് ഫെസ്റ്റ് 2025 ന്റെ വിജയ തിളക്കത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. യൂത്ത് ഫെസ്റ്റിന്റെ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച ഭാരവാഹികൾ, വോളണ്ടിയർമാർ, മറ്റ് പ്രവർത്തകർ എന്നിവർക്കും, അവരുടെ കുടുംബങ്ങളും ഉൾപ്പെടെയുള്ളവർ ഈ ഒത്തുചേരലിൽ പങ്കെടുത്തു. പ്രവാസ ജീവിതത്തിനിടയിൽ സൗഹൃദം പുതുക്കാനും കൂട്ടായ്മയുടെ ശക്തി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട സംഗമത്തിൽ കുട്ടികൾ, സ്ത്രീകൾ ഉൾപ്പെടെ നിരവധി അംഗങ്ങൾ പങ്കെടുത്തു. വിവിധ വിനോദ പരിപാടികളും, യൂത്ത് ഫെസ്റ്റ് കൂപ്പൺ […]
Read More

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല സമ്മേളനം

ബഹ്റൈൻ പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുഹറഖ് മേഖല സമ്മേളനം 2025 ഒക്ടോബർ 10 നു സീതാറാം യെച്ചൂരി നഗറിൽ നടന്നു.ബഹ്‌റൈൻ പ്രവാസികൾക്ക് പാസ്സ്പോർട്ട് പുതുക്കി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും, എയർ ഇന്ത്യ വിമാന സർവീസുകളുടെ കുറവ് പരിഹരിക്കണമെന്നും , നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയ പരിധി നീട്ടി നൽകണം എന്നുമുള്ള പ്രവാസി സംബന്ധിയായ പ്രധാന ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രമേയങ്ങളിലൂടെ സമ്മേളനം അഭ്യർത്ഥിച്ചു. രാജ്യസഭ എം പി ഡോ: ജോൺ ബ്രിട്ടാസ് […]
Read More

മീലാദ് കാമ്പയിൻ സമാപനം പ്രൗഢമായി

“സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം” എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ മർക്കസ് ഇർശാദുൽ മുസ്‌ലിമീൻ കമ്മിറ്റിയുടെ കീഴിൽ ഒന്നര മാസമായി നടന്നു വരുന്ന മീലാദ് കാമ്പയിൻ 2025 ൻ്റെയും ഇലൽ ഹബീബ് – റബീഅ് ഫെസ്റ്റ് 2025 ൻ്റെയും സമാപനം ഓക്ടോബർ 10 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ മനാമ പാകിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിലെ പ്രൗഢമായ സദസ്സിൽ വെച്ച് നടന്നു വർണ്ണ ശമ്പളമായ നബിദിന റാലിക്കു ശേഷം സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ […]
Read More