BMC News Desk

അബുദാബിയിൽ മലപ്പുറം സ്വദേശിയായ യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു.

അബുദാബി: അബുദാബിയിൽ ബന്ധുവുന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ ആണ് മരിച്ചത്. 38 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചയ്ക്കിടെ പ്രകോപിതനായ ബന്ധു കുത്തുകയായിരുന്നുവെന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. ബിസിനസ് സംബന്ധിച്ച ചർച്ചക്കിടെ, യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങ്ങിലേക്ക് രണ്ടു മാസം മുമ്പ് കൊണ്ടുവന്ന ബന്ധു പ്രകോപിതനായി കുത്തുകയായിരുന്നു എന്നാണ് വിവരം. […]
Read More

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന് ആരംഭിക്കും. ഫലം മെയ് രണ്ടാം വാരം വരും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ ആരംഭിക്കും. മൂല്യനിർണയം ഏപ്രിൽ 3ന് നടക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളിലായാണ് എസ്എസ്എൽസി പരീക്ഷ നടക്കുന്നത്. മാർച്ച് 29 വരെയാണ് പരീക്ഷ. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർ സെക്കൻഡറി പരീക്ഷയ്ക്കുള്ളത്. 4,25,361 പേർ പ്ലസ് വൺ പരീക്ഷ എഴുതും. 4,42,067 പേർ പ്ലസ്ടു പരീക്ഷ എഴുതും. മാർച്ച് […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ചാരിറ്റി വിങ് ന്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ അഞ്ചാമത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 130 പേര് രക്തം ദാനം ചെയ്തതായി പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അറിയിച്ചു. “രക്തം നൽകി ജീവൻ രക്ഷിക്കുക” എന്ന സന്ദേശവുമായി നടത്തിയ രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ള ഉദ്‌ഘാടനം ചെയ്തു. കെപിഎഫ് രക്ഷാധികാരി […]
Read More

രാജീവിന് യാത്രയപ്പ് നൽകി ബഹ്‌റൈൻ തൃശ്ശൂർ കുടുംബം

തൻ്റെ 10 വർഷക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ തൃശ്ശൂർ കുടുംബത്തിലെ സജീവ പ്രവർത്തകനും അംഗവുമായ രാജീവിന് ബി.ടി.കെ കുടുബാഗംങ്ങൾ സ്നേഹോപഹാരം ആൻഡലസ് ഗാർഡനിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ കൈമാറി.പരിപാടിയിൽ ബഹ്‌റൈൻ തൃശ്ശൂർ കുടുംബം സ്ഥാപക അംഗംങ്ങളും , എക്സിക്യൂട്ടിവ് അംഗംങ്ങളും അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന് ആശ൦സകൾ നേർന്ന് സംസാരിച്ചു.നാട്ടിൽ ആയാലും തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ബി.ടി.കെയുടെ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും രാജിവ് ഉറപ്പ് നൽകി.
Read More

കേരളപ്പെരുമ കാത്തുസൂക്ഷിക്കാൻ ഒന്നിക്കണം: ഐ.സി.എഫ്. സ്നേഹ സദസ്സ്

മനാമ: സ്നേഹ സൗഹ്യദത്തിൻ്റെ മാതൃകകൾ കൊണ്ട് വിശ്രുതമായ കേരളപ്പെരുമ കാത്തു സൂക്ഷിക്കുന്ന തിന് എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ഐ.സി.എഫ്. സ്നേഹ കേരളം കാമ്പയിനിൻ്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച സ്നേഹ സദസ്സ് അഭിപ്രായപ്പെട്ടു. ‘സ്നേഹത്തണലിൽ നാട്ടോർമകളിലൂടെ ‘എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സ്നേഹ സദസ്സ് സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ ഉദ്ഘാടനം ചെയ്തു . ഐ .സി .എഫ് . നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ […]
Read More

11 -മത് “സ്മ്യതി” കലാ കായിക മേളയ്ക്ക് തുടക്കമായി

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പാവനസമരണാര്‍ത്ഥം ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ 2003 മുതല്‍ നടത്തിവരുന്ന “സ്മ്യതി” യുടെ 11 -മത് കലാ കായിക മേളയ്ക്ക് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ പോൾ മാത്യൂ തിരി തെളിയിച്ച് തുടക്കം കുറിച്ചു. തദവസരത്തില്‍ കത്തീഡ്രല്‍ സഹവികാരി റവ. ഫാദര്‍ സുനിൽ കുര്യൻ ബേബി, […]
Read More

95ാമത് ഓസ്കർ പുരസ്കാരം; അവതാരകയായി ദീപിക പദുക്കോൺ.

95ാമത് ഓസ്കർ പുരസ്കാര വേദിയിൽ അവതാരകരില്‍ ഒരാളായി നടി ദീപിക പദുക്കോൺ. 16 പേരാണ് ഓസ്‍കറിന് അവതാരകരായിട്ടുണ്ടാകുക. ദീപിക പദുക്കോണിന് പുറമേ റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്‍ൻ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡൻ, ട്രോയ് കോട്‍സൂര്‍, ജോനാഥൻ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്‍റ്റേ്ലാവ്, ഡോണി യെൻ എന്നിവരാണ് മറ്റ് അവതാരകര്‍. 2016ല്‍ ഓസ്‍കാര്‍ പ്രഖ്യാപനത്തിന് അവതാരകയായി ബോളിവുഡ് […]
Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു. മറ്റൊരു ദിവസം അമിത് ഷാ കേരളത്തിലെത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മറ്റന്നാൾ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ അവിടുത്തെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത് അമിത് ഷാ ആണ്. അതിന്റെ ഭാഗമായി അദ്ദേഹം തിരക്കിലാണെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ആ ഒരു കാരണം കൊണ്ടാണ് അഞ്ചാം തീയതി തൃശൂരിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത്. തീയതി പിന്നീട് അറിയിക്കുമെന്നും […]
Read More

യു എ ഇയിൽ ഭൂചലനം.

ദുബായ്:  എ ഇയിലെ ഫുജൈറയിൽ നേരിയ ഭൂചലനം. ഇന്ന് രാത്രി 8.03 നാണ് ദിബ്ബ അൽ ഫുജൈറയിൽ ഭൂചലനമുണ്ടായത്. റിക്ചർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രദേശവാസികളിൽ പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും മറ്റ് നാശനഷ്ടങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
Read More

സിജു​ ജോർജിന്​ ബഹ്റൈനിലെ മാധ്യമ പ്രവർത്തകർ യാത്രയയപ്പ്​ നൽകി

മനാമ: ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ്​ നാട്ടിലേക്ക്​ തിരിക്കുന്ന ഗൾഫ്​ മാധ്യമം ബഹ്​റൈൻ ബ്യൂറോ ചീഫ്​ സിജു ജോർജിന്​ ബഹ്​റൈനിലെ മലയാള മാധ്യമ പ്രവർത്തകർ യാത്രയയപ്പ്​ നൽകി. ഉമ്മുൽഹസം പാൻ ഏഷ്യ റസ്​റ്റോറന്‍റിൽ നടന്ന ചടങ്ങിൽ അശോക്​ കുമാർ(മാതൃഭൂമി), അനസ്​ യാസീൻ(ദേശാഭിമാനി), ബോബി തേവേരിൽ(ഗൾഫ്​ പത്രം), നൗഷാദ്​(ട്രൂതിങ്ക്​), സിറാജ്​ പള്ളിക്കര(മീഡിയ വൺ), പ്രദീപ്​ പുറവങ്കര(ഫോർ പി എം), ബേസിൽ നെല്ലിമറ്റം( മറുനാടൻ മലയാളി), ഹാരിസ്​(ബഹ്​റൈൻ വാർത്ത) രാജീവ്​(റേഡിയോരംഗ്​), പ്രവീൺ കൃഷ്ണ(ബി.എം.സി & 24 ന്യൂസ്​), റഫീഖ് അബ്ബാസ്​​(തേജസ്​ ഓൺലൈൻ), […]
Read More