ഐ.വൈ.സി.സി ബഹ്റൈൻ, മുഹറഖ് ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമീർ കണ്ണൂർ പ്രസിഡന്റ്
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമീർ കണ്ണൂർ (പ്രസിഡന്റ്), റിയാസ് P (സെക്രട്ടറി), അൻഷാദ് റഹിം (ട്രഷറർ) എന്നിവരാണ് പുതിയ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. വൈസ് പ്രസിഡന്റായി രതീഷൻ. കെ.പി, ജോയിന്റ് സെക്രട്ടറിയായി ജോജു പൊറിഞ്ചു എന്നിവരെയും കൺവെൻഷൻ തിരഞ്ഞെടുത്തു. സംഘടനയുടെ ജനാധിപത്യ രീതിയിലുള്ള പുനഃസംഘടനയുടെ ഭാഗമായാണ് മുഹറഖ് ഏരിയയിലും പുതിയ നേതൃത്വത്തെ കണ്ടെത്തിയത്.രാജൻ ദേവർകോവിൽ, മാത്യു ജോർജ്, ഹംസ, ഇർഷാദ്, […]









