BMC News Desk

ബിഡികെ- ഐഎൽഎ- നിള ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

bdkilaബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐഎൽഎ), ചേലക്കര നിയോജക മണ്ഡലം പ്രവാസി അസോസിയേഷൻ (നിള ബഹ്‌റൈൻ) എന്നീ സംഘടനകൾ സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 80 ഓളം പേര് രക്‌തം നൽകി. ഐസിആർഎഫ് അഡ്വൈസർ അരുൾദാസ് തോമസ്‌ രക്തദാനക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഐഎൽഎ ജനറൽ സെക്രട്ടറി വാണി ശ്രീധർ സ്വാഗതം പറഞ്ഞു. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. […]
Read More

കൊയിലാണ്ടിക്കൂട്ടം ഓണസംഗമം

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഫ്രണ്ട്‌സ്‌ അസോസിയേഷൻ ഹാളിൽ സജീവ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഓണാഘോഷ സംഗമം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി അബ്ദുറഹ്മാൻ അസീൽ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, വനിതാ വിഭാഗം കൺവീനർ ആബിദ ഹനീഫ്, ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വിനോദ്‌ നാരായണൻ അവതാരകനായിരുന്ന പരിപാടി ആബിദ് […]
Read More

പ്രതിഷേധ സംഗമം ഞായറാഴ്ച;ബഹ്റൈൻ കോഴിക്കോട് ജില്ലാ യുഡിഎഫ് കമ്മിറ്റി

വടകര എംപി ഷാഫി പറമ്പിൽ എതിരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബഹ്റൈൻ കോഴിക്കോട് ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 12/10/2025 ഞായറാഴ്ചവൈകിട്ട് 8 30 ന് കെഎംസിസി ഓഫീസ് മനാമയിൽ നടത്തുമെന്ന് ബഹറിൻ കോഴിക്കോട് ജില്ല യുഡിഎഫ് കമ്മിറ്റി അറിയിച്ചു.
Read More

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു

ബഹ്‌റിൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ലോഗോ പ്രകാശനം രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് എം. പി.  നിർവ്വഹിച്ചു. ബി. കെ. എൻ. ബി. എഫ്. ചെയർമാൻ  റെജി കുരുവിള, പ്രസിഡന്റ് സാജൻ തോമസ്, ട്രഷറർ  ബോബി പാറമ്പുഴ, എക്‌സിക്കൂട്ടീവ് അംഗങ്ങളായ  സന്തോഷ്‌ പുതുപ്പള്ളി, സുബിൻ തോമസ്,  ജോൺസൺ,  റോബിൻ എബ്രഹാം,  മണിക്കുട്ടൻ, ജോയൽ, എന്നിവർ സന്നിഹിതരായിരുന്നു.കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് […]
Read More

പേരാമ്പ്രയിൽ നടന്ന പോലീസ് ലാത്തിച്ചാർജിൽ ബഹ്റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു

സി കെ ജി കോളേജിലെ ഇലക്ഷൻ വിജയത്തിൽ വിറളി പുണ്ട സി.പി.എം പോലീസിനെ ഉപയോഗിച്ച് ഷാഫി പറമ്പിൽ MP ഉൾപ്പെടെയുള്ള നേതാക്കൻമാർക്കതിരെ ഗ്രനേഡ് , ലാത്തിചാർജ് എന്നിവ നടത്തിയ പോലീസിലെ ക്രിമിനലുകൾക്ക് എതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബഹ്റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Read More

സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടനയായി മാറിയ സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് ,ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. കലവറ റെസ്റ്റോൻ്റെ ഹാളിൽ നടന്ന ഓണവില്ല് 2 k 25 എന്ന ഓണഘോഷത്തിൽ, ആഭ്യന്തരമന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് ഐ ടി പ്രൊഫഷണൽ മേജർ അമീന മൂസ, ബഹ്‌റൈൻ സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ഷെമിലി പി ജോൺ,എന്നിവർ മുഖ്യാതിഥികളായും, ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം സിവിൽ ഡിഫൻസ് […]
Read More

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം:വർണ്ണാഭമായ നാടോടി നൃത്തത്തോടെ സ്റ്റേജ് ഇനങ്ങൾക്ക് തുടക്കം

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിലെ സ്റ്റേജ് ഇനങ്ങൾക്ക് വർണ്ണാഭമായ നാടോടി നൃത്തത്തോടെ തുടക്കമായി.സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് […]
Read More

നിങ്ങളുടെ സ്വപ്‌ന ഭവനത്തിലേക്കുള്ള വഴികള്‍ തുറക്കാം; 24 ഡ്രീം ഹോം എക്‌സ്‌പോ ഇന്നും നാളെയും തിരുവനന്തപുരം ലുലു മാളില്‍

മുപ്പതിലേറെ ബില്‍ഡര്‍മാർ,45 ലക്ഷം മുതല്‍ ആറ് കോടി രൂപ വരെയുള്ള ബഡ്ജറ്റിലുള്ള വീടുകളും ഡിസൈനുകളും.11, 12 രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ തിരുവനന്തപുരം ലുലു മാളില്‍ നിങ്ങളുടെ സ്വപ്‌ന ഭവനം സ്വന്തമാക്കാന്‍ കൂട്ടായി ട്വന്റിഫോര്‍. 24 ഡ്രീം ഹോം എക്‌സ്‌പോ ഇന്നും നാളെയും തിരുവനന്തപുരം ലുലു മാളില്‍ നടക്കും. സ്വപ്‌ന ഭവനത്തിലേക്കുള്ള വഴികള്‍ തുറക്കാന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാകാന്‍ മുപ്പതിലേറെ ബില്‍ഡര്‍മാരാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. 45 ലക്ഷം മുതല്‍ ആറ് കോടി രൂപ […]
Read More

ഷാഫി പറമ്പിൽ എം.പി ക്ക് നേരെയുള്ള പോലീസ്‌ അതിക്രമത്തിൽ ശക്തമായ പ്രതിഷേധം: ഐ.വൈ.സി.സി ബഹ്‌റൈൻ

പേരാമ്പ്രയിൽ വെച്ച് കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം.പിക്ക് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരു ജനപ്രതിനിധിക്കെതിരെ പോലും നിയമപാലകർ ഇത്തരത്തിൽ അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിക്ക് നേരെ, പ്രത്യേകിച്ച് സമാധാനപരമായ ജനാധിപത്യ പ്രതിഷേധ സാഹചര്യങ്ങളിൽ, പോലീസ് ശാരീരികമായി അതിക്രമം നടത്തുന്നത് ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല.ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും, അതിക്രമത്തിന് കാരണക്കാരായ […]
Read More

മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം വർണ്ണാഭമായി ആഘോഷിച്ചു

മുഹറഖ് മലയാളി സമാജം നടത്തി വന്ന ഓണാഘോഷം അഹ്‌ലൻ പൊന്നോണാഘോഷം വൈവിധ്യമാർന്ന പരിപാടികളോട് കൂടി സമാപിച്ചു, സെപ്റ്റംബർ ഒന്നിന് വിവിധ ഓൺലൈൻ മത്സരങ്ങളോട് കൂടി തുടങ്ങിയ ആഘോഷം ഒരു മാസങ്ങൾക്ക് ശേഷമാണു സമാപനം ആയത്, മുഹറഖ് സയ്യാനി ഹാളിൽ നടന്ന പരിപാടി രാവിലെ 11 മണിക്ക് സദ്യയോട് കൂടി തുടങ്ങി രാത്രി 12 മണിക്ക് ആണ് അവസാനിച്ചത്, വനിതാ വേദി നേതൃത്വത്തിൽ നടത്തിയ പായസ മത്സരവും, മഞ്ചാടി ബാലവേദി അണിയിച്ചൊരുക്കിയ കുട്ടിയോണം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി, […]
Read More