BMC News Desk

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.ശമീർ സഖാഫിയുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്.ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് കെ.കെ. അബൂബക്കർ ലത്വീഫി, സംഘടനാ സെക്രട്ടറി ഷംസുദ്ധീൻ പൂക്കയിൽ , മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, വുമൺ എംപ്പവർമെന്റ് സെക്രട്ടറി നൗഫൽ മയ്യേരി, അഹ്മദ് സഖാഫി എന്നിവർ നേതൃത്വം നൽകി.ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം ജനുവരി […]
Read More

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ ഹ്യൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് സന്ദർശിക്കവെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിനായി വിവിധ തലത്തിലുള്ള ക്യാമ്പയിനമായി പ്രവാസി ലീഗൽ സെൽ മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിലുള്ള ആവശ്യം നേടിയെടുക്കുന്നതിനായി പ്രവാസികൾ ഒരുമിച്ചു സമ്മർദ്ദം ചെലുത്തേണ്ടതുണ്ട് എന്ന് ഹ്യൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് എച്ഒസി പ്രശാന്ത് കുമാർ സോന പറഞ്ഞു. പ്രവാസി ലീഗൽ സെല്ലിന്റെ മുൻ വർഷത്തെ പ്രവർത്തന […]
Read More

ബഹ്‌റൈൻ മലയാളീ കത്തോലിക്ക സമൂഹം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ആഘോഷിച്ചു

ബഹ്‌റൈൻ മലയാളീ കത്തോലിക്ക സമൂഹം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ 2025 ഡിസംബർ 26 ആം തീയ്യതി ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ആഘോഷിച്ചു. രാവിലെ 8.30ന് തിരുന്നാൾ കൊടിയേറി. അതിനു ശേഷം 9 മണി മുതൽ വിശ്വാസികൾക്കായി അമ്പ് എഴുന്നള്ളിച്ചു വെക്കൽ നടന്നു. തുടർന്ന് നടന്ന ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് മനാമ തിരുഹൃദയ ദേവാലയം വികാരിയും തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറുമായ റെവ. ഫാ. ഫ്രാൻസിസ് ജോസഫ് പടവുപുരക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ഔർ ലേഡി […]
Read More

ജനഹൃദയങ്ങളിൽ ചേർത്ത് വച്ച നേതാവ് ലീഡർ കെ.കരുണാകരനെയും നിലപാടുകളുടെ രാജകുമാരൻ പി.ടി തോമസിനെയും അനുസ്മരിച്ചു- ഒ.ഐ.സി.സി ബഹ്‌റൈൻ

കേരളത്തിലെ സാധാരണ ജനങ്ങൾ ഹൃദയത്തിൽ ചേർത്ത് വച്ച നേതാവ് ആയിരുന്നു കെ. കരുണാകരൻ എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരന്റെ പതിനഞ്ചാമത് ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. കേരളത്തിൽ ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾക്ക് എല്ലാം അടിസ്ഥാന ശില പാകിയ നേതാവ് ആയിരുന്നു അദ്ദേഹം, വിമർശനങ്ങളെ എല്ലാം ചെറുപുഞ്ചിരിയോടെ നേരിട്ട നേതാവ്, നാടിന്റെ വികസനത്തിന്‌ വേണ്ടിയുള്ള പദ്ധതികൾ എത്ര പ്രതിഷേധം ഉണ്ടായാലും, സൗമ്യതയോടെ അവയെ എല്ലാം നേരിട്ട് […]
Read More

കെ പി എ പ്രവാസി ശ്രീ സംഘടിപ്പിച്ച എകദിന വിനോദയാത്ര ഹൃദ്യമായ അനുഭവമായി

ബഹ്റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസി ശ്രീ സ്ത്രീകൾക്കായി സംഘടിപ്പിച്ച എകദിന വിനോദയാത്ര ഹൃദ്യമായ അനുഭവമായി.ഡിസംബർ 17-ന് സംഘടിപ്പിച്ച യാത്രയിൽ 50 ഓളം പ്രവാസി ശ്രീ അംഗങ്ങളും കുട്ടികളും പങ്കെടുത്തു. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അംഗങ്ങൾക്കിടയിൽ സൗഹൃദം പുതുക്കുന്നതിനും മാനസിക ഉല്ലാസത്തിനുമായാണ് യാത്ര സംഘടിപ്പിച്ചത്. രാവിലെ 9:30-ന് അൻഡലൂസ് ഗാർഡൻസിന് സമീപത്തുനിന്ന് പ്രവാസി ശ്രീ കോർഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗമവുമായ രഞ്ജിത് ആർ പിള്ള , കെ പി എ […]
Read More

ബഹ്റൈനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത :താപനില 14 ഡിഗ്രി സെൽഷ്യസ് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാവകുപ്പ്

ബഹ്റൈനിൽ വീണ്ടും മഴയ്ക്ക് സാധ്യത. നാളെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ബഹ്‌റൈനിൽ എല്ലായിടത്തും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വാരാന്ത്യത്തിൽ കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ കാലാവസ്ഥാവകുപ്പിന്റെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്.
Read More

ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീനി ഹാസ്യത്തിന് വിട;അനുസ്മരണ യോഗം സംഘടിപ്പിച്ചു

ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീനി ഹാസ്യത്തിന് വിട. എന്ന പേരിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ ശ്രീനിവാസൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സമാജം ബാബുരാജൻ ഹാളിൽ വെച്ചു ചേർന്ന യോഗത്തിൽ കേരളീയ സാമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു, ശ്രീനിവാസനെക്കുറിച്ച് ഫിലിം ക്ലബ്ബ്‌ നിർമ്മിച്ച ഡോക്യൂമെന്ററി വീഡിയോ പ്രദർശനത്തോടെ ആരംഭിച്ച അനുസ്മരണ പരിപാടിയിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതവും വൈസ്പ്രസിഡന്റ് ദിലീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി, മധ്യവർത്തി […]
Read More

സമസ്ത നൂറാം വാർഷികം:സെന്റിനറി ടീം രൂപവത്കരിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക പ്രചരണ പ്രവർത്തനങ്ങൾക്ക് ബഹ്റൈനിൽ തുടക്കമായി. മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ ഡിസംബർ 20 മുതൽ ഫിബ്രവരി 10 വരെ നീണ്ടു നിൽക്കുന്ന കർമസാമയികത്തിന്റെ ഭാഗമായി ഐ.സി എഫ് ബഹ്റൈൻ നാഷണൽ കമ്മിറ്റി വിവിധ പദ്ധതി പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ജനസമ്പർക്കം, ഉണർത്തുജാഥ, സമസ്ത പഠനം, പ്രഭാഷണങ്ങൾ, സ്നേഹ സംഗമങ്ങൾ എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. പ്രവർത്തനങ്ങൾക്ക് കെ. സി സൈനുദ്ധീൻ സഖാഫി ചെയർമാനും കെ. കെ. അബൂബക്കർ ലത്വീഫി ജനറൽ […]
Read More

കെസിഎ ഹാർമണി 2025 “

ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), “കെസിഎ ഹാർമണി 2025 ” എന്ന പേരിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ക്രിസ്മസ്സുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ആഘോഷ പരിപാടികൾ 2025 ഡിസംബർ 27 മുതൽ ആരംഭിച്ച് 2026 ജനുവരി 2 ആം തീയതി ഗ്രാൻഡ്ഫിനാലെയോട് കൂടെ പര്യവസാനിക്കും.2025 ഡിസംബർ 27 ന് ശനിയാഴ്ച ഉദ്ഘാടന പരിപാടികളോടൊപ്പം കേക്ക് മേക്കിങ് മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കം […]
Read More

പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ അമേരിക്കൻ ജനപ്രതിനിധിയും

പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ തയ്യാറായി അമേരിക്കൻ ജനപ്രതിനിധി. ഇല്ലിനോയ്‌സ് സംസ്ഥാനത്തെ പതിനാറാം ഡിസ്ട്രിക്ട് പ്രതിനിധിയും ഇന്ത്യയിൽ കുടുംബവേരുകളുമുള്ള കെവിൻ ജോൺ ഓലിക്കലാണ് പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ തയ്യാറാണ് എന്നറിയിച്ചത്. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, പിഎൽസി അമേരിക്കൻ ചാപ്‌റ്റർ കോർഡിനേറ്റർ അഡ്വ. മാത്യു മാപ്ളേറ്റ്, ഗ്ലോബൽ കോർഡിനേറ്റർ ഡോ. സെബാസ്റ്റിയൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ തയ്യാറാണ് എന്ന് അമേരിക്കൻ ജനപ്രതിനിധിയും […]
Read More