ബഹ്‌റൈൻ മീഡിയ സിറ്റി ശ്രാവണ മഹോത്സവം 2025: ഒക്ടോബർ നാലിന് നടക്കുന്ന പായസം മത്സരം മലയാളി മങ്ക മത്സരം എന്നിവയുടെ ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുന്നു
മെഗാ മാർട്ട് അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി പായസം മത്സരം ,മലയാളി മങ്ക മത്സരം എന്നിവ സംഘടിപ്പിക്കുന്നു.ഒക്ടോബർ 4 ശനിയാഴ്ച വൈകിട്ട് 7 30 മുതൽ ബിഎംസി ഓഡിറ്റോറിയങ്ങളിൽ ജനറൽ കൺവീനർ ശിവാംബിക,ജോയിൻ കൺവീനർമാരായ ലിസി മേരി ,ആതിര പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് മധുരമൂറുന്ന പായസം മത്സരങ്ങൾ നടക്കുക.മലയാളത്തനിമയില്‍ ഒരുങ്ങാന്‍ കൊതിക്കുന്ന പെണ്‍കൊടികള്‍ക്കായുള്ള മലയാളി മങ്ക മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ജനറൽ കൺവീനർ സുനീഷ് , […]









