BMC News Desk

ബഹ്റൈൻ കിരീടാവകാശി മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ സന്ദർശിച്ചു

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ സന്ദർശിച്ചു. സെലിബ്രേറ്റ് ബഹ്‌റൈൻ സീസണിന്റെ ഭാഗമായി ആയി നടക്കുന്ന ഫെസ്റ്റിവൽ സന്ദർശിക്കാൻ കിരീടാവകാശിയോടൊപ്പം രാജ്യത്തെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു.ബഹ്‌റൈന്റെ ചരിത്ര സ്ഥലങ്ങൾ, പൈതൃക കെട്ടിടങ്ങൾ, പരമ്പരാഗത വിപണികൾ എന്നിവ ടൂറിസം മേഖലയെ പിന്തുണയ്ക്കുന്ന പ്രധാന ആകർഷണങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സമഗ്ര വികസനത്തിനുള്ള സംഭാവന ഇവ ശക്തിപ്പെടുത്തുന്നുവെന്നും കിരീടവകാശി പറഞ്ഞു.മുഹറഖിന്റെ […]
Read More

കാൻസർ രോഗികൾക്കായി മുടി ദാനം നൽകി പ്രവാസി വനിതകൾ

ബഹ്‌റൈനിലെ കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ പ്രവാസി വനിതകൾ മുടി ദാനം നൽകി. നീതു സുരേന്ദ്രൻ, ഡെൽന ഡേവിസ്, ജാസിന, കോളിൻ ഉണ്ണിഷാനു, മിനു റോസ് കുര്യൻ എന്നിവരും ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ബിൽഹ വിപിനുമാണ് ഈ അടുത്ത ദിവസങ്ങളിൽ ഇത്തരത്തിൽ മുടി ദാനം നൽകിയത്. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിൽ വെച്ച് മുടി മുറിച്ചെടുത്ത് അവിടെ തന്നെ കൈമാറുകയായിരുന്നു.   ചുരുങ്ങിയത് 21 സെന്റീ മീറ്റർ […]
Read More

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം നേട്ടത്തിൻ്റെ നെറുകയിൽ : തുടർച്ചയായ അഞ്ചാം വർഷവും സ്‌കൈട്രാക്‌സിന്റെ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചു

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടർച്ചയായ അഞ്ചാം വർഷവും സ്‌കൈട്രാക്‌സിന്റെ 5-സ്റ്റാർ റേറ്റിംഗ്.ലോകത്തിലെ മുൻനിര വിമാനത്താവള, എയർലൈൻ റേറ്റിംഗ് ഓർഗനൈസേഷനായ സ്കൈട്രാക്സിൻ്റെ ഫൈസ്റ്റാർ റേറ്റിംഗ് തുടർച്ചയായ അഞ്ചാം വർഷമാണ് ബഹ്‌റൈൻ എയർപോർട്ടിന് ലഭിക്കുന്നത്. ഈ അംഗീകാരം വിമാനത്താവളത്തിന്റെ സ്ഥിരതയുള്ള മാനദണ്ഡങ്ങളെയും അസാധാരണമായ സേവനങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് BIA യുടെ ഓപ്പറേറ്ററും മാനേജിംഗ് ബോഡിയുമായ ബഹ്‌റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു.തുടർച്ചയായ അഞ്ചാം വർഷവും വിമാനത്താവളത്തിന്റെ 5-സ്റ്റാർ റേറ്റിംഗ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുഴുവൻ ജീവനക്കാർക്കും അഭിമാനകരമാണെന്ന് […]
Read More

ലൈറ്റ്സ് ഓഫ് കൈൻഡ്‌നസ് സംഘടനയുടെ “കൈൻഡ്‌നസ് കോർണറിന്റെ” പ്രവർത്തനങ്ങൾക്കുള്ള അഭിനന്ദന സർട്ടിഫിക്കറ്റ്.

ബഹ്‌റൈൻ കാറ്റലിസ്റ്റ്സ് ഡിസേബിൾഡ് അസോസിയേഷൻ (ബിസിഡിഎ) വാർഷിക കായിക ദിന പരിപാടികൾ ഇസ സ്‌പോർട്‌സ് സിറ്റിയിലെ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ നടന്നു.ബഹ്‌റൈൻ പാർലമെന്റേറിയൻമാരായ അഹമ്മദ് സബാഹ് അൽസല്ലും ജലീല സയീദ് അൽ-അലാവിയും …. ചടങ്ങിൽ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു.ബി.സി.ഡി.എ പ്രസിഡന്റ് റിയാദ് അൽമർസൂക്കും മാനവ വിഭവശേഷി മേധാവി ജമീലും പങ്കെടുത്തവർക്കും ആശംസകൾ നേർന്നു.ചടങ്ങിൽ കൈൻഡ്‌നസ് കോർണർ ബൂത്ത് സംഘടിപ്പിച്ച .ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നസ് സംഘടനയ്ക്ക് ബഹ്‌റൈൻ പാർലമെന്റേറിയൻ ജലീല സയീദ് അൽ-അലവി അഭിനന്ദന സർട്ടിഫിക്കറ്റ് […]
Read More

ആർ.എസ്.സി മുഹറഖ് സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. കസീനോ സെക്ടർ ജേതാക്കൾ

പ്രവാസി മലയാളികളുടെ കലാ–സാംസ്കാരിക അഭിരുചികളെ ധാർമ്മിക മൂല്യങ്ങളിലൂന്നി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിച്ച പതിനഞ്ചാമത് മുഹറഖ് സോൺ പ്രവാസി സാഹിത്യോത്സവ് ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടന്നു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച കലാമേളയിൽ മുഹറഖ് സോണിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 യൂനിറ്റുകളെ പ്രതിനിധീകരിച്ച് 100ലധികം പ്രതിഭകൾ പങ്കെടുത്തു.സാഹിത്യോത്സവിൽ കസിനോ സെക്ടർ ഒന്നാം സ്ഥാനവും, ഗുദൈബിയ സെക്ടർ രണ്ടാം സ്ഥാനവും, ഹിദ്ദ് സെക്ടർ മൂന്നാം സ്ഥാനവും നേടി. ആർ.എസ്.സി മുഹറഖ് […]
Read More

ദേശീയ മനുഷ്യവകാശ ഫെഡറേഷന്റെ 2025 ലെ ദേശീയ പ്രവാസി മിത്ര പുരസ്ക്കാരം സമ്മാനിച്ചു

ദില്ലി ആസ്ഥാനമായ ദേശീയ മനുഷ്യവകാശ ഫെഡറേഷന്റെ 2025 ലെ ദേശീയ പുരസ്ക്കാരമായ പ്രവാസി മിത്ര പുരസ്ക്കാരം സമ്മാനിച്ചു.കോഴിക്കോട് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന സമ്മേളനത്തിൽ വെച്ച് ദേശീയ മനുഷ്യവകാശ കമീഷൻ ജൂഡിഷ്യറി അംഗം ജസ്റ്റീസ് കെ.ബൈജുനാഥിൽ നിന്നും എൻ.ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യാ ചെയർമാനും പ്രവാസി സമൂഹ അവകാശ പ്രവർത്തകനുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ഏറ്റുവാങ്ങി.ചടങ്ങിൽ പ്രമുഖരായ ജസ്റ്റിസുമാർ, അഭിഭാഷകർ, വ്യവസായ വാണിജ്യ സാമൂഹ്യ സാംസ്ക്കാരിക നേതാക്കൾ പങ്കെടുത്തു. സൗഹൃദം പുതുക്കി […]
Read More

ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവെൻഷനും

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണ സമ്മേളനവും സംഘടനാ തിരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിക്കുന്നു. ഡിസംബർ 28 ഞായറാഴ്ച രാത്രി 7:30-ന് മനാമയിലെ എം.സി.എം.എ ഹാളിലാണ് പരിപാടി. കേരളത്തിന്റെ വികസന ഭൂപടം വരച്ചുചേർത്ത ഭരണാധികാരിയായ കെ. കരുണാകരന്റെയും, പരിസ്ഥിതി-സാമൂഹിക വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉയർത്തിപ്പിടിച്ച പി.ടി. തോമസിന്റെയും ഓർമകൾ പുതുക്കുക എന്നതാണ് അനുസ്മരണത്തിന്റെ ലക്ഷ്യം.​ഐ.വൈ.സി.സി സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഏരിയ തിരഞ്ഞെടുപ്പ് കൺവെൻഷനും […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റി 93-മത് ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 93 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി വിപുലമായ രീതിയിൽ തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു. കഴിഞ്ഞദിവസം സൊസൈറ്റിയിലെ കുമാരനാശാൻ ഹാളിൽ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി തീർഥാടന കമ്മിറ്റി മുൻ ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി ബാബുരാജൻ മുഖ്യാതിഥി ആയിരുന്നു, കെ. എസ്. സി. എ പ്രസിഡൻറ് രാജേഷ് നമ്പ്യാർ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജി. എസ്. എസ് കുടുംബാംഗവുമായ […]
Read More

കൊയിലാണ്ടിക്കൂട്ടം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സാക്കിറിൽ വിന്റർ ക്യാമ്പും,ക്രിസ്തുമസ്സ് ആഘോഷവും സംഘടിപ്പിച്ചു. കുട്ടികളുടെ ഒപ്പന, ഗാനമേള, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം വടംവലി മത്സരങ്ങൾ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പ് ന്റെ ഭാഗമായി ഉണ്ടായിരുന്നു. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റിയും, വനിതാ വിഭാഗവും നേതൃത്വം നൽകി
Read More

ആർ.എസ്.സി മനാമ സോൺ ‘പ്രവാസി സാഹിത്യോത്സവ്’ സമാപിച്ചു. സൽമാനിയ സെക്ടർ ജേതാക്കൾ

പ്രവാസി മലയാളികളുടെ കലാ–സാംസ്കാരിക അഭിരുചികളെ ധാർമ്മിക മൂല്യങ്ങളിലൂന്നി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിച്ച പതിനഞ്ചാമത് മനാമ സോൺ പ്രവാസി സാഹിത്യോത്സവ് സൽമാനിയയിലെ അൽ മാജിദ് പ്രൈവറ്റ് സ്കൂളിൽ വെച്ച് നടന്നു.രാവിലെ എട്ട് മണിക്ക് ആരംഭിച്ച കലാമേളയിൽ മനാമ സോണിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 യൂനിറ്റുകളെ പ്രതിനിധീകരിച്ച് 100ലധികം പ്രതിഭകൾ പങ്കെടുത്തു.സാഹിത്യോത്സവിൽ സൽമാനിയ സെക്ടർ ഒന്നാം സ്ഥാനവും, സൽമാബാദ് സെക്ടർ രണ്ടാം സ്ഥാനവും, ബുദയ്യ സെക്ടർ മൂന്നാം സ്ഥാനവും നേടി. ആർ.എസ്.സി […]
Read More