BMC News Desk

ഇന്ത്യൻ ക്ലബ് ഓപ്പൺ ഡാർട്ട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും

ഇന്ത്യൻ ക്ലബ് ഓപ്പൺ ഡാർട്ട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും .2023 മാർച്ച് 9 മുതൽ 11 വരെ ,ഡാർട്ട്സ് ബേയുടെ നേതൃത്വത്തിൽ ‘ഓപ്പൺ ഡാർട്ട്സ് സിംഗിൾസ്/ ഡബിൾസ് ചാമ്പ്യൻഷിപ്പ്’ ആണ് നടത്തുക .ഈ ടൂർണമെന്റിൽ ജിസിസി നാഷനലുകൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. 4000 ഡോളർ ക്യാഷ് പ്രൈസുൾപ്പെടെ വിജയികൾക്കും റണ്ണർ അപ്പുകൾക്കും സെമി ഫൈനലിസ്റ്റുകൾക്കും ട്രോഫികളും നൽകും.സിംഗിൾസിന് 5 ദിനാറും, ഡബിൾസിന് 10 ദിനാറുമാണ് എൻട്രി ഫീസ്. മാർച്ച് 05-ന് മുമ്പ് അപേക്ഷകൾ […]
Read More

തുര്‍ക്കി – സിറിയ ഭൂകമ്ബം: മരണം അര ലക്ഷത്തിലേക്ക് അടുക്കുന്നു ഭീതി പരത്തി തുടര്‍ ചലനം.

ഫെബ്രുവരി 6ന് തെക്ക് – കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും നാശംവിതച്ച ഭീമന്‍ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു.ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇരുരാജ്യങ്ങളിലെയും ആകെ മരണ സംഖ്യ 48,000 കടന്നു. തുര്‍ക്കിയില്‍ മാത്രം 42,000ത്തിലേറെ പേര്‍ മരിച്ചെന്നാണ് കണക്ക്. സിറിയയില്‍ 7,000ത്തോളം പേരും മരിച്ചു.അതിനിടെ, റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്ബ് വീണ്ടും ശക്തമായ തുടര്‍ ചലനങ്ങളുണ്ടായത് ഭീതി പരത്തി.തിങ്കളാഴ്ച തുര്‍ക്കിയില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഹാതെയ് പ്രവിശ്യയിലുണ്ടായ […]
Read More

തുർക്കി ഭൂകമ്പം: സഹായവുമായി ബി.ഡി.എഫിന്റെ ആദ്യ വിമാനം സർവീസ് നടത്തി

തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് വിമാനം സര്‍വിസ് നടത്തി.തുര്‍ക്കിയിലും സിറിയയിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദേശാനുസരണമാണ് സാമഗ്രികള്‍ അയച്ചത്. റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദുരിതാശ്വാസ വസ്തുക്കള്‍ സമാഹരിച്ചത്. വരും ദിവസങ്ങളിലും ദുരിതാശ്വാസ സഹായം അയക്കുന്നത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Read More

ബഹ്‌റൈൻ മെട്രോ: ദില്ലി മെട്രൊ റെയിൽ കോർപ്പറേഷന് ടെൻഡർ ലഭിച്ചു

ബഹ്‌റൈൻ മെട്രോയുടെ ഒന്നാം ഘട്ട പദ്ധതി നിർമിക്കാനുള്ള ടെൻഡർ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് ലഭിച്ചു. 20 സ്റ്റേഷനുകളുള്ള മെട്രോയുടെ നിർമ്മാണം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇത് കണക്കിലെടുത്ത് ഡിഎംആർസി,ബിഇഎംഎൽ ലിമിറ്റഡുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. കരാർ പ്രകാരം, റോളിംഗ് സ്റ്റോക്ക് നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ബിഇഎംഎൽ സഹായിക്കുന്നതായിരിക്കും. കൂടാതെ പദ്ധതി വികസനം, ബജറ്റിംഗ് എന്നീ മേഖലകളിൽ വൈദഗ്ധ്യം നൽകുന്നതിനും ബഹ്‌റൈൻ മെട്രോ പദ്ധതിയുടെ കരാർ ബാധ്യതകളിൽ പ്രവർത്തിക്കുന്നതിനും ഡിഎംആർസി സഹായിക്കും. 2 ബില്യൺ ഡോളറിനാണ് കരാർ […]
Read More

ഇന്ത്യന്‍ ക്ലബ്ബ് സംഘടിപ്പിച്ച റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് വന്‍ വിജയമെന്ന് ഭാരവാഹികൾ

ബഹ്‌റൈൻ ഇന്ത്യന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചെസ് ടൂര്‍ണമെന്റില്‍ അമേച്വര്‍,ഫിഡേ റേറ്റഡ് എന്നീ കാറ്റഗറികളിലായി 15 രാജ്യങ്ങളില്‍ നിന്നായി 250 ലധികം പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. അമേച്വര്‍ കാറ്റഗറിയില്‍ ഇന്ത്യയില്‍ നിന്നുള്ള ദിലീപ് എസ്. നായരും ഫിഡേ റേറ്റഡ് കാറ്റഗറിയില്‍ മൊറോക്കയില്‍ നിന്നുള്ള ടിസിര്‍ മുഹമ്മദും ചാമ്പ്യന്മാരായി. ഇവര്‍ക്കുള്ള സമ്മാനം ബെഹറിന്‍ ചെസ് ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് ബര്‍ഹനുദ്ദീന്‍ അല്‍-അവാദി, ജനറല്‍ സെക്രട്ടറി അല്‍- ബര്‍ഷൈദ് ഇബ്രാഹിം,ഇന്ത്യക്ലബ്ബ് ജനറല്‍ സെക്രട്ടറി സതീഷ് ഗോപിനാഥ്,പ്രസിഡന്റ് കെ.എം.ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് […]
Read More

അദ്ധ്യാപക പരിശീലന ശില്പ ശാല നാളെ (23 .02 .2023 )

മനാമ :സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ)ബഹ്‌റൈൻ ചാപ്റ്റർ അധ്യാപക പരിശീലന ശിൽപശാല നാളെ നടക്കും .കെസിഎ ഹാൾ-സെഗയയിൽ 23 ഫെബ്രുവരി വ്യാഴാഴ്ച വൈകീട്ട് വൈകുന്നേരം 6:30 മുതൽ രാത്രി 9:00 വരെ നടക്കുന്ന ശില്പശാല അധ്യാപകർക്കുള്ള നെക്സ്റ്റ്ജെൻ പരിശീലനം പരിപാടികൾ ഉൾക്കൊള്ളുന്നതാണ്.നവ ശീലങ്ങൾ,ഗുണപരമായ അദ്ധ്യാപക-ശിഷ്യ ബന്ധം, ഭാവി വിദ്യാഭ്യാസ രീതികൾ എന്നിവയെ അടിസ്‌ഥാനമാക്കി രണ്ടു മണിക്കൂർ നടക്കുന്ന സെഷൻ, സിജി ഇന്റർനാഷണൽ കരിയർ കോർഡിനേറ്ററും സൗദി യാമ്പൂ ഇൻഡസ്ട്രിയൽ കോളേജ് അദ്ധ്യാപകനും ആയ […]
Read More

ഒരു കേടിയോളം വിലയുള്ള സ്വര്‍ണം പൂശിയ വസ്ത്രങ്ങൾ ധരിച്ചെത്തിയ യാത്രക്കാരന്‍ കരിപ്പൂരിൽ പിടിയിൽ.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയതായി പൊലീസ് അറിയിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ വടകര സ്വദേശിയായ മുഹമ്മദ് സഫ്‌വാനാണ് പിടിയിലായത്.വിപണി വിലയനുസരിച്ച് ഇതിന് ഒരു കോടിയോളം വിലവരുമെന്നും ഈ വര്‍ഷം മാത്രം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടുന്ന 12-ാമത്തെ കേസാണിതെന്നും പൊലീസ് പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നാണ് സഫ്‌വാന്‍ വന്നത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി വിമാനത്താവള ടെര്‍മിനലിന് പുറത്തിറങ്ങിയ […]
Read More

തുമ്പക്കുടം കുടുബ സംഗമം 2023 നടത്തി

തുമ്പമൺ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൗദി ചാപ്റ്ററിന്റെ 2023 വർഷത്തെ കുടുംബ സംഗമവും നാലാമത് വാർഷികവും വെള്ളിയാഴ്ച 5 മണി മുതൽ ജുഫൈർ മാർവിഡാ ടവേഴ്സിൽവച്ച് നടത്തുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അസോസിയേഷന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെയും തുടർന്നുള്ള പ്രവർത്തനങ്ങളുടെയും അവലോകനവും വാർഷിക റിപ്പോർട്ടും കണക്കവതരണവും നടന്നു. പ്രോഗ്രാം കൺവീനാറായിരുന്ന മോൻസിയുടെ മാതാവ് നാട്ടിൽ നിന്നും വന്ന ഗ്രേസി ബാബുവിനെ അസോസിയേഷൻ ആദരിച്ചു. ചരിത്രമുറങ്ങുന്ന തുമ്പമൺ ദേശത്തിന്റെ പ്രത്യേകതയെ പറ്റി സൗദി കോർഡിനേറ്റർ റെന്നി അലക്സ് […]
Read More

സുബി സുരേഷിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Read More

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു.

കൊച്ചി ∙ തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ േനടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (34) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മികിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്ക് വരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി. സിനിമാല എന്ന ഹാസ്യ പരിപാടിയിൽ സുബിയുടെ […]
Read More