BMC News Desk

എം.ശിവശങ്കർ ഉൾപ്പെട്ട കൂടുതൽ പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ ;ഇ ഡി

ലൈഫ് മിഷൻ കോഴ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ ഇ.ഡി. ആദ്യ ഘട്ടത്തിൽ കോഴ കേസുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഈ വിവരങ്ങൾ അടിസ്ഥാനമാക്കി ശിവശങ്കർ ഉൾപ്പെട്ട മറ്റ് സർക്കാർ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം.കോടതിയിൽ കൈമാറിയ കസ്റ്റഡി എക്സ്റ്റെൻഷൻ റിപ്പോർട്ടിലാണ് കൂടുതൽ അന്വേഷണം നടത്തുന്നതിനായുള്ള വിവരങ്ങൾ ലഭിച്ചതായി ഇ.ഡി ചൂണ്ടിക്കാണിച്ചത്. കേസിൽ ശിവശങ്കർ ഉൾപെട്ടതിന്റെ ആഴം വലുതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നക്ക് ജോലി നൽകിയതെന്ന് കെ […]
Read More

തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂകമ്പം; 6.3 തീവ്രത ! കെട്ടിടങ്ങൾക്കു നാശനഷ്ടം.

അന്റാക്യ: തുര്‍ക്കി–സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍6.3 തീവ്രത രേഖപ്പെടുത്തി. തെക്കൻ തുർക്കി നഗരമായ അന്റാക്യയ്ക്ക് സമീപമാണ്പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാത്രി എട്ടോടെയായിരുന്നു സംഭവം. കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ആളപായമുണ്ടോയെന്ന്വ്യക്തമല്ല. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ 40,000-ല്‍ അധികം പേരാണ്മരിച്ചത്.
Read More

കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു.

കോഴിക്കോട്: മദ്യം ബലമായി നൽകി നഴ്സിങ് വിദ്യാർഥിനിയെ കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവർ ഒളിവിലാണ്. പ്രതികളെ പിടിക്കാൻ ഊർജിതമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം ഉണ്ടായത്. സുഹൃത്തുക്കളായ രണ്ടു പേർ ചേർന്ന് അവർ താമസിക്കുന്ന മുറിയിലെത്തിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. മുറിയിൽവച്ച് നിർബന്ധപൂർവം മദ്യം നൽകിയ ശേഷമായിരുന്നു പീഡനമെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഞായറാഴ്ച രാവിലെ പെൺകുട്ടിയെ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. പെൺ കുട്ടി എറണാകുളം […]
Read More

ഫ്‌ളോറിൻ മത്തിയാസിനും സിജു ജോർജിനും കാൻസർ കെയർ ഗ്രൂപ്പ് യാത്രയയപ്പ് നൽകി.

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിച്ചു വരുന്ന കാൻസർ കെയർ ഗ്രൂപ്പ്, ബഹ്‌റൈനിൽ നിന്നും യാത്ര തിരിക്കുന്ന രണ്ട് പ്രമുഖ വ്യക്തിത്വങ്ങൾക്കാണ് യാത്രയയപ്പും ആദരവും നൽകിയത്. ഗ്രൂപ്പിന്റെ സജീവ അംഗവും സാമൂഹിക പ്രവർത്തകയുമായ ഫ്‌ളോറിൻ മത്തിയാസിനും ഗൾഫ് മാധ്യമം ബഹ്‌റൈൻ ബ്യൂറോ ചീഫ് സിജു ജോർജിനും ബഹ്‌റൈൻ മീഡിയ സിറ്റിയിലെ , ബി എം സി ഹാളിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്‌ ഡോ: പി. വി. ചെറിയാൻ അധ്യക്ഷത […]
Read More

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ റാന്നിനിലയ്ക്കൽ ഭദ്രാസനത്തിലെ ഡീക്കൻ. ബിനോജി മാത്യു മന്നാകുഴിയിൽ നിര്യാതനായി.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ റാന്നിനിലയ്ക്കൽ ഭദ്രാസനത്തിലെ ഡീക്കൻ ബിനോജി മാത്യു മന്നാകുഴിയിൽ നിര്യാതനായി.മൈലപ്രായിൽ വച്ചുണ്ടായ വാഹന അപകടത്തെ തുടർന്ന് പരുമല ഹോസ്പിറ്റലിൽ ചികൽത്സിയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സജീവസാന്നിധ്യവും ഹയർസെക്കണ്ടറി മേഖലയിലെ നേതൃസ്ഥാനവും വഹിച്ചിരുന്നു.മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദികനായ റവ ഫാ മാത്യൂസ് മന്നാകുഴിയിലിന്റെ മകനാണ്.ശവസംസ്‌കാരം പിന്നീട് നടത്തും.
Read More

മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാൾ 24 വർഷത്തിന് ശേഷം പിടിയിൽ .

കോഴിക്കോട്: മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാളെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ് (56) ആണ് പിടിയിലായത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്തുവരുന്നയാളാണ്. 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15-ന് ആയിരുന്നു കേസിന്നാസ്പദമായ സംഭവം. ഗാനമേള നടന്നുകൊണ്ടിരിക്കെ നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടയാളായിരുന്നു അസീസെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മാത്തോട്ടത്തുനിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. മാത്തോട്ടത്തെ ഒരു പരിസരവാസി നല്‍കിയസൂചനയനുസരിച്ചാണ് […]
Read More

കൊവിഡ്-19: ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്ന നിർദ്ദേശവുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം

കൊവിഡ്-19-നെതിരായ ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്ന നിർദ്ദേശവുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം . ഇതുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി കോവിഡ് – വൈറസിനും ഉപവകഭേദങ്ങൾക്കെതിരെയുമുള്ള ബൂസ്റ്റർ വാക്സിനുകൾ എടുക്കണമെന്ന് സ്വദേശികളോടും , വിദേശികളോടും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസും , ഉപ വകഭേദങ്ങളും മൂലം ഉണ്ടാകുന്ന അണുബാധയ്‌ക്കെതിരെ ഉയർന്ന പ്രതിരോധശേഷി നിലനിർത്താനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്.
Read More

വനിതാദിനം ആഘോഷമാക്കാൻ സ്ത്രീകള്‍ക്ക് വിനോദസഞ്ചാരയാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി.

  വനിതാദിനം ആഘോഷമാക്കാൻ സ്ത്രീകള്‍ക്ക് മാത്രമായി വിനോദസഞ്ചാര യാത്രകളൊരുക്കി കെ.എസ്.ആര്‍.ടി.സി. മാര്‍ച്ച് ആറുമുതല്‍ 12 വരെ വനിതായാത്രാവാരമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക യാത്രകള്‍ നടത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.കോഴിക്കോട് ഡിപ്പോ ‘പെണ്‍കൂട്ട്’ എന്നപേരിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇഷ്ടമുള്ള പേര് യാത്രകള്‍ക്കായി ഓരോ ഡിപ്പോയ്ക്കും തിരഞ്ഞെടുക്കാം. എല്ലാ ജില്ലകളിലുമായി 100 ട്രിപ്പുകള്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. ഒരുദിവസത്തെ യാത്രയും താമസമടക്കമുള്ള യാത്രയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. എല്ലാ ജില്ലകളിലും ബജറ്റ് ടൂറിസം പദ്ധതിയില്‍ നടപ്പാക്കുന്ന യാത്രകള്‍ ഈ ദിവസങ്ങളില്‍ വനിതകള്‍ക്ക് മാത്രമായി നടത്താനാണ് തീരുമാനം. […]
Read More

തിരുവനന്തപുരത്ത് അറ്റകുറ്റപണികൾക്കായി റൺവേ അടയ്ക്കുന്നു; രണ്ട് ദിവസത്തെ വിമാന സമയങ്ങളിൽ മാറ്റം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന ബുധൻ, വ്യാഴം (22 .23 ) ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു. ബുധനും വ്യാഴവും 12.30 മുതൽ 4.30 വരെയുള്ള സർവീസുകൾ ആണ് പുനഃക്രമീകരിച്ചത് അറ്റകുറ്റ പണികൾക്കായാണ് റൺവേ അടയ്ക്കുന്നത്.യാത്രക്കാർ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read More

അഴിമതി അനുവദിക്കില്ല,ഭക്ഷ്യ സുരക്ഷയിൽ ജില്ലകള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതി.അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കണം. പക്ഷെ തെറ്റായ നടപടി സ്വീകരിക്കാനും പാടില്ല. ഭക്ഷ്യ സുരക്ഷ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ മുതലുള്ള ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.പുറത്ത് പോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. അതിനാല്‍ ഭക്ഷ്യ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് […]
Read More