BMC News Desk

ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ദുരിതാശ്വാസ സഹായം തുർക്കി എംബസിക്കു കൈമാറി.

മനാമ: ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ സമാഹരിച്ച ദുരിതാശ്വാസ സഹായ സാധനങ്ങൾ തുർക്കി അംബാസിഡർക്കു കൈമാറി. ബി എസ് കെ പ്രസിഡൻറ് ഹരീഷ് നായർ , രക്ഷാധികാരി ബോസ് ,ജന .സെക്രട്ടറി അൻവർ ശൂരനാട് , ട്രഷറർ ഹരികൃഷ്ണൻ , ജോ. ​​ട്ര​ഷ​റ​ർ ഗി​രീ​ഷ്‌ ചന്ദ്രൻ ,മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​തീ​ഷ് ച​ന്ദ്ര​ൻ , ഷമീർ ലേഡീസ് വിങ് ജന കൺവീനർ സുമി ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി ,അൻവർ കണ്ണൂർ , […]
Read More

പാതയോരങ്ങളിൽ ഫ്ളക്സ് സ്ഥാപിക്കുന്നതിൽ ഹൈക്കോടതി നിയന്ത്രണം

തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പാതയോരങ്ങളിൽ ബോർഡുകളു൦,ബാനറുകളും സ്ഥാപികരുതെന്ന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം.ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി,ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്‌ളക്‌സ് ബോർഡുകൾ നിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിശോധന നടത്തുന്നുണ്ട്.
Read More

വിരമിക്കൽ പ്രഖ്യാപിച്ച് ജെജെ ലാല്‍പെഖുല.

കളിക്കളത്തോട് വിടപറഞ്ഞ് ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍താരങ്ങളിലൊരാളായ ജെജെ ലാല്‍പെഖുല. മിസോറം സ്വദേശിയായ ജെജെ, മിസോ സ്നൈപ്പര്‍ എന്നാണറിയപ്പെട്ടിരുന്ന താരം കഴിഞ്ഞ കുറച്ചുനാളുകളായി കളിക്കളത്തിൽ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു . ഇതിനിടെയാണ് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് ജെജെ ഒടുവില്‍ കളിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം രണ്ട് തവണ സാഫ് കപ്പും രണ്ട് തവണ ഇന്റര്‍കോണ്ടിനന്റല്‍ കപ്പും നേടിയിട്ടുണ്ട്. 2016-ല്‍ ഏഐഎഫ്‌എഫിന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും ജെജെയ്ക്കായിരുന്നു.ഇന്ത്യന്‍ ദേശീയ ടീമിനായി 56 മത്സരങ്ങളില്‍ നിന്ന് 23 […]
Read More

ഒഐസിസി കോഴിക്കോട് ജില്ലാ മിഡിൽ ഈസ്റ്റ്‌ സമ്മേളനം ഇന്ന് .

മനാമ : ഗൾഫ് മേഖലയിലെ കോഴിക്കോട് ജില്ലാ ഒഐസിസിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വേണ്ടി നടത്തുന്ന ഒഐസിസി കോഴിക്കോട് മിഡിൽ ഈസ്റ്റ്‌ സമ്മേളനം ഇന്ന് ബഹ്‌റൈനിൽ വച്ച് നടക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. ടി. സിദ്ധിക്ക് എം എൽ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ, മുൻ കെ പി സി സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, കെ പി സി […]
Read More

സംസ്ഥാനത്തെ ഏറ്റവും മികച്ച ‍കെഎസ്ആർടിസി ഡിപ്പോ പുരസ്കാരം പത്തനംതിട്ടയ്ക്ക്

ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ ആയി പത്തനംതിട്ട. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഡിപ്പോ എന്ന അംഗീകാരത്തിന് തൊട്ടുപിന്നാലെയാണ് അടുത്ത നേട്ടം.ഒരു ദിവസം ശരാശരി പത്ത് ലക്ഷം രൂപയോളമാണ് പത്തനംതിട്ട ‍ഡിപ്പോയിൽ നിന്നും ലഭിക്കുന്ന വരുമാനം. ഒരു മാസം ശരാശരി മൂന്നര കോടിയുടെ വരുമാനമാണ് പത്തനംതിട്ട ഡിപ്പോയ്ക്കുള്ളത്. വരുമാനവും സർവീസ് കാര്യക്ഷമമയ് നടത്തുന്നതുമാണ് പത്തനംതിട്ട ഡിപ്പോയെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ എന്ന ബഹുമതിയിലേക്ക് എത്തിച്ചത്. മികച്ച […]
Read More

ഉംറ സീസൺ; അഞ്ച് ദശലക്ഷം വിദേശ തീർഥാടകർ സഊദി അറേബ്യയിലെത്തി.

മക്ക: നിലവിലെ ഉംറ സീസണിൽ ഏകദേശം അഞ്ച് ദശലക്ഷം വിദേശ ഉംറ തീർഥാടകരാണ് സഊദി അറേബ്യയിലെത്തിയത്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഫെബ്രുവരി 14 ചൊവ്വാഴ്ച വരെ, ഈ വർഷം ഉംറ സീസണിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൊത്തം 4,840,764 തീർഥാടകർ വ്യോമ, കര, കടൽ തുറമുഖങ്ങൾ വഴി രാജ്യത്ത് എത്തി. ഈ തീർത്ഥാടകരിൽ, 4,258,151 തീർത്ഥാടകർ അവരുടെ കർമ്മങ്ങൾ പൂർത്തിയാക്കി അവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെട്ടപ്പോൾ സൗദി അറേബ്യയിൽ ആകെയുള്ള തീർത്ഥാടകരുടെ എണ്ണം 582,613 ആയി. രാജ്യത്തെ […]
Read More

സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ കുട്ടികളുടെ കാൻസർ വാർഡ് നവീകരിച്ചു

സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ കുട്ടികളുടെ കാൻസർ വാർഡ്  നവീകരിച്ചു. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽഖലീഫയുടെ രക്ഷകർ ത്വത്തിൽ നവീകരിച്ച അബ്ദുല്ല കാനൂ പീഡിയാട്രിക് ഓങ്കോളജി യൂണിറ്റ് , ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ ക്യാൻസർ ബാധിച്ച കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മാനസിക-സാമൂഹിക പിന്തുണ നൽകുന്ന ബഹ്‌റൈൻ ഫ്യൂച്ചർ സൊസൈറ്റി ഫോർ യൂത്ത് പ്രോഗ്രാമായ ദി സ്‌മൈൽ ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ ആണ് ഇത് നടപ്പിലാക്കിയത്.ഉദ്ഘാടന ചടങ്ങിൽ ഗവൺമെന്റ് […]
Read More

ബഹ്റൈനിലെ തൊഴിൽ വിപണിയുടെ സ്ഥിരത ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കി എൽ എം ആർ എ

ബഹ്റൈനിലെ തൊഴിൽ വിപണിയുടെ സ്ഥിരത ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി മുഹറഖ് ഗവർണറേറ്റിലും, നോർത്തേൺ ഗവർണറേറ്റിലും സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നാഷണാലിറ്റി , പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് ഗവർണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്‌ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച് മുഹറഖിലും,ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസിന്റെ ഏകോപനത്തോടെയാണ് മറ്റു പരിശോധനകൾ നടത്തിയത്.ബഹ്റൈനിൽ നില നിൽക്കുന്ന തൊഴിൽ, താമസ നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും , അവ […]
Read More

ബഹ്റൈനിൽ വീട് കത്തിനശിച്ച കുടുംബത്തിന് അടിയന്തര സഹായം നൽകാൻ ഉത്തരവ്.

ബഹ്റൈനിൽ വീട് കത്തിനശിച്ച കുടുംബത്തിന് അടിയന്തര സഹായം നൽകാൻ ഉത്തരവ്. യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ബഹ്റൈൻ രാജാവിന്‍റെ പ്രതിനിധിയും റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ശൈഖ് നാസിര്‍ ബിന്‍ ഹമദ് അൽ ഖലീഫയാണ് തീപിടത്തിൽ വീട് നശിച്ച കുടുംബത്തിന് സഹായം നൽകാൻ ഉത്തരവിട്ടത് . ഇതിനെ തുടർന്ന് ഹമദ് ടൗണിലെ കത്തിനശിച്ച വീട് ആര്‍.എച്ച്‌.എഫ് സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയ്യിദ്, എം.പി ജമീല്‍ മുഹല്ല ഹസന്‍ എന്നിവര്‍ സന്ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്തു. തീപിടിത്തത്തില്‍ […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം വോളി ബോൾ ടീമിൻറെ കന്നി മത്സരം ഇന്ന്.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പങ്കെടുക്കുന്ന ആദ്യത്തെ വോളി ബോൾ ടൂർണമെന്റ് ഇന്ന് (17.02.2023) മുഹറഖ് സ്പോർട്സ് ക്ലബ്ബിൽ വച്ച് നടക്കു൦.ഇന്നലെ ബിഎംസി ഹാളിൽ വച്ച് ജേഴ്‌സിയുടെ പ്രകാശന ചടങ്ങു നടന്നു . ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ജേഴ്‌സി പ്രകാശനം നിർവഹിച്ചു. തുടർന്ന് അദ്ദേഹം ടീമിന് ആശംസകൾ നേർന്ന് സംസാരിച്ചു. ഫിബ്രവരി 17ന് രാവിലെ ഒൻപതു മണിക്ക് മുഹറഖ് സ്പോട്സ് ക്ലബ്ബിൽ എത്തി ചേർന്ന് ടീമിന് എല്ലാവിധ പിന്തുണയും നൽകാനും കോഴിക്കോട് ജില്ലാ […]
Read More