BMC News Desk

ദിലീപിന് ആശ്വാസം; പാസ്പോർട്ട് തിരിച്ചു നൽകും

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. ദിലീപിൻ്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി.ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാനുള്ള തീരുമാനം.
Read More

ബഹ്‌റൈൻ കെ എം സി സി കൊണ്ടോട്ടി മണ്ഡലം”ഇങ്ക്വിലാബ് 2025″

ബഹ്‌റൈൻ കെ എം സി സി കൊണ്ടോട്ടി മണ്ഡലം”ഇങ്ക്വിലാബ് 2025″ പ്രതിനിധി ക്യാമ്പ് ഡിസംബർ 19, വെള്ളിയാഴ്ച മനാമ കെ എം സി സി ഹാളിൽ വെച്ച് നടക്കും,പ്രസ്തുത പരിപാടിയിൽ ജില്ലാ, സംസ്ഥാന, ഭാരവാഹികൾ പങ്കെടുക്കും.
Read More

ബഹ്‌റൈൻനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

54 മത് ബഹ്‌റൈൻ നാഷണൽ ഡേ പ്രമാണിച്ച് ഫെഡ് ബഹ്‌റൈൻ അൽ ഹിലാൽ മനാമ സെന്ററുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മെഡിക്കൽ ക്യാമ്പ് ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായ കെ.ടി സലീം ഉദ്ഘാടനം ചെയ്തു.ഫെഡ് പ്രസിഡന്റ് സ്റ്റീവൻ മെൻഡസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം അറിയിച്ചു.ഫെഡ് ബഹ്‌റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മെഡിക്കൽ ക്യാമ്പിന്റെ ആവശ്യകതയെയും കുറിച്ച് സംസാരിച്ചു. സാമൂഹ്യപ്രവർത്തകരായ ഗഫൂർ കൈപ്പമംഗലം, അൻവർ നിലമ്പൂർ, റംഷാദ് ആലിക്കാട് എന്നിവർ മെഡിക്കൽ ക്യാമ്പിന് […]
Read More

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം: ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായി പ്രതിഷേധിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് ജനങ്ങളെ കൈപിടിച്ചുയർത്താനായി, യു.പി.എ. സർക്കാർ മുൻ പ്രധാനമന്ത്രി ഡോ : മൻമോഹൻ സിംഗ്, മുൻ യു.പി.എ ചെയർപേഴ്സൻ സോണിയ ഗാന്ധി എന്നിവരുടെ ദൃഢനിശ്ചയത്തിന്റെ ഭാഗമായി കൊണ്ടുവന്ന പദ്ധതിയാണിത്. കഴിഞ്ഞ 11 വർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിന് സമാനമായ […]
Read More

കെ പി എ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് വിപുലമായ തുടക്കം

കെ പി എ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് വിപുലമായ തുടക്കം,കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ 54 മത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ ആഘോഷപരിപാടികൾക്ക് തുടക്കമായി.   റിഫ ഐ എം സി മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം കെ പി എ രാഷാധികാരിയും മുൻ ലോക കേരള സഭ അംഗവുമായ ബിജു മലയിൽ ഉത്‌ഘാടനം ചെയ്തു . തുടർന്ന് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ബിജുമലയിലും ചേർന്ന് […]
Read More

54ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച്‌ ബഹ്‌റൈൻ

54ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച്‌ ബഹ്‌റൈനിലെ സ്വദേശികളും വിദേശികളും. സാഖിർ പാലസില്‍ നടന്ന ദേശീയ ദിനാഘോഷ ചടങ്ങില്‍ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അല്‍ ഖലീഫ പങ്കെടുത്തു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ രാജകുടുംബാഗങ്ങളും വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും പങ്കെടുത്തു. രാജകൊട്ടാരത്തില്‍ പൗരപ്രമുഖരുമായും സൈനിക മേധാവികളുമായും ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തി. രാജ്യത്തിനു വേണ്ടി മികച്ച സംഭാവനകള്‍ നല്‍കിയവർക്ക് ചടങ്ങില്‍ […]
Read More

ഫ്രണ്ട്‌സ് ഓഫ് ട്യൂബ്ലി വോക് വേ ബഹ്‌റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് ട്യൂബ്ലി വോക് വേ , ബഹ്‌റൈൻ ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ ട്യൂബ്ലി വോക് വേയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പരിപാടികൾക്ക് നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു.ദേശീയ പതാകയുമായി നടത്തിയ മാർച്ച് പാസ്റ്റ് പരിപാടിക്ക് തുടക്കമിട്ടു. തുടർന്ന് പ്രഭാത ഭക്ഷണം, കേക്ക് കട്ടിംഗ്, വിനോദ ഗെയിമുകൾ തുടങ്ങിയ പരിപാടികൾ ആഘോഷം വർണ്ണാഭമാക്കി. പ്രസിഡന്റ്‌ ഷംസ്‌.വിപി അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി […]
Read More

ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് : സംഘാടക സമിതി നിലവിൽ വന്നു

കലാലയം സാംസ്കാരിക വേദി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ വിജയത്തിനായി നൂറ്റിയൊന്ന് അംഗങ്ങൾ അടങ്ങുന്ന വിപുലമായ സംഘാടക സമിതി നിലവിൽ വന്നു . ജനുവരി പതിനാറിന് അധാരി പാർക്കിൽ വെച്ചാണ് നാഷനൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത് . രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) യുടെ ഘടകങ്ങളായ യൂനിറ്റ് സെക്ടർ സോൺ തലങ്ങളിൽ നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടി തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ തമ്മിലുള്ള മത്സരമാണ് […]
Read More

കലാഭവൻ മണി സേവനകേന്ദ്രം ദേശിയ പുരസ്‌കാരം പ്രവാസിബന്ധു ഡോ.എസ് അഹമ്മദിന്

തെരുവിൽ കഴിയുന്നവർക്കും ആലംബഹീനർക്കും അശരണർക്കും തണലായി തിരുവന്തപുരം ആറ്റിങ്ങൽ പ്രവർത്തിക്കുന്ന കലാഭവൻ മാണി സേവന സമതി ചാരിറ്റബിൾ സൊസൈറ്റി കലാഭവൻ മണി സേവനകേന്ദ്രം ദേശിയ പുരസ്‌കാരം എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ദേശിയ പ്രസിഡന്റ പ്രവാസിബന്ധു ഡോ.എസ് അഹമ്മദിന് .
Read More

വടകര എം.എൽ.എ കെ.കെ. രമയ്ക്ക് നൗക ഭാരവാഹികൾ ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി

നൗക ബഹ്‌റൈൻ ബിഎംസിയുമായി സഹകരിച്ചുകൊണ് ഡിസംബർ 19 ന് ബി എം സി ഹാൾ സഗയയിൽ വച്ചു നടക്കുന്ന സമന്വയം 2025-ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ എത്തിച്ചേർന്ന വടകര എം.എൽ.എ കെ.കെ. രമയ്ക്ക് നൗകയുടെ ഭാരവാഹികൾ ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി.
Read More