BMC News Desk

പത്തനംതിട്ട പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് ;ദാർ അൽ ഷിഫയിൽ യിൽ ഫെബ്രുവരി 17 ന്

പത്തനംതിട്ട പ്രവാസി അസോസിയേഷനും ഹൂറാ- ദാർ അൽ ഷിഫയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 17നു (08:00 AM മുതൽ 12:00 PM വരെ) ദാർ അൽ ഷിഫ ഹോസ്പിറ്റലിൽ വച്ചു നടത്തുന്നു. നാം ആരോഗ്യത്തോടെ ഇരുന്നെങ്കിൽ മാത്രമേ നമ്മെ ആശ്രയിച്ചു കഴിയുന്ന നമ്മുടെ കുടുംബത്തെ പരിപാലിക്കുവാൻ സാധിക്കൂ.പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഫെബ്രുവരി 17 ന് ദാർ അൽ ഷിഫ ഹോസ്പിറ്റലിൽ വെച്ച് സൗജന്യമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത്‌ എല്ലാ പ്രിയ സഹോദരങ്ങളും തങ്ങളുടെ […]
Read More

ഡിജിറ്റല്‍ കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ അധ്യക്ഷ സ്ഥാനത്ത് ബഹ്റൈൻ

ആഗോള ബഹുമുഖ സംഘടനയായ ഡിജിറ്റൽ സഹകരണ ഓർഗനൈസേഷന്റെ (ഡിസിഒ) അധ്യക്ഷ സ്ഥാനത്തേക്ക് ബഹ്‌റൈൻ ഔദ്യോഗികമായി നിയമിക്കപ്പെട്ടു.ബഹ്‌റൈൻ ഗതാഗത ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബി ഡിസിഒ കൗൺസിലിന്റെ പുതിയ ചെയർമാനാകും.ഓര്‍ഗനൈസേഷന്റെ ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.2022 യു.എന്‍ അംഗീകരിച്ചിട്ടുള്ള ഇ-ഗവണ്‍മെന്‍റ് സൂചിക പ്രകാരം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സൗദി അറേബ്യയിലെ റിയാദിൽ നടന്ന രണ്ടാം ഡിസിഒ ജനറൽ അസംബ്ലിയിലാണ് ബഹ്റൈൻ ഡിസിഒയുടെ അധ്യക്ഷ സ്ഥാനം അംഗീകരിച്ചത് . ഇതോടെ അടുത്ത പൊതുസഭയ്ക്ക് ബഹ്റൈൻ ആതിഥേയത്വം […]
Read More

ജി.സി.സി-യിൽ വിനോദ സഞ്ചാരത്തിന് ഏറ്റവും മികച്ച രാജൃം ബഹ്‌റൈൻ: ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ കൗൺസിലിന്റെ റിപ്പോർട്ട് പുറത്ത്

ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, GCC-യിൽ വിനോദ സഞ്ചാരത്തിന് ഏറ്റവും മികച്ച രാജൃം ബഹ്‌റൈനാണ്. ഇതനുസരിച്ച് ജിസിസി രാജ്യങ്ങൾക്കിടയിലുള്ള മൊത്തം ഇന്റർ-ടൂറിസം മേഖലയിലെ 40 ദശാംശം 5 ശതമാനവും ബഹ്‌റൈനാണ് നേടിയത്.എല്ലാ വർഷവും, ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള 12 ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ബഹ്‌റൈനിൽ എത്തുന്നു.ജിസിസി ടൂറിസം മേഖലകളെ വളർത്തിയെടുക്കാൻ സജ്ജീകരിച്ചിരിക്കുന്ന ടൂറിസം പദ്ധതികൾക്ക് പുറമെ, ലോകത്തെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും പരിപാടികളും വികസിപ്പിക്കാനും […]
Read More

ആർ .എസ് .സി ബഹ്‌റൈൻ ‘തർതീൽ’-ഹോളി ഖുർആൻ മത്സര പരിപാടികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രവാസി വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യം വെച്ച്‌ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിക്കുന്ന തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ ബഹ്‌റൈൻ തല രജിസ്‌ട്രേഷൻ ആരംഭിച്ചു. ഖുർആൻ വാർഷിക മാസമായ വിശുദ്ധ റമളാനോടനുബന്ധിച്ച് നടത്തിവരുന്ന തർതീലിന്റെ ആറാമത് പതിപ്പാണ്‌ ഈ വർഷം നടക്കുന്നത്‌. പാരായണം മുതൽ ഗവേഷണം വരെ പ്രത്യേക പാരമ്പര്യവും നിയമങ്ങളുമുള്ള ഖുർആൻ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ഈ മേഖലയിലേക്ക്‌ പുതുതലമുറയെ വളർത്തിക്കൊണ്ടുവരികയുമാണ്‌ തർതീൽ ലക്ഷ്യമാക്കുന്നത് . ഫെബ്രുവരി 10 […]
Read More

പാട്ടുപാടിയും നൃത്തം ചെയ്തും 100 ഭിന്നശേഷിക്കുട്ടികള്‍ കൂടി ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക്

തിരുവനന്തപുരം: പരിമിതികള്‍ ഇന്നവര്‍ക്ക് പ്രതിബന്ധമല്ല ആഘോഷമാണ്. അതാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയ ഭിന്നശേഷിക്കുട്ടികള്‍ തെളിയിച്ചത്. പാട്ടപാടിയും നൃത്തം ചെയ്തും തമാശകള്‍ പങ്കിട്ടും കൂട്ടുകൂടിയും 100 ഭിന്നശേഷിക്കുട്ടികളാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പടികടന്നെത്തിയത്. കലകളില്‍ വിസ്മയം തീര്‍ക്കാനെത്തിയവരെ സെന്ററിലെ പഴയ ബാച്ചിലെ കുട്ടികള്‍ കൊട്ടുംപാട്ടുമായി സ്വീകരിച്ചു. പുതിയ കുട്ടികളെ സ്വീകരിക്കാന്‍ അലങ്കാരങ്ങളുടെ വര്‍ണവിസ്മയമൊരുക്കാനും അവര്‍ മറന്നില്ല. ഡിഫറന്റ് ആര്‍ട് സെന്ററിലെ മൂന്നാം ബാച്ചിന്റെ പ്രവേശനോത്സവ ചടങ്ങാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. ഇത്തവണ കേരളത്തില്‍ […]
Read More

വിവ കേരളം: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് (വിവാ) കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫ്മാരുടേയും പിന്തുണ തേടുന്നതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഈ മാസം 18ന് കണ്ണൂര്‍ തലശേരിയില്‍ വിവ കേരളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ വലിയൊരു കാമ്പയിനാണ് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു.സ്ത്രീകളില്‍ പ്രത്യേകിച്ചും ജോലി ചെയ്യുന്ന സ്ത്രീകളില്‍ വിളര്‍ച്ച കൂടുതലായി കാണുന്നു. പലരും വ്യക്തിപരമായുള്ള ആരോഗ്യം നോക്കാറില്ല. വിളര്‍ച്ച ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുണ്ടാക്കും. കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ […]
Read More

ബഹ്‌റൈൻ കെഎംസിസി സോഷ്യൽ സ്‌കീം 8.75ലക്ഷം രൂപ വിതരണം ചെയ്തു.

മനാമ : ബഹ്റൈൻ കെഎംസിസി അൽ-അമാന സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട രണ്ടു പേരുടെ കുടുംബങ്ങൾക്കുള്ള 8 ലക്ഷം രൂപ ധനസഹായവും,3 പേർക്കുള്ള ചികിത്സാ സഹായവും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ജില്ലാ ഏരിയ ഭാരവാഹികൾക്ക് കൈമാറി. കെഎംസിസി അംഗങ്ങൾക്ക് ഈ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങൾ നൽകി വരുന്നു. ഇതിൽ അംഗമായിരിക്കെ ഒരാൾ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ വരെയും പ്രതിമാസം 4000 രൂപ വരെയുള്ള പെൻഷൻ പദ്ധതിയും, 25000 രൂപ വരെയുള്ള […]
Read More

മെഗാ ദേശീയ ഗോത്രോത്സവമായ ‘ ആദി മഹോത്സവം’ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും.

മെഗാ ദേശീയ ഗോത്രോത്സവമായ ‘ ആദി മഹോത്സവം’ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും.ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ 27 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഗോത്ര സംസ്‌കാരം, കരകൗശലവസ്തുക്കള്‍, പാചകരീതി, വാണിജ്യം, പരമ്ബരാഗത കല എന്നിവയുടെ മഹത്വം ആഘോഷിക്കുന്നതാണ് ആദി മഹോത്സവം. രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗക്കാരുടെ സമ്ബന്നവും വൈവിധ്യപൂര്‍ണ്ണവുമായ പാരമ്ബര്യം പ്രദര്‍ശിപ്പിക്കുന്ന 200-ലധികം വില്‍പ്പനശാലകളാണ് ആദി മഹോത്സവത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്. ആയിരത്തോളം ആദിവാസി കരകൗശല തൊഴിലാളികള്‍ മഹോത്സവത്തില്‍ പങ്കെടുക്കും.കരകൗശലവസ്തുക്കള്‍, കൈത്തറി, മണ്‍പാത്രങ്ങള്‍, ആഭരണങ്ങള്‍ […]
Read More

തുർക്കി സിറിയ ഭൂകമ്പം: ബഹ്‌റൈൻ ആദ്യഘട്ട സഹായം എത്തിച്ചു

തുര്‍ക്കി, സിറിയ എന്നിവടങ്ങളിലേക്കുള്ള ഒരു മില്യൺ ഡോളർ വിലമതിക്കുന്ന ആദ്യ ഘട്ട സഹായം ബഹ്റൈൻ കൈമാറി.ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അവശ്യ വസ്തുക്കളാണ് ഇതിലുള്ളത്.ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈ സ അൽ ഖലീഫയുടെ യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയും , ഭൂകമ്പ ദുരിതാശ്വാസ ദേശീയ സമിതി അധ്യക്ഷനുമായ ഹിസ് ഹൈനസ് ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന ചടങ്ങിലാണ് സഹായം കൈമാറിയത്. ലോകത്ത് ദുരിതമനുഭവിക്കുന്ന എല്ലാവർക്കും സാധ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിൽ ബഹ്റൈന്‍ മുന്‍പന്തിയിലാണ് […]
Read More

ബഹ്‌റൈനിൽ കൗമാരക്കാരെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിപണനം: 17 പേർ പിടിയിൽ

ബഹ്റൈനിൽ കൊക്കനും കഞ്ചാവും അടങ്ങുന്ന മയക്കുമരുന്നുകൾ എത്തിച്ചു വിപണനം നടത്തുന്ന സംഘം പിടിയിലായി.കൗമാരക്കാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ സംഘത്തിലെ 17 പേരാണ് പിടിയിലായത് എന്ന് നാർകോട്ടിക്സ് ക്രിമിനൽ വിഭാഗം മേധാവി അറിയിച്ചു.സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു .നാർകോട്ടിക്സ്‌ വിഭാഗത്തിനു ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ താമസസ്ഥലത്ത് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പ്രതികളെ നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് ഭാഗമായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read More