Imac Kochi

40 കിലോ പശുവിറച്ചി പിടിച്ചെടുത്തു; ഗുജറാത്തില്‍ 3 പേര്‍ക്ക് ജീവപര്യന്തം

അമ്രേലി (ഗുജറാത്ത്): ഗോവധക്കേസില്‍ 3 പേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. കാസിം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവര്‍ക്കാണ് സെഷന്‍സ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷ വിധിച്ചത്. ഗുജറാത്തില്‍ ഇതാദ്യമായാണ് ഗോവധക്കേസില്‍ ജീവപര്യന്തം വിധിക്കുന്നത്. ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരമാണു മൂവരും കുറ്റക്കാരെന്നു കണ്ടെത്തിയത്. 2023ല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് 40 കിലോഗ്രാം പശുവിറച്ചി പിടിച്ചെടുത്തത്.
Read More

യു.എസ് ഷട്ട്ഡൗണ്‍ അവസാനിച്ചു, ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ട്രംപ്

വാഷിംഗ്ടണ്‍: യുഎസില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ തുടരുന്ന ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക ബില്ല് പാസാക്കി. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്ല് പാസാക്കിയത്. ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കന്‍ നിയന്ത്രിത ജനപ്രതിനിധി സഭ 222- 209 വോട്ടുകള്‍ക്ക് പാസാക്കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ തന്നെ ബില്ലില്‍ ഒപ്പുവയ്ക്കും. ജനുവരി 30 വരെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതാണ് ബില്‍. ഷട്ട്ഡൗണ്‍ അവസാനിക്കുന്നതോടെ നിലച്ച ഭക്ഷ്യ പദ്ധതികള്‍ […]
Read More

ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ താഴേക്ക് വീണു; അരൂരിൽ വാൻ ഡ്രൈവർ മരിച്ചു

ആ​ല​പ്പു​ഴ: പി​ക്ക​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് നിർമ്മാണം നടക്കുന്ന ഉയരപ്പാതയുടെ ഗ​ർ​ഡ​ർ വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു. അ​രൂ​ർ – തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദുരന്തം.ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്. വ്യാഴാഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ച​ന്തി​രൂ​രി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ര​ണ്ട് ഗ​ർ​ഡ​റു​ക​ളാ​ണ് വീ​ണ​ത്. ഗ​ർ​ഡ​റി​ന് അ​ടി​യി​ലാ​ണ് പി​ക്ക​പ് വാ​ൻ കി​ട​ക്കു​ന്ന​ത്. മു​ട്ട കൊ​ണ്ടു പോ​കു​ന്ന പി​ക്ക​പ് വാ​ൻ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ര​ണ്ട് ഗ​ർ​ഡ​റു​ക​ൾ വീ​ണ​തി​ൽ ഒ​ന്ന് പൂ​ർ​ണ​മാ​യും മ​റ്റൊ​ന്ന് ഭാ​ഗി​ക​മാ​യു​മാ​ണ് പ​തി​ച്ച​ത്. ഗ​ർ​ഡ​ർ സ്ഥാപിക്കുമ്പോൾ വാഹനങ്ങളെ […]
Read More

കണ്ണൂരിൽ പി.പി ദിവ്യയെ തഴഞ്ഞു. എസ് എഫ് ഐ മുൻ പ്രസിഡൻ്റ് അനുശ്രീ പിണറായിയിൽ

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോൾ മുൻ പ്രസിഡൻ്റും ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ആരോപണ വിധേയയുമായ പി.പി. ദിവ്യക്ക് സീറ്റില്ല.എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായതോടെയാണ് പി.പി. ദിവ്യയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടത്. അതേസമയം, എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ. അനുശ്രീ പിണറായി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും. സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ബിനോയ് കുര്യന്‍ ഒഴികെയുള്ളവരെല്ലാം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങ ഉണ്പി.പി. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനാണ് […]
Read More

മമ്മൂട്ടിയും ദുൽഖറുമൊന്നിക്കുന്ന ആദ്യ സിനിമ വരുന്നു

കൊച്ചി:ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന ആ സംഭവം ഇതാ. മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനുമൊന്നിക്കുന്ന ആദ്യ സിനിമ വരുന്നു. സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ലോക യുടെ രണ്ടാം ഭാഗത്തിലാണ് ഈ സംഗമം. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസ് നിര്‍മിച്ച ‘ലോക, ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ എന്ന ചിത്രത്തിന്റെ തുടര്‍ ഭാഗങ്ങളിലാണ് വാപ്പയും താനും എത്തുകയെന്നും തനിക്ക് കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവില്‍ ലഭിച്ച സുവര്‍ണാവസരമാണിതെന്നും ദുല്‍ഖര്‍ പറയുന്നു. താന്‍ ആവശ്യപ്പെട്ടതു കൊണ്ട് മാത്രമല്ല അദ്ദേഹം ഒന്നിച്ചഭിനയിക്കാന്‍ സമ്മതിച്ചതെന്നും […]
Read More

ശബരിമല സ്വർണക്കൊള്ള: വാസു ഗൂഡാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ലയിൽ സ്വ​ർ​ണ​ക്കൊ​ള്ള നടത്താൻ മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു ഗൂഡാലോചന നടത്തിയെന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് .ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് എ​ൻ.​വാ​സു. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ എ​ന്നി​വ തെ​ളി​ഞ്ഞ​താ​യി എ​സ്‌​ഐ​ടി വ്യ​ക്ത​മാ​ക്കി. വാ​സു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ല്‍ തി​രി​മ​റി ന​ട​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട് വ്യക്തമാക്കുന്നു. രേ​ഖ​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന “സ്വ​ര്‍​ണം പൊ​തി​ഞ്ഞ പാ​ളി​ക​ള്‍’ എ​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി, പ​ക​രം “ചെ​മ്പ് പാ​ളി​ക​ള്‍’ എ​ന്ന് മാ​റ്റി എ​ഴു​തി​ച്ചേ​ര്‍​ത്തു. ഇ​ത​ര പ്ര​തി​ക​ളു​മാ​യി ചേ​ര്‍​ന്ന് […]
Read More

ബിഹാറില്‍ ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിച്ച ഒരേയൊരു എക്‌സിറ്റ് പോള്‍; 140 സീറ്റ് കിട്ടുമെന്ന് ജേണോ മിറര്‍

പട്‌ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യം മികച്ച പ്രകടനത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചപ്പോള്‍ ഹിന്ദി ന്യൂസ് പോര്‍ട്ടലായ ജേണോ മിറര്‍ നടത്തിയ എക്‌സിറ്റ് പോളില്‍ ഇന്ത്യാ സഖ്യം അധികാരം പിടിക്കുമെന്ന് പ്രവചിച്ചു. 130 മുതല്‍ 140 വരെ സീറ്റ് ഇന്ത്യാ സഖ്യം പിടിക്കുമെന്നാണ് പോള്‍. എന്‍ഡിഎ സഖ്യം 100 മുതല്‍ 110 വരെ സീറ്റ് മാത്രമേ നേടൂവെന്ന് ഇവരുടെ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം 4 സീറ്റ് […]
Read More

ലുങ്കി ഉടുത്തതിന് മലയാളിക്ക് ഡൽഹിയിൽ അധിക്ഷേപം; വംശീയ അധിക്ഷേപം രാജ്യത്തിന് അപമാനമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംസ്‌കാരത്തിന്റെയും വംശീയതയുടെയും പേരിൽ ആളുകളെ അപമാനിക്കുന്നതിലാണ് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചത്. ലുങ്കി ഉടുത്തതിന് ഡൽഹിയിൽ ഒരു മലയാളി അധിക്ഷേപിക്കപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ചാണ് രാജ്യത്തെ പരമോന്നത കോടതി ആശങ്കപ്പെട്ടത്. നാനാത്വത്തിലെ ഏകത്വം എന്നതിൽ അഭിമാനിക്കുന്ന ഒരു രാജ്യത്ത് ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. മതത്തിന്റെ പേരിലും വർഗത്തിന്റെ പേരിലും സംസ്‌കാരത്തിന്റെ പേരിലും വംശീയതയുടെ പേരിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സംസ്ഥാന ഗവൺമെന്റുകൾ പ്രധാന്യത്തോടെ പരിഗണിക്കണമെന്നും […]
Read More

നടന്‍ ധര്‍മേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യം മെച്ചപ്പെട്ടതായി കുടുംബം

മുംബൈ: ദിവസങ്ങളായി ചികിത്സയില്‍ തുടരുകയായിരുന്ന മുതിര്‍ന്ന ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര ആശുപത്രി വിട്ടു. വീട്ടില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകള്‍ ഇഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഭാര്യയും നടിയുമായ ഹേമമാലിനിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ധര്‍മേന്ദ്ര അന്തരിച്ചതായി വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഇത്. 89കാരനായ താരത്തെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ […]
Read More

വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസിന് നല്ലത് കുടിയേറ്റ അജണ്ടയില്‍ മലക്കംമറിഞ്ഞ് ട്രംപ്

വാഷിങ്ടണ്‍: കുടിയേറ്റ അജണ്ടയില്‍ വാക്ക് മാറി മലക്കംമറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) എന്ന സ്വന്തം അജണ്ടയില്‍നിന്ന് പിന്‍വലിഞ്ഞ ട്രംപ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണം എന്നും വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി ശക്തമായി നിലനിര്‍ത്തുന്നുവെന്നും യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് മാഗ അജണ്ടയെ എതിര്‍ത്തത്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടാകുന്നത് […]
Read More