ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്കെന്ന് സി.ഇ.ഒ; ശൈത്യകാല ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു
ന്യൂഡൽഹി: ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയതായി ഇ.ഒ പീറ്റർ എൽബേഴ്സ്. ടിക്കറ്റ് റദ്ദായ ഉപയോക്താക്കൾക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നത് തുടരുകയാണെന്നും പീറ്റർ എൽബേഴ്സ് പറഞ്ഞു. ‘വിമാനങ്ങളിൽ കുടുങ്ങിയ ഭൂരിഭാഗം ബാഗുകളും എത്തിച്ച് നൽകിക്കഴിഞ്ഞു. യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾ കേട്ടറിഞ്ഞ് പരിഹരിക്കുന്നുണ്ട്. തിങ്കളാഴ്ച വരെ 138 കേന്ദ്രങ്ങളിലേക്ക് സർവീസുകൾ സാധാരണനിലയിലായി. സർക്കാറുമായി പൂർണമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രതിസന്ധി വിശദമായി പരിശോധിച്ച്‍ വരികയാണ്. നിലവിലെ സാഹചര്യത്തിന്റെ കാരണങ്ങൾ തിരിച്ചറിയുന്നതിനൊപ്പം ഇതിൽ നിന്നുമുൾക്കൊള്ളേണ്ട പാഠങ്ങളെന്താണെന്നും എങ്ങിനെ കരുത്തരായി തിരിച്ചെത്താമെന്നുമാണ് […]









