Imac Kochi

കൊല്ലത്ത് യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിടിഞ്ഞു, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്ന് മരണം

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22), രക്ഷിക്കാനെത്തിയ കൊട്ടാരക്കരയിലെ അഗ്‌നിരക്ഷാ യൂണിറ്റ് അംഗം തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സോണി എം കുമാർ (36) എന്നിവരാണ് മരിച്ചത്. 80 അടി താഴ്ചയുള്ള കിണറിന്റെ കൈവരി ഇടിഞ്ഞുവീണാണ് ശിവകൃഷ്ണനും സോണിയും മരിച്ചത്. 80 അടി താഴ്ചയുള്ള കിണറ്റിലേക്ക് അർച്ചന ചാടിയ വിവരം അറിയിച്ച് പുലർച്ചെ […]
Read More

യുഎസിലെ തിരക്കേറിയ ബാറിൽ വെടിവയ്പ്പ്; 4 പേർ കൊല്ലപ്പെട്ടു, പലരുടെയും നില ഗുരുതരം

വാഷിങ്ടൻ: യുഎസിൽ സൗത്ത് കരോലിനയയിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഇരുപതു പേർക്കെങ്കിലും പരുക്കേറ്റതായാണ് സൂചന. . ഇവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രിൽ എന്ന സ്ഥാപനത്തിലാണ് വെടിവയ്പ്പുണ്ടായത്. ഞായറാഴ്ച പുലർച്ചെയോടെയാണ് സംഭവം. വെടിവെയ്പ്പിൽനിന്ന് രക്ഷപ്പെടാൻ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പലരും ഓടിക്കയറി. വെടിവയ്പ്പിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More

വഴക്ക് ആഡംബര കാറിനായി; കമ്പിപ്പാര കൊണ്ട് മകന്റെ തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആഡംബര കാർ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകന്റെ തലയിൽ പിതാവ് കമ്പിപ്പാര കൊണ്ട് അടിച്ചു. വഞ്ചിയൂർ സ്വദേശി വിജയാനന്ദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനൊടുവിൽ ഉന്തും തള്ളും ഉണ്ടാകുകയും പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പരുക്കേറ്റ ഹൃത്വിക്ക് (22) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഹൃത്വിക്കിന്റെ നില ഗുരുതരമാണെന്നാണ് വിവരം. വിജയാനന്ദന്റെ ഏക മകനാണ് ഹൃത്വിക്. ഒരു വർഷം മുൻപ് വിജയാനന്ദൻ മകന് 17 ലക്ഷം […]
Read More

”തട്ടിപ്പുകാരെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്, ആർക്കും കെഎസ്ആർടിക്കായി പരസ്യം പിടിക്കാം” പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ഗണേഷ്

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വേണ്ടി ആർക്കും പരസ്യങ്ങൾ പിടിക്കാൻ അവസരം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതുപ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആർടിസിക്ക് പിടിക്കുന്ന ഏതൊരാൾക്കും അതിന്റെ അതിന്റെ 15 ശതമാനം കമ്മിഷനായി സ്വന്തം അക്കൗണ്ടിൽ ലഭിക്കും. ആർക്കും മാന്യമായി ജീവിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും മന്ത്രി ഗണേഷ് പറഞ്ഞു. പരസ്യ കമ്പനികൾ കോടികളുടെ നഷ്ടമുണ്ടാക്കി. കഴിഞ്ഞ ആറോ ഏഴോ വർഷങ്ങൾക്കുള്ളിൽ 65 കോടി രൂപയെങ്കിലും ഇങ്ങനെ പോയി. ടെൻഡർ എടുത്തതിനു ശേഷം […]
Read More

ബിഹാറിൽ എൻഡിഎ സീറ്റ് ചർച്ച പൂർത്തിയായി, 101 സീറ്റുകളിൽ മത്സരിക്കാൻ ബിജെപിയും ജെ.ഡി.യുവും

പട്‌ന: ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ 101 സീറ്റുകളിൽ മത്സരിക്കാൻ സഖ്യത്തിലെ മുഖ്യകക്ഷികളായ ബിജെപിയും ജെ.ഡി.യുവും തീരുമാനത്തിലെത്തി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് (എൽജെപി) 29 സീറ്റുകൾ നൽകിയപ്പോൾ ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാർട്ടിയും 6 സീറ്റുകളിൽ വീതം മത്സരിക്കുമെന്നറിയുന്നു. ചിരാഗ് പാസ്വാന്റെ എൽജെപി 40 മുതൽ 50 സീറ്റുകൾ വരെയാണ് മത്സരിക്കാൻ ആവശ്യപ്പെട്ടതെങ്കിലും ബി.ജെ.പി നേതൃത്വം വഴങ്ങിയില്ല. 15 സീറ്റുകൾ ആവശ്യപ്പെട്ട ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് […]
Read More

എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്നുപേർ അറസ്റ്റിൽ

കൊൽക്കത്ത: എംബിബിഎസ് രണ്ടാം വർഷ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. അപു ബൗരി (21), ഫിർദോസ് സെഖ് (23), സെഖ് റിയാജുദ്ദീൻ (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. ബംഗാളിലെ ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളേജിന് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണമായ ആക്രമണം. ഒഡീഷയിലെ ജലേശ്വര സ്വദേശിനിയായ വിദ്യാർത്ഥിനി ആൺസുഹൃത്തിനൊപ്പം പുറത്തുപോയപ്പോൾ കോളേജിന്റെ ഗേറ്റിന് സമീപം ചിലർ ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. യുവതിയെ ബലം […]
Read More

ശൈശവവിവാഹം, 14-കാരിയുടെ വിവാഹനിശ്ചയം നടത്തി; ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കുമെതിരേ കേസ്

മലപ്പുറം: കാടാമ്പുഴയിൽ ശൈശവവിവാഹ ഒരുക്കത്തിൽ പൊലീസ് ഇടപെട്ടു. കാടാമ്പുഴ മരവട്ടം സ്വദേശിനിയായ 14-കാരിയുടെ വിവാഹനിശ്ചയ ചടങ്ങാണ് കഴിഞ്ഞദിവസം നടന്നത്. സംഭവത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ പോലീസ് ഇടപെടുകയും ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരേയും കേസെടുക്കുകയുംചെയ്തു. ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പെൺകുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങിൽ രണ്ടുകുടുംബങ്ങളിൽനിന്നുമായി പത്തുപേർ പങ്കെടുത്തിരുന്നു. ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻതന്നെ പോലീസ് സ്വമേധയാ കേസെടുത്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറുകയും […]
Read More

ഡൽഹിയിൽ നിന്ന് നിർദേശം; താലിബാൻ മന്ത്രിയുടെ താജ്മഹൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കി

ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹൽ സന്ദർശനം അവസാന നിമിഷം ഔദ്യോഗിക ഇടപെടലിനെ തുടർന്ന് റദ്ദാക്കി. സന്ദർശനം റദ്ദാക്കാനുള്ള നിർദേശം ഡൽഹിയിൽ നിന്നാണ് ലഭിച്ചതെന്ന് ആഗ്ര ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സോനം കുമാർ പറഞ്ഞു. എന്നാൽ, കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. താജ്മഹലിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (എഎസ്‌ഐ) ഉദ്യോഗസ്ഥനും മന്ത്രിയുടെ സന്ദർശനം മാറ്റിവച്ചതായി അറിയിച്ചു. ആറു ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് താലിബാൻ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്. അമീർ ഖാൻ മുത്തഖി […]
Read More

ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: അബദ്ധത്തിൽ ഡ്രില്ലിംഗ് മെഷീൻ തലയിൽ തുളച്ച് കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് അടുത്ത് താമസിക്കുന്ന ധ്രുവ് ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീട്ടിലെ നിർമ്മാണപ്രവർത്തനത്തിന് എത്തിച്ച മെഷീൻ കുട്ടി എടുത്തപ്പോഴാണ് അപകടം. കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്.
Read More

പെരുമ്പാവൂരിൽ ഭാര്യയുടെ നഗ്‌നചിത്രം വാട്‌സ്ആപ്പ് ഡിപിയാക്കിയ യുവാവ് റിമാൻഡിൽ

എറണാകുളം: പെരുമ്പാവൂരിൽ ഭാര്യയുടെ നഗ്‌നചിത്രം വാട്സ്ആപ്പ് പ്രൊഫൈൽ പിക്ചറാക്കിയ യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച്ചയാണ് തൃക്കാക്കര സ്വദേശിയായ 28-കാരനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയോടുള്ള വൈരാഗ്യം മൂലമാണ് യുവാവ് ചിത്രം പ്രൊഫൈൽ പിക്ചറാക്കി പ്രചരിപ്പിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. യുവാവ് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോൾ ചെയ്യുമ്പോൾ മാറി നിന്ന് പകർത്തിയ ചിത്രമാണ് ഡി.പിയാക്കിയതെന്നാണ് യുവാവിന്റെ മൊഴി. അറസ്റ്റിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More